ഹാഫിള് ഹാത്തിം മേലാറ്റൂർ
യൂഫ്രട്ടിസ് ടൈഗ്രീസ് നദികളുടെ ഇടയിലുള്ള മെസപ്പൊട്ടോമിയ പ്രദേശത്താണ് ലോക ആദിമ വംശമായ സുമേറിയക്കാർ വസിച്ചിരുന്നത്. ഇന്നത്തെ ഇറാഖിലാണ് ഈ പ്രദേശം വരിക.സുമേറിയൻ നാഗരികതയിലായിരുന്നു നൂഹ് നബിയുടെ പ്രബോധനം.നൂഹ് നബിയുടെ ജനതക്ക് ശേഷം ആദ്,സമൂദ് സമൂഹങ്ങൾക്ക് ശേഷമാണ് ഇബ്രാഹീം നബിയുടെ കാലം.സുമേറിയക്ക് ശേഷം മെസൊപ്പൊട്ടോമിയയിൽ ഉയർന്നു വന്ന സംസ്കാരമാണ് ബാബിലോണിയ.നൂഹ് നബിയുടെ പരമ്പരയിൽ ബാബിലോണിയയിലെ (ഇറാഖ്) ഊർ എന്ന പട്ടണത്തിലാണ് ഇബ്രാഹീം നബിയുടെ ജനനം.
ഇബ്റാഹീം നബി (അ)മിന്റെ തീച്ചൂളയിൽ നിന്നും *1 കരുത്തുറ്റ ജീവിത മാർഗമാണ് കാലമത്രയും മുസ്ലിം സമുദായം അനുകരിച്ചു വരുന്നത്.ഇസ്ലാംമിലെ സംസ്കാരം,അടിസ്ഥാനം,സ്വഭാവം,സത്യസന്ധത തുടങ്ങി മുഴുവനും ആദർശവും ജീവിതം കൊണ്ട് തന്നെ സന്ദേശമായി ലോകത്തിനുമുമ്പിൽ അവതരിപ്പിച്ചു.കത്തിയെരിയുന്ന നംറൂദിന്റെ തീ കുണ്ഡാരത്തിന്റെ മുന്നിലും അടിപതറാത്ത ഇലാഹീസ്മരണയിൽ ലയിച്ച ഇബ്റാഹീം നബി (അ).മധുരമൂറുന്ന അനേകം നിമിഷങ്ങളെ ഇലാഹിന് വേണ്ടി സമർപ്പിച്ചു.ആ ഇബ്റാഹീമിയത്താണ് വിശ്വാസി മനസ്സുകളിൽ വെളിച്ചമായി തെളിച്ചമായി ജ്വലിക്കുന്നത്.
ഞാൻ ഇബ്റാഹീം (അ)നെ പിന്തുടരുന്നവരാണ് എന്ന് നബി (സ്വ)തങ്ങൾ സ്വഹാബികളോട് അഭിമാനത്തോടെ പറയാറുണ്ടായിരുന്നു.നിത്യേനെ നാം അത്തഹിയ്യാത്തിൽ പ്രാർത്ഥിക്കുന്നതും ആ മഹത് വ്യക്തിയുടെ സമുദായത്തിനും അദ്ദേഹത്തിനും നൽകിയതു പോലെ ഞങ്ങളുടെ നബി (സ്വ)ക്കും സമുദായത്തിനും നീ അനുഗ്രഹം ചൊരിയണേ എന്നാണ് .നിരവധി കാര്യങ്ങൾ ഇബ്റാഹീം നബിയിലൂടെ നമുക്ക് ചൂണ്ടികാട്ടിത്തരുന്നുണ്ട്.
ഇബ്റാഹീം നബി ചരിത്രത്തിലെ അതീവ വിസ്മയമാണ്.അദ്ദേഹം വ്യക്തിയല്ല സമൂഹം തന്നെയായിരുന്നു.പ്രവാചകൻ മാത്രമല്ല പ്രവാചക പരമ്പരയുടെ പിതാവായിരുന്നു.അല്ലാഹു അദ്ദേഹത്തെ കൂട്ടുകാരാണെന്ന് വിശേഷിപ്പിച്ചു.കൂട്ടുകാരൻ ചോദിച്ചതെല്ലാം അല്ലാഹു നൽകി.ചോദിച്ചത് പക്ഷേ തനിക്കു വേണ്ടിയായിരുന്നില്ല.പിൻകാല സമൂഹങ്ങൾക്ക് വേണ്ടിയായിരുന്നു.കഅബ ,മക്ക,ഹജ്ജ്, ഫലസ്തീൻ ബൈത്തുൽ മുഖദ്ദസ് തുടങ്ങിയ ഇസ്ലാമിക അടയാളങ്ങളിലെല്ലാം ഇബ്റാഹീമി സമർപ്പണമുണ്ട്.ആ പാതയാണ് തിരുനബിയും (സ്വ)പിന്തുടർന്നത്.ലോക്ത്ത് ആദ്യമായി ചേലാകർമ്മം ചെയ്തതും ഇബ്റാഹീം നബിയാണ്.ഇന്നും മുസ്ലിം സമുദായമത് ചെയ്ത വരുന്നുണ്ട്.ഗുഹ്യരോമം കളയാൻ ആദ്യമായി അല്ലാഹു കൽപ്പിച്ചത് ഇബ്റാഹീം നബിയോടാണ്.ഇങ്ങനെ നിരവധി കാര്യങ്ങൾ ഇബ്റാഹീം നബിയിലൂടെ നമ്മിലേക്ക് അറിയിക്കുന്നുണ്ട്.
ലക്ഷോപലക്ഷങ്ങളുടെ ലക്ഷ്യ സ്ഥാനമായ കഅബയും വിശുദ്ധ ഹജ്ജും ആ തിരു മനസ്സിലേക്ക് ചൂണ്ടുന്നുണ്ട്.സംസമും മഖാമുഇബ്റാഹീമും ആ മാർഗത്തെ ഭംഗിയാക്കുന്നുണ്ട്.തിരുനബിയിലൂടെയും സ്വഹാബാക്കളിലൂടെ ആ പാത ഇരുട്ടിനെ മുറിച്ചു അബ്രപാളികൾ താണ്ടുന്നുണ്ട്.

0 Comments