മുഹറത്തിലെ മുഹമ്മദീയത്ത്




ഹാഫിള്  ഫർസിൻ പാണക്കാട് 



 മുഹറം ഹിജ്റ വർഷത്തിലെ ആരംഭ മാസമാണ്.മാത്രമല്ല ഒരുപാട് പവിത്രതകളും ശ്രേഷ്ഠതകളും നിറഞ്ഞ ഒരു മാസവുമാണ് .അതിന്റെ മുഖ്യ ഉദാഹരണങ്ങളാണ് മുൻകാല പ്രവാചകൻമാരുടെ ഈ മാസത്തിലുണ്ടായ ചരിത്ര സംഭവങ്ങൾ.അല്ലാഹു മുഅ്മിനീ ങ്ങൾക്ക് ഈ മാസത്തിൽ ധാരാളം പ്രതിഫലങ്ങൾ കരസ്ഥമാക്കാനും പാപ മുക്തരാകാനുമുള്ള അവസരങ്ങൾ നൽകിയിട്ടുണ്ട്. താസൂആ, ആശുറാഅ എന്ന മഹത്തായ ദിവസങ്ങൾ നാഥൻ നൽകി.ഈ ദിവസങ്ങളിൽ നോമ്പ് നോൽക്കുന്നതിനെപ്പറ്റി പറഞ്ഞു. അല്ലാഹുവിന്റെ മാസമായ റമളാനിനു ശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പ് മുഹറം മാസത്തിലേതാണ്. ഇതിൽ നിന്ന് തന്നെ മുഹറം മാസത്തിന്റെ ശ്രേഷ്ഠത മനസ്സിലാകും.


ഒരു മുഹറം മാസത്തിലെ ആശുറാഇൻ്റെ ദിവസം ഒരു ഫക്കീറായ മനുഷ്യൻ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം നോമ്പ് നോറ്റിരുന്നു. അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ  കുടുംബത്തിനും നോമ്പുതുറക്കാനുള്ള ഭക്ഷണ സാധനങ്ങൾ ഇല്ലാത്തതിനാൽ അദ്ദേഹം ഒരു കച്ചവടക്കാരനോട് പൈസ കടമായി ചോദിച്ചു അയാൾ പിശുക്കൻ ആയതുകൊണ്ട് അയാൾ കൊടുത്തില്ല .എന്നാൽ ആ ഫക്കീറായ മനുഷ്യൻ നിരാശനായില്ല അദ്ദേഹം അയൽവാസിയായ ഒരു  യഹൂദിയോട് പൈസ ചോദിച്ചു  ചോദിച്ചു.യഹൂദി പൈസ കൊടുത്തു .അങ്ങനെ അദ്ദേഹവും കുടുംബവും നോമ്പുതുറന്നു അന്ന് രാത്രി ഉറക്കത്തിൽ ഒരു അൽഭുത സ്വപ്നം കണ്ടു സ്വർഗ്ഗത്തിൽ അതിമനോഹര സ്വർണത്താലുള്ള ഒരു കൊട്ടാരം ആ കൊട്ടാരത്തിന്റെ അടുത്ത് നിന്ന് ആരോ പൈസ കൊടുക്കാത്ത കച്ചവടക്കാരനോട് വിളിച്ചുപറയുന്നു ഇത് നിനക്ക് ലഭിക്കാനുള്ളതായിരുന്നു പക്ഷെ നീ അതിനെ  നഷ്ടപ്പെടുത്തിയിരിക്കുന്നു അടുത്തദിവസം ഫക്കീർ ആ യഹൂദിക്കാരനോട് താൻ കണ്ട സ്വപ്നത്തെക്കുറിച്ച് പറയുകയും ചെയ്തു അതിൽ ആ യഹൂദി സന്തോഷവാനാവുകയും ചെയ്തു.


 ഈ ചരിത്രത്തിൽ നിന്ന് നമുക്ക് മനസ്സിലാകും ആശുറാഅ നോമ്പ് നോറ്റവനെ  സഹായിച്ചവർക്ക് വരെ അല്ലാഹു എത്ര വലിയ പ്രതിഫലങ്ങളാണ് ഒരുക്കി വെച്ചിരിക്കുന്നത്. പിന്നെയും ഈ മാസത്തിൽ ഒരുപാട് കർമ്മങ്ങൾക്ക് പ്രത്യേകം സുന്നത്തുണ്ട്. സ്വദക്ക വർദ്ധിപ്പിക്കൽ, കുടുംബത്തിൽ നല്ല ഭക്ഷണം ഉണ്ടാക്കൽ അങ്ങനെ തുടങ്ങിയവ ഇബ്നു 

അബ്ബാസ് (റ)നിവേദനം ചെയ്തു.

انّ النبي (ص) يصوم بيوم عاشوراء ويامر علينا بصيامه


 "നിശ്ചയമായും നബി(സ) ആശുറാഅ ദിവസം നോമ്പ് നോൽക്കുകയും ആ നോമ്പുകൊണ്ട് നമ്മെ കല്പിക്കുകയും ചെയ്തിട്ടുണ്ട്." നബി തങ്ങൾ പ്രവർത്തിച്ചതും കൽപ്പിച്ചതുമായ കർമ്മമാണ് ആശു നോമ്പ്.അതിനാൽ നാം അതിന്റെ മഹത്വം മനസ്സിലാക്കുകയും ആശുറാഅ നോമ്പ് നോൽക്കുകയും മറ്റു നല്ല കർമ്മങ്ങൾ ചെയ്യുകയും അങ്ങനെ പാപമുക്തരായ പൊതുവത്സരത്തെ വരവേൽക്കുകയും ചെയ്യണം. മാത്രമല്ല മറ്റൊരു ഹദീസിൽ ഇങ്ങനെയും കാണാം.

"ان النبي (ص) لما صام يوم عاشوراء قيل له :ان اليهود والنصارى تعظمه.فقال: فاذا كان العام المقبل ان شاء الله صمنا اليوم التاسع"


 "നിശ്ചയമായും നബി(സ) ആശുറഇൻ്റെ ദിനത്തിൽ നോമ്പനുഷ്ഠിച്ചപ്പോൾ നബിയോട് പറയപ്പെട്ടു .യഹൂദികളും ക്രിസ്ത്യാനികളും ആശൂറാഇന്റെ യ ദിനത്തെ ബഹുമാനിക്കുന്നു. അപ്പോൾ നബി പറഞ്ഞു: അടുത്തവർഷം ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ നമ്മൾ ഒമ്പതും നോൽക്കുമായിരുന്നു." അതുകൊണ്ട് നമ്മൾ ഒമ്പതും നോൽക്കാൻ ശ്രമിക്കണം.

നാഥൻ തുണക്കട്ടെ..

Post a Comment

0 Comments