ഇബ്രാഹീം നബി; മാതൃക പുരുഷൻ




ഹാഫിള് യുസ്‌രി  മിഷാൽ ഗൂഡല്ലൂർ


ഹജ്ജ് കർമ്മത്തിൻ്റെ മർമ്മാടിസ്ഥാനം ഇബ്രാഹിം നബി (അ)മിന്റെ യും ഇസ്മായിൽ നബി (അ)മിൻ്റെയും ഹാജറ ബീവിയുടെയും സ്മരണയാകുന്നു . നമ്മുടെ ഒരു ദിവസത്തിൽ ചുരുങ്ങിയത് അഞ്ചു തവണയെങ്കിലും ഓർത്തിരിക്കൽ അല്ലാഹു നിർബന്ധമാക്കിയ പ്രവാചകനാണ് ഇബ്രാഹിം നബി (അ). അല്ലാഹുവിൻ്റെ തൃപ്തിക്ക് വേണ്ടി അല്ലാഹുവിന് ഇഷ്ടപ്പെട്ട സകല കാര്യങ്ങൾ ചെയ്യുന്നതിൽ ഉത്സാഹം കണ്ടെത്തിയത് കൊണ്ടാണ് ' us' എന്ന പദവി നൽകി അല്ലാഹു (സു) ഇബ്രാഹിം (അ)മിനെ ആദരിച്ചത്. നുബുവ്വത്തിന് മുമ്പേ ഇബ്രാഹിം (അ) മിന് അല്ലാഹു ജ്ഞാനം നൽകിയിട്ടുണ്ട് അതുകൊണ്ട് മുഴുവൻ സമയത്തും ശ്രദ്ധാലുവായിട്ടാണ് ജീവിച്ചത്. 


അല്ലാഹുവിന്
നര ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ നരയെ ഇഷ്ട്ടപ്പെടാനും ഇബ്രാഹിംനബി(അ)അമാന്തംകാണിച്ചില്ല.

 അല്ലാഹുവിൻറെ കാരുണ്യത്തിനുവേണ്ടി ധാരാളം മഹത് പ്രവർത്തനങ്ങൾ ചെയ്തു നമുക്ക് മാതൃകയാക്കൽഅനിവാര്യമാക്കിയതും അല്ലാത്തതുമായ ധാരാളം പ്രവർത്തനങ്ങൾ ചെയ്ത് ഉന്നതമായ സ്വപ്നങ്ങൾക്കുടമയാണ്. ഹജ്ജ് ചെയ്യുമ്പോൾ നാം ജംറക്ക് കല്ലെറിയിൽ എന്ന പ്രക്രിയ ഇബ്രാഹീം (അ)മിൻ്റെ പ്രവൃത്തിയാണ്. മകൻ ഇസ്മായിൽ (അ) മിനെ അറുക്കാൻ അല്ലാഹു കൽപ്പിച്ചപ്പോൾ അറുക്കുന്ന സന്ദർഭത്തിൽ ഇബ്ലീസ് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത് കണ്ടപ്പോൾ ഇബിലീസിനെ ആട്ടിയോടിക്കാൻ എറിഞ്ഞതാണ് നാം ജാറകൾക്ക് എറിയുന്നത്.സഫ- മർവ പർവതങ്ങൾക്കിടയിലെ നമ്മുടെ പ്രയാണവും ഇബ്രാഹിം കുടുംബത്തിൻ്റെ സ്മരണയാണ് . ഭാര്യ ഹാജറാ ബീവിയെയും കൈകുഞ്ഞായ മകൻ ഇസ്മായിൽ നബിയെയും തനിച്ചാക്കി


ഇബ്രാഹിം നബി യാത്രയായി.ഇസ്മായിൽ നബി ദാഹിച്ചവശനായി കരയാൻ തുടങ്ങിയപ്പോൾ എന്തു ചെയ്യണമെ ന്നറിയാതെ വെള്ളം അന്വേഷിച്ച് സഫാ മർവ എന്നീ രണ്ട് മലകൾക്കിടയിലൂടെ തൻ്റെ കുഞ്ഞിനല്പം വെള്ളം ലഭിക്കുമോ എന്ന് അന്വേഷിച്ച് ഏഴ് തവണ കീഴ് പ്പോട്ടും മേൽപ്പോട്ടും ഓടിനടന്നതിൻ്റെ സ്മരണയാണ് സഅയ്, ആ ഓട്ടത്തിൻ്റെ അവസാനം കുട്ടി ഇസ്മായിൽ ദാഹിച്ചു വലഞ്ഞ് കാലിട്ടടിക്കാൻ തുടങ്ങി അവിടെ ഒരു 

ഉറവ പൊട്ടിയതാണ് കൗസറിനേക്കാൾ മഹത്വമേറിയ സംസം ഉറവ എടുക്കുന്നത്. ഇബ്രാഹിം നബി (അ) മിന്റെയും കുടുംബത്തിന്റെയും ത്യാഗങ്ങളേറെയും നാമൊക്കെയുള്ള മുഹമ്മദീയ ഉമ്മത്തിന് വളരെയേറെ മഹത്വം ലഭിക്കുന്ന നന്മകൾ ചെയ്യുവാൻ ഹേതുകമായി. ഇ ബ്രാ ഹിം ന ബി (അ)മിന്റെ ജീവിത രീതികൾ ധാരാളം നാം ഒപ്പിയെടുക്കേണ്ടതുണ്ട്. ഇബ്രാഹിം നബി (അ) മിന്റെ പിതാവ് ഇബ്രാഹിം നബിയുടെ ജനതയ്ക്ക് വിഗ്രഹം നിർമ്മിച്ചു കൊടുക്കുന്ന 

ശില്പിയായിരുന്നു. ഈ ഒരു കാരണത്താൽ തന്നെ ഇബ്രാഹിം നബിയുടെ പ്രബോധനം കാഠിന്യം നിറഞ്ഞതായിരുന്നു.വിഗ്രഹങ്ങൾ തന് റെ പി താ വി ന്റെ താ ണെ ന്ന് അറിയാമായിരുന്നിട്ടുംതൻ്റെപിതാവിനോടുള്ള സംസാരത്തിലും പെരുമാറ്റത്തിലും വളരെയേറെ സൗമ്യനായിരുന്നു ഏകദൈവമായ അല്ലാഹുവാണ് യഥാർത്ഥ ദൈവം എന്നും പറഞ്ഞപ്പോൾ ഇബ്രാഹിം നബിയുടെ പിതാവ് പ്രകോപിതനായപ്പോൾ സൗമ്യമായി അദ്ദേഹത്തിൻ നന്മയ്ക്ക് ദുആ ചെയ്തത് പിതാവിനോടുള്ള അനുകമ്പയുടെ അടയാളമാണ്. പിതാക്കന്മാരോട് പെരുമാറേണ്ട രീതിയാണ് ഇവിടെ നമുക്ക് ഇബ്രാഹിം (അ) മാതൃകയാവുന്നത്. ഇബ്രാഹിംനബിയുടെകുടുംബംഅദ്ദേഹത്തെ നന്മ പുൽകിയതിൽ അധിക്ഷേപിച്ചപ്പോൾ തൻ്റെ സത്യപ്രബോധന ദൗത്യവും സത്യാന്വേഷണവും അവസാനിപ്പിക്കാൻ പ്രവാചകൻ തുനിഞ്ഞില്ല. തനിച്ച് ധാരാളം നാടുകളിൽ പോയി പ്രബോധനം ചെയ്തുമൊക്കെ തന്റെ പ്രബോധന ജീവിതം ധന്യമാക്കി. 

ഇബ്രാഹിം നബിയും ഹാജറ ബീവിയും വൃദ്ധരായ സന്ദർഭത്തിൽ തങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടാവൽ അസാധ്യമായ പ്രായത്തിൽ ഇബ്രാഹിം (അ) ഉത്സാഹം കൈവിടാതെ കുഞ്ഞിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു. അവസാനം അല്ലാഹു അവരുടെ പ്രാർത്ഥന സ്വീകരിച്ചു. അവർക്ക് ലഭിച്ച പൈതലിനെ ദൈവം തന്നെ ബലിയർപ്പിക്കാൻ ആവശ്യപ്പെട്ടു. മറു ചിന്തക്ക് കാത്തു നിൽക്കാതെ അല്ലാഹുവിൻ്റെ കൽപ്പന അനുസരിച്ചു. ഇസ്മായിൽ (അ)മിനോട് ഈ കാര്യങ്ങൾ പറഞ്ഞപ്പോൾ അല്ലാഹുവിൻ്റെ കൽപ്പന അതാണെങ്കിൽ അത് അനുസരിക്കണം 

ബാപ്പ എനിക്ക് പൂർണ സമ്മതമാണ് എന്ന് പറഞ്ഞു. അറുക്കാൻ വാളോങ്ങിയപ്പോൾ ഒരു ക്ഷതം പോലും സംഭവിക്കുന്നില്ല . മൂർച്ചയുണ്ടോ എന്ന സംശയം തീർക്കാനായി കല്ലിൽ വെട്ടി കല്ല് തുണ്ടങ്ങളായി. വീണ്ടും ശ്രമിച്ചപ്പോൾ ഫലം തഥൈവ. തൽസമയം ഒരു മനുഷ്യൻ ഒരു ആട്ടിൻ കുഞ്ഞുമായി അവരുടെ അടുക്കൽ വരികയും താങ്കൾ ദൈവത്തിന്റെ്റെ പരീക്ഷണത്തിൽ വിജയിച്ചിരിക്കുന്നു താങ്കൾ ഈ ആടിനെ ബലി നൽകുക എന്ന് പറഞ്ഞ് അദ്ദേഹം അപ്രത്യക്ഷനായി. ഇതിൻറെ സ്മരണയായാണ് നാം ബലിപെരുന്നാളിന് "ഉളുഹിയ്യത്ത് "അറുക്കുന്നത്. ഇത്രയേറെ മഹത്വം ലഭിക്കുന്ന ധാരാളം കർമ്മങ്ങൾ നമുക്ക് ലഭിച്ചത് ഇബ്രാഹിമിലൂടെയും അവരുടെ കുടുംബങ്ങൾക്കിടയിലൂടെയുമാണ്. 

ഇബ്രാഹിംനബിയുടെ പ്രബോധനവും മാതൃകാപരമാണ്. യുക്തിയിലൂടെയായിരുന്നു അദ്ദേഹം പ്രബോധനം ചെയ്തിരുന്നത്. നക്ഷത്രത്തെ ആരാധിക്കുന്നവരോട് സൂര്യനുദിച്ചപ്പോൾ നമ്മുടെ ദൈവം മറഞ്ഞു പോയല്ലോ, ദൈവം മറഞ്ഞു പോകുമോ, മറഞ്ഞു പോകുന്നത് ദൈവമാകുമോ എത്ര യുക്തിയിൽ കുതിർന്ന പ്രബോധന രീതിയായിരുന്നു. തൻ്റെ നാട്ടിലെ ജനങ്ങൾക്ക് വിഗ്രഹാരാധന തെറ്റാണെന്ന് കാണിച്ചു കൊടുക്കാൻ ഇബ്രാഹിം നബി പ്രയോഗിച്ച യുക്തി വളരെയേറെ പ്രസിദ്ധമാണ്. നാട്ടിലെ ജനങ്ങൾ മുഴുവൻ മറുനാട്ടിലേക്ക് ഉത്സവത്തിന് പോയ സന്ദർഭത്തിൽ അവരുടെ പ്രാർത്ഥന കേന്ദ്രത്തിൽ ധാരാളം ബിംബങ്ങളെ ഉടക്കുകയും സമാനം വലിയ ഒന്നിനെ ബാക്കിയാക്കുകയും അതിൻറെ കഴുത്തിൽ മഴു തൂക്കിയിടുകയും ചെയ്തു. നാട്ടുകാർ കണ്ടപ്പോൾ തന്നെ യുക്തി മനസ്സിലായി. 

ഇബ്രാഹിം നബി (അ)മിൻ്റെ ജീവിതനിമിഷങ്ങൾ ഓരോന്നും അനുധാവനം ചെയ്യാൻ തക്കവി ധത്തിലുള്ളതാണ്. പ്രവർത്തികൾ ഓരോന്നിലും അല്ലാഹുവിൻറെ പ്രീതികാംക്ഷിച്ച് മാത്രം ചെയ്യു ന്ന രീതി എത്ര മഹത്തരമാണ്. ജീവിതത്തിൽ സകല പരീക്ഷണ ത്തിനും പാത്രമായി അതിലെല്ലാം ക്ഷമകൊണ്ട് വിജയിച്ച് അല്ലാഹുവിന്റെ കൃപയധിഷ് ഠിതമായ ജീവിതം നയിച്ചത് കൊണ്ടാണ് ഉന്നത മായ സ്ഥാനമാനങ്ങളോടെ ഇന്നും നമ്മുടെ ഉമ്മത്ത് ഓർക്ക ണം എന്ന് അല്ലാഹു നിശ്ചയിച്ചത്. 

നർമ്മമാർന്ന ധാരാളം യുക്തിയിലൂടെ പ്രബോധനം ചെയ്ത ഇബ്രാഹിം നബി (അ)മിൻ്റെ രീതിയും മാതൃകാപരമാണ്. 

ഇബ്രാഹിം നബി (അ)മിന്റെ ജീവിതനിമിഷങ്ങൾ ഓരോന്നും അനുധാവനം ചെയ്യാൻ തക്കവിധത്തിലുള്ളതാണ്. പ്രവർത്തികൾ ഓരോന്നിലും അല്ലാഹുവിൻറെ പ്രീതികാംക്ഷിച്ച് മാത്രം ചെയ്യുന്ന രീതി എത്ര മഹത്തരമാണ്. ജീവിതത്തിൽ സകല പരീക്ഷണത്തിനും പാത്രമായി അതിലെല്ലാം ക്ഷമകൊണ്ട് വിജയിച്ച് അല്ലാഹുവിൻ്റെ കൃപയധിഷ്ഠിതമായ ജീവിതം നയിച്ചത് കൊണ്ടാണ് ഉന്നതമായ സ്ഥാനമാനങ്ങളോടെ ഇന്നും നമ്മുടെ ഉമ്മത്ത് ഓർക്കണം എന്ന് അല്ലാഹു നിശ്ചയിച്ചത്. ഇബ്രാഹിം നബി (അ) മിൻ്റെ ചര്യകളേറെ നമ്മുടെ കാലത്തിന് അനുയോജ്യമായരീതിയിൽ പ്രവർത്തിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ...ആമീൻ

Post a Comment

0 Comments