ഹാഫിള് റിസ്വാൻ മഞ്ചേരി
ആധുനികത മുഹമ്മദീയതയിലേക്ക് ദൃഷ്ടി വ്യാപിച്ച് കൊണ്ടിരിക്കുന്ന ലോകത്ത്, നവ തലമുറയും പിന്തുടരുന്ന ഗവേഷണ രീതിയിൽ വൈദ്യശാസ്ത്രത്തെ പ്രവാചകാധ്യാപനങ്ങളോട് ചേർത്തി വായിക്കുമ്പോൾ സമരസപ്പെട്ട് പോകുന്ന തത്വങ്ങളിൽ യാദൃശ്ചികതക്ക് ഒരു പരിധി വരെ മാത്രമേ വാദിച്ച് നിൽക്കാനാവൂ. അവയൊന്നും കേവല വൈദ്യ പാഠങ്ങളായിട്ടായിരുന്നില്ല പ്രവാചകൻ പരിചയപ്പെടുത്തിയത്. മറിച്ച്, വിശ്വാസിയുടെ ജീവിതഭാഗമായിത്തീരേണ്ട മതാനുഷ്ഠാനങ്ങളായിട്ടാണ്.
പിൽക്കാല പണ്ഡിതർ ആ ചര്യയെ അനുവർത്തിക്കുന്നത്തിൽ നൽകിയ സൂക്ഷതയുടെ പരപ്പളവറിയാൻ, കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ അവരെഴുതിച്ചേർത്ത ശുദ്ധീകരണ വിഷയങ്ങളിലെ ചർച്ചകൾ ഒന്ന് വായിച്ച് നോക്കുന്നത് നന്നായിരിക്കും. വൃത്തി ആരോഗ്യദായകമാണ്. അത് വിശ്വാസത്തിൻ്റെ ഭാഗവുമാണ്. ആമാശയത്തെ അകാലമരണത്തിൻ്റെയും രോഗങ്ങളുടെയും മൂലകേന്ദ്രമായി മനസ്സിലക്കപ്പെടുമ്പോൾ, മദീനയിലെത്തിയ വൈദ്യൻ്റെ കഥയിൽ അസ്വാഭവികതകളൊന്നും തോന്നുന്നില്ല. ശുദ്ധീകരണം ഐച്ഛികമായിട്ടല്ല പലപ്പോഴും ഇസ്ലാം പരിചയപ്പെടുത്തിയത്. ആരാധനകളുടെ സ്വീകാര്യത അവലംബമാക്കപ്പെടുന്ന മുന്നൊരുക്കങ്ങളും മറ്റുമായാണ്. എന്നാൽ എല്ലായ്പ്പോഴും സമരസപ്പെട്ട് പോകണമെന്നില്ല. കാരണം, അവയിലൊന്നും മറ്റൊന്നിൻ്റെ അവളംബത്തിൻ്റെ വ്യപ്തിയിൽ പെടുന്നവയല്ല.
ഊഹിക്കപ്പെടുന്ന രോഗങ്ങൾക്ക് മുന്നൊരുക്കമായി പിഞ്ചുശരീരങ്ങളിൽ പോലും കുത്തിവെക്കപ്പെടുന്ന മരുന്നുകുപ്പികളുടെ നിർമ്മാതാക്കൾക്ക് പറയാൻ ഒന്നിലേറെ കാരണങ്ങളും അതിനുതകുന്ന പല ന്യായങ്ങളും കാണും. എന്നാൽ അവയിൽ പലതിനും കച്ചവട താൽപര്യങ്ങളല്ലാതെ മറ്റടിസ്ഥാനങ്ങളില്ലെന്ന ഇരുണ്ട യാഥാർത്ഥ്യം നാം ഓർമ്മയിൽ വെക്കണം.
ചില്ലുകുപ്പികളിലായിയെത്തുന്ന വാക്സിനുകളിൽ മറ്റു പലരുടെയും ആദർശ മുദ്രകൾ നമുക്ക് കാണാനാകും. അവർക്ക് വഴികൾ നിരത്താൻ ഭരണകൂടം മണ്ണെടുക്കുന്നത് പലപ്പോഴും സാധാരണ ജനങ്ങളുടെ കുഴിമാടങ്ങളിൽ നിന്നാണ്.
എന്നാൽ, ഇസ്ലാമിക അധ്യാപകനങ്ങളെ ഉൾക്കൊള്ളാൻ ഒരാളൊരിക്കളും ശാസ്ത്രത്തിൻ്റെ പിന്നിലോടുന്നത് ശരിയല്ല. അവയെ ശരിപ്പെടുത്താൻ ശാസ്ത്രീയ രേഖകളുടെ ആവശ്യവുമില്ല. അങ്ങനെയുണ്ടായിത്തീരുന്ന വിശ്വാസങ്ങൾക്ക് മിക്കപ്പോഴും അൽപ്പായുസ്സേ കാണാറുള്ളൂ.

0 Comments