ഹാഫിള് അജ്മൽ എറന്തല
പൊതുവെ അന്വേഷകുതുകികളും ആശ്രിതനെ ആവിശ്യമായവനുമായ മാനവന്റെ ദൈവാരാധനക്ക് അവനോളം തന്നെ പഴക്കമുണ്ട് .ലോകത്തിന്റെ വിവിധ തുറകളിലെ പൈചാത്രമുള്ള പല സംസ്കാരങ്ങളിലും ദൈവമായി കണകാക്കുന്ന പ്രകൃതിശക്തിയോ മറ്റോ പുരാതനകാലം മുതൽക്കെ ചരിത്രങ്ങളിൽ ദർശിക്കാനും പുരാതനസംസ്കാരങ്ങളിലും ആധുനിക മതങ്ങളിലും വരെ തന്റെ രക്ഷക്കായി ദൈവത്തിനു മുമ്പിൽ കാണിക്കയർപ്പിക്കുന്നത് കാലാനുവർത്തിയായി നടന്നു പോരുന്ന വസ്തുതയാണ്.ആദിമമനുഷ്യനായ ആദം നബി (അ) പുത്രന്മരായ ഹാബേലും ഖാബേലും തങ്ങളുടെ വിവാഹ സഫലീകരണത്തിന് വേണ്ടി കാണിക അർപ്പിച്ചതാണ് വശ്യ ലോകത്തെ ആദ്യ ബലി അർപ്പണം.പിന്നീട്ങ്ങോ
ട്ട് മെസ്സപെട്ടോമിയൻ സംസ്കാരം, പുരാതനറോം,ആഫ്രിക്കൻ സംസ്കാരങ്ങളിലും
ബലി സമർപ്പണം രേഖപ്പടുത്തിയിട്ടുണ്ട് .
എന്നാൽ,മറ്റു മതങ്ങൾക്കും ആശയങ്ങൾക്കുമെതിരായാണ് ഇസ്ലാമിന്റെ ബലി സമർപ്പണം.ബലി മൃഗങ്ങളെ ബഹുമാനിച്ചും ബലി നടത്തുമ്പോൾ പോലും അതിനോട് കരുണയോട് കൂടി വർത്തിച്ച് ബലിക്ക് ശേഷം മാംസങ്ങൾ ഭിക്ഷുക്കൾക്കും പാവങ്ങൾക്കും വിതരണം ചെയ്തുമാണ് ഇസ്ലാമിലെ ബലി സമർപ്പണം. പാരത്രിക ലോകത്ത് സ്വർഗത്തിലേക്കുള്ള തന്റെ വാഹനമൊരുക്കാനെന്ന ലക്ഷ്യവുമായി ഓരോ മുസൽമാനും തന്റെ പെരുന്നാൾ ദിവസത്തെ ഭക്ഷണ-വസ്ത്രാദി ചെലവിൽ നിന്ന് മിച്ചമുള്ളതിൽ ബലി അറക്കുമ്പോൾ ആ മാംസം പെരുന്നാൾ പോലെ നാലു ദിവസം ഭക്ഷിക്കാൻ വേണ്ടി നാഥൻ ബലിപെരുന്നാളിന് പുറമെ മൂന്ന് ദിവസം നോമ്പ് നിഷിദ്ധമാക്കി. ഈ ബലി കർമ്മത്തിലൂടെ ഐക്യവും ബഹിഷ്ണുതയുമാണ് നിഴലിച്ചു കാണുന്നത്.
പ്രവാചകൻ ഇബ്രാഹീം (അ) സ്മരണയുറങ്ങുന്ന ബലിസമർപ്പണം ഉദ്കോശിക്കുന്ന സന്ദേശങ്ങളിൽ ശ്രദ്ധേയമായതാണ് ത്യാഗവും സമർപ്പണവും. മന്നവൻ മാനവന്റെ കർമ്മങ്ങളിൽ നിന്ന് പ്രത്യക്ഷ പ്രവർത്തനങ്ങൾക്കും ജൽപ്പനങ്ങൾക്കുമതീതമായി അവന്റെ മനസ്സിനകത്തെ ത്യാഗ-സമർപ്പണ ബോധത്തെയാണ് ഇസ്ലാമിലെ ഓരോ കർമ്മത്തിലും
പ്രസ്തുത ഗുണങ്ങളുടെ സ്വാധീനം പ്രത്യക്ഷമാണ്. നോമ്പിൽ ഭേജനവും വികാരങ്ങളും ഹജ്ജിൽ ധന അലങ്കാര വസ്ത്രങ്ങളും നമസ്കാരത്തിൽ സമയവും ചിന്തയും നിഷദ്ധ കർമങ്ങളിൽ നീ വിട്ടു നിൽക്കുമ്പോൾ ദേഹേച്ഛയും സ്വാതന്ത്രവും തന്റെ നാഥൻ വേണ്ടി ത്യജിച്ചു നിഷ്കളങ്ക മനസ്സുകൊണ്ട് സമർപ്പിക്കുമ്പോഴാണ് കർമങ്ങൾക്ക് പൂർണ്ണത കൈവരുന്നത്.
ത്യാഗവും സമർപ്പണവും ജീവിത മുദ്രയാക്കിയ മെസ്സപ്പെട്ടോമിയൻ തീരത്ത് ഭൂജാതനാവുകയും ബിംബാരാധനയെ എതിർത്തതിന് പിന്നാലെ ബാല്യത്തിൽ തന്നെ ജന്മ നാട്ടിൽ നിന്ന് നിഷകാസ്ഥനാവുകയും തന്റെ ജീവൻ പോലും ത്യജിച്ചു ദുർമാർഗികളുടെ നടുവിലൂടെ അന്ധവിശ്വാങ്ങളെ കൃത്യമായ തെളിവുദ്ധരിച്ചു നിശ്ശേഷം തിരസ്കരിക്കുകയും തൽഫലമായി അന്ധികുടത്തിലെറിയപ്പെടുകയും പ്രപഞ്ചനാഥന്റെ മതം പ്രചരിപ്പിക്കാൻ നാടുനടാന്തരം സഞ്ചരിക്കുകയും തന്റെ വാർദ്ധക്യസമയത്ത് തനിക്കുണ്ടായ സന്താനത്തെയും മാതാവ് ഹാജറയെയും ഊർപരതയിൽ ഊഷ്ണത നിറഞ്ഞ മരുഭൂമണ്ണിൽ തനിച്ചാക്കി നിറകണ്ണുകളോടുകൂടി ദീനിനുവേണ്ടി പിരിയുകയും അവസാനം,അഖിലാണ്ഡന്റെ കൽപ്പനക്കുമുന്നിൽ തന്റെ പിഞ്ചു സന്താനത്തെ സമർപ്പിക്കാൻ തയ്യാറാവുകയും ദൈവകല്പനക്കുമുന്നിൽ അനുനിമിഷം വ്യതിചലിക്കാതെ സ്വജീവൻ സമർപ്പിക്കുന്ന പിഞ്ചുഹൃദയത്തെ വാർത്തെടുക്കുകയും തൽഫലമായി പ്രബഞ്ച നാഥന്റെ അദേഭ്യ സൗഹൃദം പങ്കുവെക്കാനും ലോകജനതയുടെ പിതാവ് ആവാനും യോഗ്യനായ ഇബ്റാഹിം (അ)ന്റെയും മകൻ ഇസ്മാഈൽ (അ)ന്റെ ചരിത്രമാണ് ബലിസമർപ്പണത്തിന്റെ ഏറ്റവും വലിയ സന്ദേശം.തന്റെ നാഥൻ മുന്നിൽ തന്റെ ജീവിതം കർമങ്ങളിലൂടെ സമർപ്പിക്കാനും അതിൻ വിഘ്നാനമാവുന്ന കാര്യങ്ങളെ ത്യജിക്കാനും തയ്യാറായാൽ ഇരുലോകത്തും പ്രശസ്തിയും പ്രതിഫലവും അതിലുപരി നാഥനോടൊപ്പം ചിരാനന്ദമായ സുഹൃതബന്ധം സ്ഥാപിക്കാനാവുമെന്നുള്ള സന്ദേശമാണ് ഓരോ ബലികർമ്മവും നമ്മോട് ഉൽഘോഷിക്കുന്നത് .

0 Comments