ഇസ്ലാമിക നാഗരികതയുടെയും സംസ്കാരത്തിന്റെയും ഉത്ഭവ കേന്ദ്രമായ മക്കയെ അള്ളാഹു
മനുഷ്യരാശിക്ക് മുമ്പ്തന്നെ പ്രേത്യകമാക്കിയിരുന്നു. എന്നാൽ, മനുഷ്യ ഉത്ഭവത്തിന് ശേഷംഅള്ളാഹു അതിനെ നിരവധിപ്രവചകന്മാരുടെ
പ്രബോധന കേന്ദ്രമക്കുകയും പ്രേത്യകമാക്കുകയും ചെയ്തു. ആദ്യപിതാവായ ആദം നബി(അ) ആദ്യമായി ആരാധിച്ചതുമുതൽ ഇബ്രാഹിം നബിയിലൂടെയും
മുഹമ്മദ്നബിയിലൂടെ യും ലോകപ്രശസ്തമാവുകയാണ് ചെയ്തത്. അള്ളാഹു അവന്റെ ഖുർആനിലൂടെ
പറയുന്നു. “മനുഷ്യർക്ക് വേണ്ടി
സ്ഥാപിതമായ പ്രതമ ആരാധനാ ഗേഹം ബക്കയിലുള്ളതാകുന്നു, അനുഗ്രഹീതവും ലോകർക്ക് മാർഗ്ഗനിർദ്ദേശവുമാണ്.സ്പഷ്ടമായ ദൃഷ്
ട്ടാന്തങ്ങൾ അതിലുണ്ട് അവിടെ ആരു പ്രവേശിച്ചുവോ അവൻ നിർഭയനായി”.
ബക്ക എന്ന പേരിൽ അറിയപ്പെട്ടിരുന്ന
പുരാതന ഗ്രാമം പിന്നീട് മക്ക എന്ന പേരിൽ അറിയപ്പെട്ടു എന്നാണ് ചരിത്രകാരനായ ഇബ്നു
ഖൽദൂൻ രേഖപ്പെടുത്തിയിരിക്കുന്നത് മക്കാ എന്ന പേരു ലഭിക്കാൻ കാരണം, അത് പാപങ്ങളെ മായ്ച്ച് കളയുന്നതുകൊണ്ട്, ജനങ്ങളെ ആകർഷിക്കുന്നതുകൊണ്ട്, വെള്ളം കുറവായതു കൊണ്ട്, ഭൂമിയുടെ മധ്യത്തിലായതു കൊണ്ട് എന്നിങ്ങനെ വിവിധ
അഭിപ്രായങ്ങൾ ഇസ്ലാം മതപണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്. അൽബലദ്(നഗരം), ഖർയ, ഗ്രാഡാ
ബലദ് അമീൻ(നിർഭയനഗരം) എന്നീ പേരുകളിലും മക്കയെ ഖുർആനിൽ
പരാമർശിക്കപ്പെടുന്നുണ്ട്.സൗദി അറേബ്യയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന
മക്ക അറേബ്യയുടെ ഭാഗമാകുന്നതിന് മുൻപ് ഹിജാസ് ഭരണത്തിൻ കീഴിലായിരുന്നു.
ഇബ്രാഹിം നബിയുടെ ആഗമനം
ഇറാക്കിൽനിന്നും ഇബ്രാഹിം നബി
പുത്രനെയും പത്നിയേയും മക്കയിലെത്തിച്ച സന്ദർഭം മുതലാണ് മക്കയിലെ നാഗരികതയും
സംസ്കാരവും ആരംഭിക്കുന്നത്. ഇബ്രാഹിം നബി എല്ലാം അല്ലാഹുവിന് ഭരമേൽപ്പിച്ചുകൊണ്ട്
മക്കയിൽ നിന്ന് മടങ്ങി.വിജനമായ മരുഭൂമിയിൽ
ഭക്ഷണപാനിയങ്ങൾ തീർന്ന് എന്തുചെയ്യണമെന്നറിയാതെ ദൈവത്തെ ധ്യാനിച്ചു സഫ മർവ കുന്നുകൾ
ഓടിക്കയറികൊണ്ടിരുന്ന ഹാജറ കുട്ടിയെ കിടത്തിയ സ്ഥലത്ത് നിന്ന് പെട്ടന്ന് ഒരു
ഉറവ പൊട്ടിയൊഴുകുന്നത് കാണുന്നു. അതാ സംസം എന്ന ദിവ്യതീർത്ഥം സന്തോഷം കൊണ്ട്
നിറഞ്ഞ ഹാജറ ബീവി കുട്ടിയെ മതിയാവോളം വെള്ളം കുടിപ്പിച്ചു അവരുട ആവശ്യങ്ങൾ
നിറവേറ്റി.അങ്ങനെ മാസങ്ങൾ കടന്നുപോയി. അക്കാലത്ത്
സഞ്ചാരികളും കച്ചവടക്കാരും ഒരു വിശ്രമ കേന്ദ്രമെന്ന നിലയിൽ മക്കയെ
ഉപയോഗിച്ചിരുന്നു. യമനിലെ ജുർഹും ഖബീലക്കാരായ ഒരു യാത്രാ സംഘം മക്കയുടെ
പരിസരത്തെത്തി വിശ്രമിക്കുമ്പോൾ അവിടെ ജലാശയത്തിനു മീതെ മാത്രം പറക്കാറുള്ള
പക്ഷികളുടെ കൂട്ടത്തെ കാണുകയും അതിനെ കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തു. അവരുടെ
അറിവനുസരിച്ച് അത് വരെ മക്കയിലെങ്ങും ഒരു ജലാശയത്തിന്റെ സാധ്യത ഇല്ലായിരുന്നു.
അവരുടെ അന്വേഷണത്തിൽ വിജനമായ ആ സ്ഥലത്ത് ഹാജറാ ബീവിയെയും മകൻ ഇസ്മായിലിനെയും അവർ
കണ്ടത്തി.തുടർന്ന് അവർ തങ്ങളുടെ നാട്ടിലെ ബന്ധുക്കളെയും കൂടി അങ്ങോട്ട് വരുത്തി
താമസമാക്കി. ഇതോടെ മക്കയിൽ ജനജീവിതത്തിന് തുടക്കമായി. സംസമിന്റെ സ്രോതസ്സ് ഏറ്റവും
കൂടുതൽ ഭക്ഷ്യവിഭവങ്ങളും പഴങ്ങളും ഇറക്കുമതി ചെയ്യപ്പെടുന്ന കേന്ദ്രവുമായി മക്ക
ദേശം മാറി. അങ്ങനെ മക്ക നാഗരികമായി വളരാനാരംഭിച്ചു. ഒരു തുള്ളി വെള്ളത്തിന്റെ
സ്രോതസ്സ് പോലുമില്ലാത്ത ആ നാടിനെ അള്ളാഹു വെള്ളം നൽകികൊണ്ട് വളർത്തുകയായിരുന്നു.
കഅ്ബ നിർമ്മാണം
ഇസ്ലാമിലെ ഏറ്റവും പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്ന
ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ ഹജ്ജ് കേന്ദ്രമായ കഅബ എന്ന പുണ്ണ്യ ഗേഹത്തെ അള്ളാഹു ശ്രേഷ്ഠമാക്കിയത് ഇബ്രാഹിം നബിയിലൂടെയാണ്.ഇബ്രാഹിം നബി ശാമിലായിരിക്കെ കഅബ നിർമിക്കാനുള്ള അള്ളാഹുവിന്റെ കല്പന
വന്നു. അങ്ങനെ അദ്ദേഹം മക്കയിൽ ചെന്ന് മകനായ ഇസ്മായിലിനെയും കൂട്ടി
നിർമാണമാരംഭിച്ചു. ധാരാളം അത്ഭുതങ്ങൾക്ക് വഴിമാറിയ ചരിത്രപ്രസിദ്ധമായ
നിമിഷങ്ങളായിരുന്നു അത്. അങ്ങനെ ഇസ്മായിൽ നബി കല്ല് കൊണ്ട് വരുന്നു, ഇബ്രാഹിം നബി നിർമിക്കുന്നു. കെട്ടിടം ഉയരത്തിലെത്തിയപ്പോൾ
ഇബ്രാഹിം നബി മകനോട് കല്ല്കൊണ്ട് വരാൻ ആവശ്യപ്പെടുന്നു അപ്പോൾ ജിബ്രീൽ(അ) ജബൽ ഖുബൈസ് പർവതത്തിൽ നിന്ന് രണ്ടു കല്ലുകൾ കൊണ്ട് വന്നു
ഇട്ട് കൊടുത്തു.പിൽകാലത് മഖാമുഇബ്രാഹിം, ഹജറുൽ അസവദ് എന്ന പേരിൽ പ്രസിദ്ധമാവുന്ന സ്വർഗത്തിൽ നിന്ന്
ഇറക്കപ്പെട്ട ചരിത്രപ്രസിദ്ധമായ ആ രണ്ട് കല്ലുകൾ, പ്രളയകാലത്ത് നുഹ് നബി ജബൽ കുബൈസ് പർവതത്തിൽ
കുഴിച്ചിട്ടതായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.പാലിനെക്കൽ വെളുത്തതാണെന്നും
സ്വർഗത്തിൽ നിന്ന് ഇറക്കപ്പെട്ടതാണെന്നും അതിനെ ആരെങ്കിലും തൊട്ടു ചുംബിച്ചാൽ അത്
അന്ത്യനാളിൽ സാക്ഷിയാവുമെന്നും നിരവധി ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. അതുപോലെ മഖാമു
ഇബ്രാഹിമിന്റെ അടുക്കലുള്ള സുന്നത് നിസ്കാരത്തിനും പ്രാർത്ഥനക്കും പ്രത്യേക
പ്രാധാന്യമുണ്ട്.അങ്ങനെ ഇബ്രാഹിം നബി
കഅ്ബയുടെ പണി പൂർത്തിയാക്കി. എന്നിട്ടദേഹം പ്രാത്ഥിച്ച സന്ദർഭം ഖുർആനിൽ അള്ളാഹു
ഇപ്രകാരം ഉദ്ധരിക്കന്നു.എന്റെരക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍
നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍
ആഹാരമായി നല്‍കുകയും ചെയ്യേണമേ. c ഇബ്രാഹീമും ഇസ്മാഈലും
കൂടി ആ ഭവനത്തിന്റെ അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും.അവര്‍
ഇപ്രകാരം പ്രാര്‍ത്ഥിച്ചു.ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. വീണ്ടും
പ്രാർഥിക്കുകയാണ്ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍
ഇരുവരെയും നിനക്ക് കീഴ്പെടുന്നവരാക്കുകയും, ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്പെടുന്ന ഒരു
സമുദായത്തെ ഉണ്ടാക്കുകയും, ഞങ്ങളുടെ
ആരാധനാ ക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ.ഞങ്ങളുടെ
രക്ഷിതാവേ, ഞങ്ങളുടെ സന്താനങ്ങൾക്
നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിച്ചു കൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നു
തന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും
അഗാധജ്ഞാനിയുമാകുന്നു.ഈ പ്രാർത്ഥന പിന്നീട് മുഹമ്മദ് നബിയിലൂടെയും മക്കയുടെ
വളർച്ചയിലൂടെയും വെളിപ്പെടുന്നു.
അങ്ങനെ ഇബ്രാഹിം നബിക്ക് ജിബ്രീൽ(അ) ഹജ്ജ് കർമ്മങ്ങൾ പഠിപ്പിച്ചു കൊടുത്തു.
ഹജ്ജ്ന് ശേഷം ഇപ്രകാരം വിളിക്കാനായി അള്ളാഹു കൽപിച്ചു. ഇബ്രാഹിം നബി പറഞ്ഞു ആര്
വിളി കേൾക്കാനാണ് റബ്ബേ, അള്ളഹു
പറഞ്ഞു വിളിച്ചോളൂ ഇബ്രാഹീമെ.അങ്ങനെ അദ്ധേഹം അബൂ ഖുബൈസ് പർവ്വതത്തിൽ കയറി ഇപ്രകാരം
വിളിച്ചു. അള്ളാഹു നിങ്ങൾക്ക് അരാധനാലയം പണിതിരിക്കുന്നു അതാണ് കഅബ. ഹജ്ജ
നിർവ്വഹിക്കാൻ അള്ളാഹുവിന്റ കൽപന വന്നിരിക്കുന്നു. അതിനാൽ കാൽ നട യാലൊ
വാഹനമായൊ വരുവീൻ. ആത്മാക്കളുടെ
ലോകത്ത് ഈ വചനം മുഴങ്ങി. അതിൽ കേട്ടവരും കേൾക്കാത്തവരുമുണ്ട്. കേട്ടവർ
കാലാകാലങ്ങളായി മക്കയിൽ എത്തികൊണ്ടേയിരിക്കുന്നു.
അപ്രകാരം ഇബ്രാഹീമിൽ നിന്ന അള്ളാഹു
ആ കർമത്തെ സ്വീകരിച്ചു. കാലങ്ങൾ കടന്നുപോയി
അറബികളിലേക്ക് നിയോഗിക്കപ്പെട്ട
പ്രവാചകനായിട്ടാണ് ഇസ്മാഈല്‍(അ) അറിയപ്പെടുന്നത്. പിതാവില്‍ നിന്ന് പകര്‍ന്ന്
കിട്ടിയ തൗഹീദില്‍ അടിയുറച്ച് വളരുകയും പ്രവാചകനായപ്പോള്‍ അല്ലാഹുവിന്റെ കല്പന
പ്രകാരം ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇസ്മാഈല്‍ നബി(അ)യുടെ
പാരമ്പര്യത്തില്‍ ആയിക്കൊണ്ട് പിന്നീട് അറബികള്‍ ജീവിച്ചുപോന്നു.
പ്രവാചകന്മാരുടെ ചരിത്രത്തില്‍
നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു വസ്തുതയുണ്ട്. പ്രവാചകന്മാരെ ഏതൊരു
ജനതയിലേക്കാണോ അല്ലാഹു നിയോഗിക്കുന്നത്, ആ
ജനതയില്‍പെട്ടവര്‍
അവരിലേക്ക് നിയോഗിക്കപ്പെട്ട
പ്രവാചകന്റെ കാലശേഷം അവരുടെ മുന്‍ അവസ്ഥയിലേക്ക് തന്നെ തിരിച്ച് പോയിട്ടുണ്ട്. ഇസ്മാഈല്‍(അ)ന്റെ
ജനതയായ അറബികളും അദ്ദേഹത്തിന്റെ കാലശേഷം ബഹുദൈവ വിശ്വാസത്തിലേക്ക് വ്യതിചലിച്ചു.
ഇസ്മാഈല്‍(അ) പഠിപ്പിച്ച തൗഹീദില്‍ നിന്ന് അറബികള്‍ എങ്ങനെയാണ് വ്യതിചലിച്ചത്? ആ ചരിത്രത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം:
അറബികളുടെ വംശ പരമ്പര പല
ഗോത്രങ്ങളായി പിരിഞ്ഞ് കുറെ കാലം കഴിഞ്ഞപ്പോള്‍ മക്ക ഉള്‍കൊള്ളുന്ന ഹിജാസിന്റെ
ആധിപത്യം ഖുസാഅഃ ഗോത്രക്കാരിലായി. ക്വുറൈശികള്‍ക്ക് ആധിപത്യം ലഭിക്കുന്നതിന്
മുമ്പുള്ള ചരിത്രമാണിത്. ഈ ഗോത്രത്തിന്റെ തലവനായിരുന്നു അംറുബ്നു ലുഹയ്യ് അല്‍
ഖുസാഈ. അദ്ദേഹം വലിയ മഹാനായിട്ടാണ് അറിയപ്പെട്ടിരുന്നത്. ദാന ധര്‍മങ്ങള്‍ ധാരാളം
ചെയ്യുന്ന, മതകാര്യങ്ങളോട് അങ്ങേയറ്റം തല്പരനായ ആളായിരുന്നു ഈ
ഗോത്രത്തലവന്. ഇയാളുടെ ധര്‍മനിഷ്ഠ കാരണം ജനങ്ങള്‍ അദ്ദേഹത്തെ അങ്ങേയറ്റം
ഇഷ്ടപ്പെട്ടു. ചരിത്രത്തില്‍ ഇപ്രകാരം കാണാം:
''അദ്ദേഹം നല്ല
കാര്യങ്ങൡലും ദാനധര്‍മത്തിലും മതനിഷ്ഠയിലും വളര്‍ന്നു. ജനങ്ങള്‍ അദ്ദേഹത്തെ
അങ്ങേയറ്റം ഇഷ്ടപ്പെട്ടു. അവരുടെ അധികാരം അവര്‍ അദ്ദേഹത്തെ ഏല്പിച്ചു. അങ്ങനെ
മക്കയുടെ ആധിപത്യവും കഅ്ബയുടെ അധികാരവും അയാളുടെ കരങ്ങളിലായി. വലിയ പണ്ഡിതനായും
ഔലിയാക്കളിലെ ശ്രേഷ്ഠനായും ആളുകള്‍ അയാളെ വിലയിരുത്തി. പിന്നീട് അദ്ദേഹം
ശാമിലേക്ക് യാത്രപോയി. ശാമുകാരെ വിഗ്രഹത്തെ ആരാധിക്കുന്നതായി അദ്ദേഹം കണ്ടു. അത്
അദ്ദേഹത്തിന് നല്ലതായും അതാണ് ശരിയെന്ന് തോന്നുകയും ചെയ്തു. കാരണം ശാം
ദൈവദൂതന്മാരുടെയും വേദഗ്രന്ഥങ്ങളുടെയും മേഖലയാണല്ലോ. അതിനാല്‍ തന്നെ ശാമുകാര്‍ക്ക്
ഹിജാസുകാരെക്കാളും മറ്റുള്ളവരെക്കാളും ശ്രേഷ്ഠതയുമുണ്ട്. അങ്ങനെ അയാള്‍ ഹുബ്ലിനെയും
(ഒരു വിഗ്രഹമാണ്) കൊണ്ട് മക്കയിലേക്ക് മടങ്ങി. എന്നിട്ട് ആ വിഗ്രഹം കഅ്ബഃയുടെ
മധ്യത്തില്‍ നാട്ടി. എന്നിട്ട് മക്കക്കാരെ ഈ ശിര്‍ക്കിലേക്ക് അയാള്‍ ക്ഷണിച്ചു.
അവര്‍ അയാള്‍ക്ക് അതിന് ഉത്തരം നല്‍കുകയും ചെയ്തു. മക്കക്കാരെയാണ് ഹിജാസുകാര്‍ മത
കാര്യങ്ങളില്‍ പിന്തുടര്ന്നിരുന്നത്. കാരണം, ഹറമിന്റെ ആളുകളും കഅ്ബയുടെ മേല്‍നോട്ടക്കാരും അവരാണ്.
അങ്ങനെ ഹിജാസുകാര്‍ അതാണ് (മക്കക്കാര്‍ ഈ ചെയ്യുന്നതാണ്) ശരിയെന്ന് വിചാരിച്ച്
അവരെ പിന്തുടര്ന്നു. അങ്ങനെ ഇബ്റാഹീം നബി(അ)യുടെ ദീനുമായും അംറുബ്നു ലുഹയ്യ്
പുതിയതായി ഉണ്ടാക്കിയതിനെ പൊളിച്ചുകൊണ്ടും മുഹമ്മദ് നബി ﷺ യെ അല്ലാഹു അയക്കുന്നത് വരെ അവര്‍ അതില്‍ തന്നെയായിരുന്നു
പ്രാർത്ഥനകൾക്കുള്ള ഉത്തരം
മക്കാ പ്രദേശം ജുർഹും ഗോത്രത്തിന് കീഴിലായിരുന്നു. പിന്നീട്
ഖുസാഅ് ഗോത്രം അവരെ അട്ടിയോടിക്കുകയും അവർ ഭരണമാരംഭിക്കുകയും ചെയ്തു. അവർ
പൂർണമായും സംസം മൂടിയതിന് ശേഷമാണ് അവർ രക്ഷപെട്ടത്. ആ കാലഘടത്തിൽ ഫിഹ്റിന്റ സന്താന
പരമ്പര എന്നറിയപ്പടുന്ന ഖുറൈശി വിഭാഗം മക്കയുടെ വിവിധ ഭാഗങ്ങളിൽ ചിന്നിച്ചിതറി
കിടക്കുകയായിരുന്നു. അതിൽ പ്രധാനപെട്ടയാളായിരുന്ന ഖുസ്വയ്യ് പ്രവാചകന്റ
(അഞ്ചാമത്തെ ഉപ്പാ)ഖുസാഅ് ഗോത്രത്തിൽ നിന്ന് കല്യാണം കഴിക്കുകയും പിന്നിട് ഭരണ
മേറ്റടുക്കുകയും ചെയ്തു
അങ്ങനെ അദ്ദേഹം മക്കയെ വികസിപ്പിച്ചു .ഖുറൈശികൾക്ക് അവരുടെ കാര്യങ്ങൾ ചർച്ച ചെയ്യാൻ ദാറുന്നദ്വഃ എന്ന പേരിൽ അറിയപ്പെടുന്ന ഒരു പാര്‍ലമെന്റ് നിർമിച്ചു. അദ്ദേഹത്തിലൂടെ മക്ക പ്രദേശം ഖുറൈശികളുടെ ഭരണ കേന്ദ്രമായി. പിന്നീട് മക്കയെ സാമ്പത്തിക രംഗത് ഉയർത്തിയത് അബ്ദുൽ മനാഫിന്റെ മകനായ ഹാഷിം ആയിരുന്നു ഖുറാനിൽ സൂറത്തുൽ ഖുറൈഷിൽ സൂചിപ്പിച്ച ശൈത്യ കാല യാത്രയും ഉഷ്ണ കല യാത്രയും ഈ കാലഘട്ടത്തായിരുന്നു .ഈ യാത്രയിലൂടെ മക്ക ലോകത്തെ പ്രധാന വ്യാപാര ശൃംങ്കല ആയി മാറി. ക്രമേണ അറേബിയയുടെ വാണിജ്യ തലസ്ഥാനമായി മക്ക മാറി .വിജനമായ ഭൂമിയെ ചൂണ്ടി കാണിച്ചു കൊണ്ട് ഇബ്രാഹിം നബി നൂറ്റാണ്ടുകൾക്ക് മുൻപ് പ്രാർത്ഥിച്ചതിന്റെ ഫലമെന്നോണം ലോകത്തുള്ള നാനാ ഭാഗത്തുള്ള ഫലവർഗ്ഗങ്ങളും ഇവിടെ എത്തി .മറ്റൊരു പ്രധാനപ്പെട്ട ദുആ (സൂറത്തുൽ ബഖറ; 129) വരാൻ പോകുന്ന പ്രവാചകനെ സൂചിപ്പിച്ചായിരുന്നു അതിൽ പ്രധാനപ്പെട്ടതായിരുന്നു ഹാഷിമിന്റെ സല്മയുമായുള്ള വിവാഹം. ഇത് വരാൻ പോകുന്ന പ്രവാചകന് ധാരാളം നേട്ടമുണ്ടാക്കുന്നതായിരുന്നു മറ്റൊരു പ്രധാനപ്പെട്ട സംഭവം അബ്ദുൽ മുത്തലിബിന്റെ കാലത്തു ജുർഹൂം ഗോത്രം മൂടപ്പെട്ട സംസം കിണർ കണ്ടെത്തിയതാണ് . കിണർ കണ്ടെത്തിയ സന്ദർഭത്തിൽ നിരവധി ഗോത്രങ്ങൾ അതിന്റെ പേരിൽ തർക്കിച്ച സമയത്തു അദ്ദേഹം പറഞ്ഞു എനിക്ക് പത്തു മക്കൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ അതിൽ ഒരാളെ ബലി ആറുക്കുമായിരുന്നു ഇതിൽ നറുക്ക് വീണ അബ്ദുള്ളാനേ രക്ഷപ്പെടുത്താനായി ആളുകളുടെ അഭ്യർത്ഥനപ്രകാരം ജ്യോത്സനെ കാണുകയും ഒരു തവണ നറുക്കിന് പകരം പത്തു ഒട്ടകം എന്ന വ്യവസ്ഥയിൽ എത്തുകയും പത്തു തവണ നറുക്ക് വീണ അബ്ദുല്ലക്ക് പകരം നൂറ് ഒട്ടകങ്ങളെ അറുക്കുകയും ചെയ്യേണ്ടി വന്നു. ഇതേ സംബന്ധിച്ചു റസൂൽ (സ ) പറയാറുണ്ടായിരുന്നു ان ابن ذبيحتان ഞാൻ ഇരട്ട ബാലിയുടെ മകനാണ് . ഈ രണ്ട് സംഭവങ്ങൾ ഇബ്രാഹിം നബിയുടെ ജീവിതത്തിനോട് ഏറെ സാദൃശ്യമെന്ന പോലെ അള്ളാഹു മുഹമ്മദ് നബിയെ ലോകത്തേക്ക് അയച്ചു ഇബ്രാഹിം നബിയുടെ പരമ്പരയിലൂടെ വന്ന മുഹമ്മദ് നബി ഇബ്രാഹിമി പട്ടണമായ മക്കയെ ലോക പ്രശസ്തമാക്കി ഇബ്രാഹിം നബിയുടെ പ്രാർത്ഥനക്ക് വെളിച്ചം കാട്ടി.

0 Comments