ഹിജ്‌റ; ഒളിച്ചോട്ടമല്ല പുരോയാനമാണ്







ഹാഫിള്  നിസാർ തൃശൂർ 


തിരുനബി(സ)യെ മക്കയിലെ അവിശ്വാസികൾ വധിക്കാൻ ആസൂത്രണം നടത്തിയപ്പോൾ നബിയും സിദ്ദീഖ്(റ)വും.മദീനയിലേക്ക് ഒളിച്ചു പോയതാണ് ഹിജ്റ എന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. ഹിജ്റ നേരത്തെയുള്ള പ്ലാനിങ്ങിന്റെ പരിണിതിയാണ്. ഹിജ്‌റ തീരുമാനിച്ചതറിഞ്ഞ് നബിയെ വധിക്കാൻ ശത്രുക്കൾ ശ്രമിച്ചു എന്നത് ശരിയാണ്. ഹിജ്റ പലായനം അല്ല പുരോയാനമാണ്. ആസൂത്രണം ഹിജ്റക്കുണ്ട്.ഒരു സംഘടനയ്ക്ക്, സ്ഥാപനത്തിന്, സംരംഭത്തിന് എന്നതിനൊക്കെ ഉണ്ടാവേണ്ട എല്ലാ മാതൃകയും ഹിജറയിലുണ്ട്. നുബുവ്വത്തിന്റെ പന്ത്രണ്ടാം വർഷം മദീനയിൽ നിന്നും മക്കയിൽ എത്തിയ ഖസ്റജ് ഗോത്ര സംഘവുമായുണ്ടാക്കിയ  ഒന്നാം അഖബാ ഉടമ്പടിയും പതിമൂന്നാം വർഷം മദീനയിൽ നിന്ന് എത്തിയവരുമായി നടത്തിയ രണ്ടാം അഖബാ ഉടമ്പടിയും ഹിജറയുടെ ആസൂത്രണത്തിന്റെ ഒന്നാം ഘട്ടമാണ്.വിവരമറിഞ്ഞ ശത്രുക്കൾ ദാറുന്നദ് വയിൽ (ഖുസയ്യുബ്നു കിലാബിന്റെ വീട് )യോഗം ചേർന്ന് നബി(സ)യെ  വധിക്കാനുള്ള പദ്ധതിയിട്ടു. ഓരോ ഗോത്രത്തിൽ നിന്നും ഓരോ യുവാവ് എന്ന ക്രമത്തിൽ 11 പേരെ തെരഞ്ഞെടുത്ത് ഓരോ വാളും നൽകി നബി(സ) താമസിക്കുന്ന വീട് വളയാനും പുറത്തിറങ്ങുമ്പോൾ വെട്ടാനും ആ ചോരയിൽ എല്ലാവർക്കും പങ്കാളിത്തം അവകാശപ്പെട്ട് അതുവഴി ഗോത്ര സംഘർഷം ഒഴിവാക്കാനുമാണ് പദ്ധതി. അതിനിടെ നബി(സ) അബൂബക്കർ സിദ്ധീഖ് (റ)വിന്റെ വീട്ടിൽ എത്തി ഹിജ്റയെ സംബന്ധിച്ച് ചർച്ച ചെയ്തു. പണവും ഭക്ഷണവും കരുതണം. നേരെ സൗർ ഗുഹയിലേക്ക് പോകണം എന്നിട്ട് അവിടെ മൂന്ന് ദിവസം താമസിക്കണം. സിദ്ദീഖിന്റെ മൂത്ത മകൾ അസ്മ ഓരോ ദിവസവും പാലുമായി എത്തണം.മകൻ അബ്ദുല്ല നാട്ടിലെ വാർത്തകൾ ശേഖരിച്ച് സന്ധ്യാനേരം ഗുഹയിലെത്തണം. എല്ലാ അറിവുകളും അത്യാവശ്യ ഭക്ഷണങ്ങൾ നൽകുകയും വേണം.ഇരുവരും നടന്ന മണലിൽ പതിഞ്ഞ കാൽപാദങ്ങൾ മായിച്ചു കളയാൻ ആ വഴി ആടുകളും ആയി കടന്നുപോകാൻ ആമിറുബ്നു സുഹൈറിനെ നിയമിച്ചു മരുഭൂമിയിലെ ഊടുവഴികൾ പഠിച്ച് രണ്ട് ഒട്ടകങ്ങളുമായി മൂന്നുദിവസം ഗുഹാമുഖത്ത് എത്താൻ അബ്ദുല്ലാഹിബിനു ഉറൈത്വിഖിനോടും ആവശ്യപ്പെട്ടു. തുടർന്ന് 11 ദിവസത്തെ മദീന യാത്ര ഇതാണ് ആസൂത്രണം.

 സഫർ 27ന്  ശത്രുക്കളുടെ പദ്ധതി ജിബ്‌രീൽ (അ)നബി തിരുമേനിയെ അറിയിച്ചു.മുൻ നിശ്ചിത പദ്ധതിപ്രകാരം അലി(റ)നെ നബിയുടെ വിരിപ്പിൽ കിടത്തി പാതിരാസമയത്ത് വീടുവിട്ടിറങ്ങുമ്പോൾ ഒരുപിടി മണ്ണ് വാരി യാസീൻ ഒന്നുമുതൽ ഏഴ് വരെ ആയത്തുകൾ പാരായണം ചെയ്ത് വീട് വളഞ്ഞവരുടെ നേരെയറിഞ്ഞു. എല്ലാവരുടെ കണ്ണിലും പൊടി വീണു. നബി (സ)വീട് വിട്ടിറങ്ങി സിദ്ദിഖ് (റ)ന്റെ വീട്ടിൽ എത്തി. സിദ്ധീഖ് (റ)കരുതിവെച്ച  5000 ദിർഹവുമായി ഇരുവരും ഒട്ടകപ്പുറത്ത് സൗർ ഗുഹയിലെത്തി.അകത്ത് എന്തെങ്കിലും ഇയജന്തുക്കൾ ഉണ്ടെങ്കിലോ എന്ന് കരുതി സിദ്ധീഖ് (റ) ആണ് ആദ്യം  ഗുഹയിൽ കടന്നത്. ഗുഹയിലുള്ള പോത്തുകൾ വൃത്തിയാക്കി അടച്ചശേഷം നബി ഗുഹയിൽ പ്രവേശിച്ചു. സിദ്ദീഖ് തങ്ങളുടെ മടിയിൽ തല വെച്ച് നബി(സ)ഉറങ്ങി.

വിരിപ്പിൽ നിന്ന് പുറത്തുവന്നത് അലിയാണെന്നറിഞ് ശത്രുക്കൾ രോഷം അടക്കാനായില്ല അയാളും സംഘവും അന്വേഷിച്ച് പുറപ്പെട്ടു വീട്ടിലേക്കാണ് പോയത്. അബൂജഹൽ ഭ്രാന്ത് പിടിച്ചവനെ പോലെ അമ്മയോട് ചോദിച്ചു മുഹമ്മദ് മുഹമ്മദും ബാപ്പയും എവിടെ ആസ്മ അറിയില്ല എന്ന് പറഞ്ഞു നിനക്കറിയാം പറ അബൂജഹൽ അസ്മയുടെ കാരണത്തടിച്ചു കാതിലെ കമ്മൽ പൊട്ടി ചോര ചിതറി കമ്മൽ തറയിൽ വീണു കറങ്ങി എന്നെ കൊന്നാലും ഞാൻ പറയില്ല എന്ന് അസ്മയം പറഞ്ഞു പിന്നെ തിരച്ചിലായി അവർ ഗുഹാമുഖത്ത് എത്തി.അബൂബക്കർ റളിയള്ളാഹു അൻഹു ചോദിച്ചു നബിയെ അവർ അവരുടെ കാൽപാദത്തിലേക്ക് നോക്കിയാൽ നമ്മെ കാണില്ലേ അവർ കുറേ പേരില്ലേ നമ്മൾ രണ്ടാളുകൾ അല്ലേ ഉള്ളൂ.

 നബി സല്ലല്ലാഹു അലൈഹിവസല്ലമ പറഞ്ഞു അല്ല നമ്മൾ മൂന്ന് പേരുണ്ട് അള്ളാഹു നമ്മുടെ കൂടെയാണ് സൗഹൃദ ഗുഹയുടെ അടുത്ത് നോക്കണം എന്ന് ശത്രുക്കളിൽ ചിലർ പറഞ്ഞു അപ്പോഴേക്കും ചിലന്തിവല കെട്ടി പ്രാവ് അകത്തുനിന്ന് പുറത്തേക്കുവന്നോ അടയിരുന്നു അതിനാൽ താമസം ഇല്ലെന്ന് അവർ കരുതിപ്പോയി ഗുഹയിൽ താമസിക്കുന്നവരെ മറക്കാനായി പ്രാവ് മുട്ടയിട്ടു സംരക്ഷണം ഒരുക്കിയത് അമാനുഷികമാണ് ഓറിയന്റലിസ്റ്റ് പറയുന്നു ഈ മൂന്ന് കാര്യങ്ങൾ അംഗീകൃത ഇസ്ലാമിക ചരിത്രം വിവരിക്കുന്ന മനുഷ്യനാണ് ചിലന്തിവലയും പ്രാവ് മുട്ടയും വൃക്ഷവളർച്ചയും ദൈവത്തിന്റെ ഭൂമിയിൽ ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുന്ന അത്ഭുതങ്ങളാണ് ലൈഫ് ഓഫ് മുഹമ്മദ്


 ആസൂത്രണം ചെയ്തതോ പ്രകാരം അസ്മയം വരുന്നോ ആദരാടുകളെ കൊണ്ട് കറുപ്പ് നയിക്കുന്നു വെള്ളവും കൊണ്ടുവന്നിരിക്കുന്നു തോൽപാത്രത്തിന്റെ മോഡി വന്നപ്പോൾ ആ ബോഡി കെട്ടാൻ കഴിയാതെ വന്നപ്പോൾ അമ്മ തന്റെ അര പട്ട രണ്ടാഴ്ച ഒന്ന് കൊണ്ട് പാത്രം കിട്ടി നബി പറഞ്ഞു നിനക്ക് സ്വർഗത്തിൽ ഇതിന് പകരം രണ്ട് സ്വർണത്തിന്റെ അരസ്ഥാനത്തിൽ ചരിത്രത്തിൽ ദാറുപ്പാ ഇരട്ട അരപ്പട്ടക്കാരിയും എന്ന് അവൾ അറിയപ്പെട്ടു നിന്നവർ യാത്രയായി കുറച്ചകലെ വരെ എത്തിക്കും ഉണ്ടാകും അവർ മരുഭൂമിയിൽ കാണ്മ പറയുന്നത് വരെ അസ്മയും അബ്ദുല്ലയും നോക്കി നിന്നു കടലിന്ന് സമാന്തമായ മറുകരയിലൂടെയാണ് അവർ മദീനയിലേക്ക് നീങ്ങിയത്.



ഹിജറക്ക് ശേഷം 17 വർഷം കഴിഞ്ഞ് ഉമർ(റ)ന്റെ ഭരണകാലത്ത് നിലവിൽ വന്നതാണ് ഹിജ്റ കലണ്ടർ. അക്കാലം വരെ നിർണയമല്ലാത്ത മറ്റു പല  സംഭവങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് മുസ്ലിംകൾ തീയതികൾ രേഖപ്പെടുത്തിയിരുന്നത്. അതാവട്ടെ ക്രമീകൃതമായതുമില്ല ഖലീഫയുടെ നേതൃത്വത്തിൽ ഒരു കലണ്ടറിനെ കുറിച്ച് ചർച്ച വന്നു. കലണ്ടറിന് അടിസ്ഥാനമാക്കേണ്ടത് തിരുനബിയുടെ ജനനം, വഫാത്ത്, പ്രവാചകത്വം, ഏതെങ്കിലുമാവാമെന്ന്  ചർച്ച വന്നെങ്കിലും ഹിജ്റ വർഷാരംഭമായി കണക്കാക്കാമെന്ന അലി (റ)വിന്റെ  അഭിപ്രായം അവിടെ പൊതുവെ അംഗീകരിക്കപ്പെടുകയാണുണ്ടായത്.വർഷാരംഭം ഏതു മാസമാവണമെന്ന് ചർച്ചയായി. ഹിജ്റ നടന്നതും തിരുനബി ജന്മവും  റബീഉൽ അവ്വലിലായതിനാൽ അതാവാം എന്നും അതല്ല റമദാൻ,ദുൽഹിജ്ജ ആവാമെന്നും അഭിപ്രായമുയർന്നു.ഉസ്മാൻ (റ) മുഹറത്തെ അഭിപ്രായപ്പെട്ടു. പവിത്രവും ധാരാളം സവിശേഷതയുള്ളതും മുഹറമാണ് അത് സ്വീകരിക്കപ്പെട്ടു.അറബികൾ മുമ്പേ മുഹറമിനെ വർഷാരംഭമായിഗണിച്ചു പോന്നിരുന്നു.ക്രിസ്താബ്ദം 622 ജൂലൈ 16 ന് മുതൽ ഒന്നാമൻ  ഹിജറാബ്ദം ആരംഭിക്കുകയായിരുന്നു. പല കലണ്ടറുകളിലും ഹിജ്റ വർഷം അരികുപറ്റി നിലനിൽപ്പിനുള്ള പോരാട്ടത്തിലാണെങ്കിലും ഇസ്ലാമിക ചരിത്രം നിലനിൽക്കുന്ന കാലത്തോളം ഹിജ്റയുടെ ചരിത്രവും കലണ്ടറും നിലനിൽക്കുക തന്നെ ചെയ്യും.

Post a Comment

0 Comments