ഹാഫിള് സുഹൈൽ കൊടുവള്ളി
മഹാരാജൻ അങ്ങയുടെ പ്രതാപങ്ങളെല്ലാം അസ്തമിക്കുന്ന ഒരു ദിനം വന്നു ചേരാൻ പോകുന്നു. അണ്ഡകാരത്തെയും ബിംബങ്ങളെയും തല്ലിയുടക്കുന്നു. ഒരു പ്രവാചകന്റെ ആഗമനം അടുത്തിരിക്കുന്നു. താമസിയാതെ ഒരു കുഞ്ഞ് ഭൂജാതനാവും. ആ കുഞ്ഞിന്റെ ജനനം താങ്കളുടെ പതനത്തിന്റെ തുടക്കമാണ്. ബാബിലോണിയൻ ജോത്സ്യരുടെ പ്രവചനം കേട്ട നംറൂദ് രാജൻ തിരിച്ചുപോയി. മകന്റെ ജീവനാണ് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ബലിയർപ്പിക്കേണ്ടതെന്ന് കേട്ടപ്പോൾ അസാമാന്യ ധൈര്യം സംഭരിച്ചു കൊണ്ട് പ്രാണനു തുല്യം സ്നേഹിക്കുന്ന പൊന്നോമനയെ ബലിയർപ്പിക്കാനൊരുങ്ങിയ ഒരു മഹൽ വ്യക്തിന്റെയും മകന്റെയും ത്യാഗോജ്ജ്വലമായ ചരിത്രം ഇവിടെ നിന്നാണ് സമാരംഭം കുറിക്കുന്നത്.
പ്രാർത്ഥനയുടെ പ്രശോഭിത മാർഗ്ഗത്തിൽ സമർപ്പണത്തിന്റെ സുഗന്ധം പരത്തിയ മനോഹര ചര്യയാണ് ഇബ്റാഹീമി മില്ലത്തിലേത്. മരുഭൂമിയുടെ വിജനതയിൽ നിന്നും മാനുഷികതയുടെ മഹാ ചരിത്രം രചിച് നൂറ്റാണ്ടുകളെ വിസ്മയിപ്പിക്കുന്ന വിശ്വാസ വീതിക്ക് വിത്ത് പാകിയവർ. പരീക്ഷണങ്ങളുടെ പരിരക്ഷ പടച്ചോനാണെന്ന തിരിച്ചറിവിൽ പൈശാചികതയും തീജ്വാലകളും നിഷ്പ്രഭമായ നിമിഷങ്ങൾ പകർന്നവർ. ഓരോ ബലിപെരുന്നാലും ആ ഓർമ്മകൾ നമ്മോട് അയവിറക്കുകയാണ്. ആ ത്യാഗോജ്വല നിമിഷങ്ങൾ ഒന്ന് പരതി നോക്കാം.
നൂറുദ്ധീന്റെ അഗ്നിക്കുണ്ടാരത്തെ അതിജീവിച്ച ഇബ്രാഹിം നബി(അ) വിധിയുടെ നിയോഗത്തിൽ സിറിയയിലേക്ക് പാലായനം ചെയ്തു. വഴി മധ്യേ ഹീരാൻ എന്ന സ്ഥലത്ത് ഏതാനും ദിവസങ്ങൾ ചിലവഴിക്കുകയും സാറാ ബീവിയെ വിവാഹം കഴിക്കുകയും ചെയ്തു. സന്തോഷത്തോടെ നവദാമ്പത്യ ജീവിതത്തിലേക്ക് ആ തരുണിമണികൾ കാലെടുത്തു വെച്ചു.പരസ്പരം സ്നേഹത്തോടെയും ലാളനയോടെയും നാളൊരുപാട് കഴിച്ചു കൂട്ടിയിട്ടും ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം ഉണ്ടായില്ല. മനോവ്യധയിലായ സാറാ ബീവി(റ) തന്റെ അടിമയായ ഹാജറയെ വിവാഹം കഴിക്കാൻ ഇബ്രാഹിം നബിയോട് ആവശ്യപ്പെട്ടു. ബീവിയുടെ പൂർണ്ണ സമ്മതത്തോടെ ഇബ്രാഹിം നബി(അ) ഹാജറ(റ) ദമ്പതികളുടെ മംഗളം ബംഗിയായി കഴിഞ്ഞു. സഹഭാര്യമാർ തമ്മിൽ പരസ്പരം കലഹിക്കാതെ ഭർത്താവിനോടുള്ള സ്നേഹത്തിൽ മത്സരിച്ചു. താമസിയാതെ ഹാജറ ബീവിയിൽ ഇബ്രാഹിം നബി(അ)ക്ക് ഒരാൺ കുഞ്ഞ് പിറവി കൊണ്ടു. ഇവിടെയാണ് കഥയുടെ തുടക്കം.
ഇസ്മാഈൽ നബി(അ)യുടെ പിറവിക്ക് ശേഷം കാര്യങ്ങൾ ആകെ മാറി മറിഞ്ഞു. ഹാജറ ബീവി(റ)ക്കും സാറ ബീവി(റ)ക്കും തമ്മിൽ പരസ്പരം കണ്ടുകൂടെന്നായി. ലാളനയോടെ കുഞ്ഞു ഇസ്മാഈലിനെ ഹാജറ ബീവി(റ)യും ഇബ്റാഹിം നബി(അ)യും മാറിമാറി ചുംബനങ്ങൾ അർപ്പിക്കുന്നത് കണ്ടപ്പോൾ നായരാശ്യത്തിൽ നിന്നുടലെടുത്ത സ്ത്രീസഹജമായ അസൂയ സാറ ബീവി(റ) യെ പിടികൂടിയതായിരുന്നു കാര്യം. കാര്യങ്ങൾ ഒരു പൊട്ടിത്തെറിയുടെ വക്കോളമെത്തിയപ്പോൾ ഇബ്രാഹീം നബി(അ) ക്ക് ഇടപടേണ്ടി വന്നു. നിജസ്ഥിതി മനസ്സിലാക്കിയ ഇബ്രാഹീം നബി(അ) അല്ലാഹുവിന്റെ കല്പനക്ക് കാതോർത്തു. ഹാജറ ബീവിയെയും കുഞ്ഞ് ഇസ്മാഈൽലിനേയും കൂട്ടി യാത്ര പുറപ്പെടുക ഒരു വിജനമായ സ്ഥലത്ത് അവരെ ഇറക്കിയ ശേഷം ഉടനെ തിരിച്ചു പോരുക, ഇതായിരുന്നു ദൈവിക കല്പന. ധ്രുതഗതിയിൽ ഇബ്റാഹിം നബി(അ) യാത്രക്കുള്ള ഒരുക്കങ്ങൾ നടത്തി. ജിബ്രീൽ(അ) വഴിക്കാട്ടിയായി വിജനമായ മരുഭൂമിയിലൂടെ എങ്ങോട്ടെന്നില്ലാതെ അവരുടെ പ്രയാണം തുടർന്നു.
മക്ക: വിജനമായ തിരുഭൂമി, വെള്ളമില്ല സസ്യലാബികളില്ല, മരുപ്പച്ചയില്ല, ജന്തു ജീവജാലങ്ങളില്ലാത്ത ഒരു പ്രദേശം. അബലയായ മഹതിയെയും കെകുഞ്ഞിനെയും കൂട്ടി അവർ എത്തിയത് ഉമ്മുൽ ഖുറയിലാണ്. ദൈവിക കല്പനയാണ് നിറവേറ്റാതെ നിവൃത്തിയില്ല. കദന ഭാരം തെഴെ ഇറക്കി ഇബ്രാഹീം നബി(അ) ഹാജറ ബീവി(അ)യെ സമീപിച്ച് കാര്യം ഉണർത്തി വിജനമായ ഈ മരുഭൂമിയിൽ ആരോരും ആശ്രയമില്ലാതെ ഞങ്ങളെ തനിച്ചാക്കി മടങ്ങുകയാണോ എന്ന ചോദ്യത്തിൽ റബ്ബ് ഉണ്ടല്ലോ ഹാജറ എന്ന ഉത്തരം ബീവിയെ സാന്ത്വനപ്പെടുത്തി. ബീവി സമ്മതം മൂളി. വിശ്വ ലോകത്തിന് അന്നോളം സുപരിചിതമല്ലായിരുന്നു യുഗ പുരുഷന്റെ ഇരു കൈകളും നാഥനിലേക്ക് ഉയർന്നു: ഇവരെ തനിശയ്ക്കളെ നാഥാ.. നിന്റെ പരിശുദ്ധ ഭവനത്തിലേക്ക് ലോക ശ്രദ്ധ തിരിക്കണേ... നയനങ്ങളിൽ നിന്നും അധരങ്ങൾ ഉതിർന്നു വീണു.
കാല ചക്രം സഞ്ചരിച്ചു കൊണ്ടിരുന്നു ഋതുക്കൾ മാറി മാറി വന്നു. സാഹചര്യങ്ങളും പരിസ്ഥിതിയും കാലാവസ്ഥയും മക്കയോട് ഇണങ്ങി തീർന്നു. ചരിത്രപ്രസിദ്ധമായ സംസം പൊട്ടിപ്പുറപ്പെട്ടു. സഫ-മർവ മക്കാ ചരിത്രത്തിന്റെ ഭാഗമായി. ഇബ്രാഹീം നബിയുടെ ഹൃദയാനന്തരങ്ങളിൽ പുത്രസ്നേഹം മൊട്ടിട്ടു. എത്രയും വേഗം പുത്രനെയും ബീവി hajara(റ)യെയും കാണണമെന്നായി സാറാ ബീവി(റ)വിനോട് സമ്മതം വാങ്ങി. കനൽ പദങ്ങൾ താണ്ടി ഒടുവിൽ മക്കയിലെത്തി. പുത്ര സ്നേഹത്താൽ വീർപ്പ് മുട്ടിയ ഇബ്രാഹീം നബി(അ) മകനെ വാരിപ്പുണർന്ന് നെഞ്ചോട് ചേർത്ത് പിടിച്ച് അത് നിവൃതിയിലാണ്ടു. പിതാവും മകനും ഭാര്യയും സ്നേഹത്തോടെ ദിവസങ്ങൾ തള്ളി നീക്കി. കൂരിരുട്ടിൽ സുഗനിദ്രയിലാണ്ട നബി ഒരു കിനാവ് കണ്ട് ഞെട്ടിയുണർന്നു.
ഓ ഇബ്രാഹീം കുഞ്ഞിനെ ബലിയർപ്പിക്കുക. കല്പനയായിരുന്നു. അത്ര കാര്യമായെടുത്തില്ല. എന്നാൽ സ്വപ്നം പല വട്ടം ആവർത്തിച്ചു. ഇത് ഇലാഹിയായ കല്പനയാണെന്ന് നബിക്ക് ബോധ്യമായി. തന്റെ വാർധക്യ കാലത്ത് റബ്ബ് തനിക്കേകിയ കുഞ്ഞു മോൻ. സ്നേഹിച്ചു മതിയായില്ല അതിനു മുമ്പേ...നയനങ്ങൾ നിറഞ്ഞു... യാ റബ്ബേ, എങ്കിലും ആ ത്യാഗി വര്യൻ കൽപ്പന ശിരസ്സാവഹിക്കാൻ തീരുമാനിച്ചു. വിവരം ഹാജറ(റ) യോട് പറഞ്ഞു. ദൈവിക കല്പനയാണെന്നറിഞ്ഞതോടെ മഹതിക്ക് നൂറു വട്ടം സമ്മതം. പൊന്നു മോനെ കുളിപ്പിച്ച് സുഗന്ധം പൂശി നയങ്ങളിൽ സുറുമയെഴുതി, മൂർത്താവിൽ ചുടുചുമ്പനങ്ങൾ അർപ്പിച്ച്, ഉമ്മ കണ്ണീരോടെ ബാപ്പാന്റെ കൂടെ യാത്രയാക്കി. മകന്റെ കുഞ്ഞിളം കൈ ചേർത്ത് പിടിച്ച് നീങ്ങുന്ന നബിയുടെ ഉള്ളം പിടയുകയാണ്. ഗദ്ഗദത്തോടെ മകന്റെ മുഖത്തേക്ക് നോക്കി അല്ലാഹുവിന്റെ കല്പനയെ കുറിച്ച് പറഞ്ഞു.
'ബാപ്പാന്റെ മകൻ' ഉടനെ ഉത്തരം നൽകി: അങ്ങ് അനുസരണയുള്ള അടിമയാവുക ബലി എന്ന പുണ്യ കർമ്മത്തിന് ലോക ചരിത്രത്തിന്റെ തങ്കലിപികളിൽ എഴുതപ്പെട്ട അമൂല്യ നിമിഷത്തിന് മെയ്യും മനവും ഒരുങ്ങി. കഠാരാ മകന്റെ കഴുത്തിലേക്ക് താഴ്ത്തിയ നിമിഷം അല്ലാഹുവിന്റെ കൽപ്പന ഇറങ്ങി 'നിർത്തുക പകരം ഈ ആടിനെ അറക്കുക'. ഉടനെ സ്വർഗ്ഗത്തിൽ നിന്നുള്ള ഒരാടുമായി ജിബ്രീൽ(അ) അവരോഹണം ചെയ്തു . അതിനെ അറുത്ത് സന്തോഷാശ്രുഷ പൊഴിച്ചു.
ജഗനിയന്താവിന്റെ പരീക്ഷണത്തിൽ വിജയം കൈവരിച്ചു. ത്യാഗത്തിന്റെ പരവകോടിയിൽ മാനവരാശിക്ക് ഇബ്രാഹീമിമില്ലത്തിന്റെ വിത്ത് പാകിയവർ. ഓരോ ബലിപെരുന്നാലും ആ സ്മരണങ്ങളെ അയവിറക്കുകയാണ്. കഅബയും,സഫയും മർവയും സംസവുമെല്ലാം അവരുടെ ത്യാഗോജ്വല പ്രവർത്തനങ്ങളുടെ മായാ മുദ്രകളാണ്.

0 Comments