മദീന ചാർട്ടർ നയചാരുതയാർന്ന നയതന്ത്രം




ഹാഫിള് അജ്മൽ എറന്തല 



ദേശീയ ഉദ്ഗ്രഥനവും ഭരണീയർ തമ്മിലുള്ള ഐക്യവും അതിവിശിഷ്ടനും കഴിവുറ്റവനുമായ ഭരണാധികാരിയുമാണ് ഒരു രാഷ്ട്രത്തിന്റെ വികാസം കൂടുതൽ ജീവസുറ്റതാക്കുന്നത്. സ്വദവേ വിഭിന്ന രുചിക്കാരായ മനുഷ്യർ വിഹായസ്സിലെ മാരിവില്ലിലെ വ്യത്യസ്തമായ നിറങ്ങൾ ഒരു കുടക്കീഴിൽ ഒരുമിക്കുന്നതുപോലെ ഒരു ഭരണാധികാരിക്ക് കീഴിൽ അധ:സ്ഥിത-സവർണ്ണ ചേരിതിരിവില്ലാതെ അണിനിരക്കുന്നതും സാമൂഹിക ഛിദ്രതയില്ലാതെ ഭരണനിർവ്വഹണം നടത്തുന്ന നീതിയുക്തനായ ഒരു അധികാരിയെ ലഭിക്കുന്നതും മാനവ ചരിത്രത്തിൽ ഏറെ പുതുമയുള്ള കാര്യമാണ്. നുബുവ്വത്തിന്റെ പതിമൂന്നാം വർഷം ക്രിസ്താബ്ദം 621 രണ്ടാം അഖബ ഉടമ്പടിക്ക് ശേഷം പ്രവാചക പ്രഭു മുഹമ്മദ് (സ) യുടെ യസ് രിബെന്ന  മദീനയിലേക്കുള്ള പാലായനത്തിൽ മദീനാ ചാർട്ടറെന്ന  യുഗപ്പിറവിയിലൂടെ സാധ്യമായത് ഇത്തരമൊരു സ്വപ്ന സുന്ദര ഭരണ നിർവ്വഹണമാണ്.


 പ്രപഞ്ച സൃഷ്ടാവിന്റെ നാമം കൊണ്ടാരംഭിക്കുന്ന മദീനാ ചാർട്ടറിന്റെ ഭരണ പത്രിക വിരാമമിട്ടത് യുഗാന്തരങ്ങളായി ഒരു ഒട്ടകത്തിന്റെ അതിർത്തി ലംഘനത്തിന്റെ പേരിൽ പോലും സംവത്സരങ്ങൾ പരസ്പരം മനുഷ്യക്കുരുതി നടത്തി മരുഭൂമണ്ണിൽ ചോരപ്പുഴ തീർക്കുന്ന ഔസ്-ഖസ്റജ് ഗോത്രങ്ങളുടെ പരസ്പര ശത്രുതയെയാണ്. തുടർന്ന് അവരെ നക്ഷത്ര തുല്യരിലേക്കുള്ള പാലായനത്തിലേക്കും തന്റെ ഇണയെയും സ്വത്തുക്കളെയും വരെ തന്റെ സഹോദരന്മാർക്ക് ഉന്മാദത്തോടെ മത്സരിച്ചു നൽകുന്ന പ്രബഞ്ചം കണ്ട ഏറ്റവും വലിയ സാഹോദര്യ ബന്ധത്തിന്റെ വാങ്മയ ചിത്രത്തിന്റെ ജീവിക്കുന്ന ഉദാഹരണത്തിലേക്ക് സമ്പൂർണ്ണ മനുഷ്യനായ തിരുദൂതർ ലോകത്തിന്റെ നെറുകൈയ്യിലേക്ക് നടത്തുന്ന കാഴ്ച്ചയാണ് ഭൂലോകം ദർശിച്ചത്.വിശുദ്ധ ഖുർആൻ പറയുന്നു:"ഭൂലോകത്തുള്ള സർവ്വതും ചെലവഴിച്ചാൽ പോലും നിങ്ങൾ ഇണങ്ങില്ലായിരുന്നു. പക്ഷേ അല്ലാഹു നിങ്ങളെ ഇണക്കി".ഈ ഒരു ആമോഘ മുഹൂർത്തത്തിന് അവസരം ഒരുക്കിയത് തന്നെയാണ് മദീനാ ചാർട്ടറിന്റെ  പ്രമുഖ പ്രാധാന്യമുള്ള ഫലം.


രണ്ടാമതായി, ഇതര മതസ്ഥരായ മൂന്ന് ജൂത ഗോത്രങ്ങളെ ഭരണത്തിന്റെ ഭാഗഭാക്കുകയും രാഷ്ട്രീയ അഖണ്ഡതയ്ക്കുള്ള പൊതു നിയമസംഹിതയ്ക്ക് പുറമെ സ്വന്തം നിയമനിർമാണത്തിനും ആരാധന സ്വാതന്ത്ര്യവും പുറമെ നിന്നുള്ള ശത്രുവിനെതിരെ ഒരുമിച്ചു പോരാടണമെന്ന ഉപാധിയോടെ അനുവദിച്ചു നൽകുകയും ചെയ്തത് മദീന ചാർട്ടറിന്റെ ഭരണ നിർവ്വഹത്തിന്റെ മേന്മ വർദ്ധിപ്പിക്കുന്നു.മാത്രമല്ല ന്യൂനപക്ഷമായ അധ:കൃത ഗോത്രങ്ങൾക്ക് പോലും തങ്ങളുടെ ഗോത്ര നിയമങ്ങൾ രാജ്യദ്രോഹത്തിന് കോട്ടം തട്ടാത്ത രൂപത്തിൽ അനുവർത്തിക്കാനുള്ള സ്വാതന്ത്ര്യം നൽകിയത് ഇതിന്റെ ചാരുതയേറ്റുന്നു. ഇത്തരം പ്രവണതയാണ് ഓറിയന്റലിസ്റ്റുകൾ തിരു ഭരണത്തെ മുക്തകണ്ഠ പ്രശംസക്ക് പാത്രീഭുതീതമാക്കിയത്.


സേച്ഛാധിപത്യത്തിന്റെ സഹകാരികളായ ലോക ഭരണ തലവന്മാരുടെ ജനാധിപത്യമാണ് തങ്ങളുടേതെന്നുള്ള നാട്യങ്ങളായിരുന്നില്ല മദീന ചാർട്ടറിൽ നബി തിരുമേനിയുടേത് തീർത്തും നീതിയിലധിഷ്ഠിതമായ ഭരണസംവിധാനമാണ്. ഏകാധിപത്യ ഭരണനിർവഹണത്തിൽ നിന്ന് വിഭിന്നമായി 3:159 (ഖുർആൻ) സൂക്തത്തിലേക്ക് പോലെ നിരവധി ചർച്ചകൾക്ക് ശേഷമാണ് പലപ്പോഴും പ്രമുഖ കാര്യങ്ങൾക്ക് തീരുമാനം കൈകൊള്ളാറുള്ളത്.പിന്നീട് ഇതിൽനിന്ന് ഖുലഫാഉൽ റശീദിനെ തിരഞ്ഞെടുക്കുന്ന "ശൂറ" ഉരുതിരിഞ്ഞു വന്നത്. ഇത് ജനാധിപത്യത്തിന്റെ ഇസ്ലാമിക മുഖം എന്ന് വാഴ്ത്തപ്പെടുകയും ചെയ്തു.തന്റെ വിശ്വാസ സംഹിതകളോട് അങ്ങേയറ്റം അസഹിഷ്ണുത പുലർത്തുന്ന വിശ്വാസ വൈകൃതങ്ങളുടെ ഉന്നത സ്ഥാനീയരെ പോലും എന്നല്ല കപട വിശ്വാസിയാണെന്ന ദൃശ്യാറിവ് ലഭിച്ചവരെ പോലും തന്റെ ചർച്ചയിൽ പങ്കെടുക്കാനും അവരുടെ അഭിപ്രായപ്രകടനങ്ങൾ വിലവെക്കാനും തിരുനബി(സ) കാണിച്ച വ്യഗ്രതയെയും സുമനസ്സിനെയും മതം ഭ്രാന്തനെന്നും തീവ്രവാദിയെന്നും മുദ്രകുത്തുന്ന ജനാധിപത്യ നാട്യക്കാരുടെ അക്ഷന്തവ്യയമായ പുറംപൂച്ച് തികച്ചും അസഹീനീയമായിട്ട് തോന്നാത്തവരായി യഥാസ്ഥിതിക മതേതരവാദികളിൽ നിന്നും വിരലിലെണ്ണാവുന്നവരുമുണ്ടാവില്ല എന്ന് തീർച്ച. തിരുനബിയെ കെട്ടിലും മട്ടിലും അനുകരണ വിധേയരാക്കാൻ ശ്രമിക്കുന്ന ചില അറേബ്യയിലെ ഭരണീയ്യരോടുള്ള ആധുനിക ഭരണാധിപന്മാരുടെ കരുണയും വിധേയത്വവും കണ്ട പ്രമുഖർ പോലും ആധുനിക ജനാധിപത്യ നാട്യക്കാരെക്കാൾ മികച്ചത് സഹിഷ്ണുതരായ രാജാക്കന്മാരാണെന്ന് മൊഴിഞ്ഞതിൽ മുഹമ്മദീയതയുടെ മദീന ചാർട്ടറിന്റെ സ്വാധീനം തിരസിക്കാവതല്ല.


 ചുരുക്കത്തിൽ, ലോകചരിത്രത്തിലെ അനർഘമായ ഭരണനിർവഹണത്തിനാണ് മദീന സാക്ഷ്യം വഹിച്ചത്.ഇതിന്റെ ഭരണത്തുടർച്ചയാണ് മഹാത്മാഗാന്ധിയുടെ പോലെയുള്ള ലോകം മഹത്തുക്കളുടെ പ്രശംസക്ക ർഹരായ ഉമർ (റ) പോലെയുള്ള മുസ്ലിം ഭരണാധികാരികളുടെ ഉദയം.

Post a Comment

0 Comments