ഹാഫിള് അമീൻ മുബാരിസ് നിലമ്പുർ
കളങ്കം നിറഞ്ഞ കയത്തിൽ അകപ്പെട്ട ആധുനിക സമൂഹത്തിലെ ഓരോ മുഅമിനും തന്റെ ജീവിതത്തിലെ കറുത്ത ദിനരാത്രങ്ങൾക്ക് അല്ലെങ്കിൽ ഇരുണ്ട രാത്രിയിൽ നദിയിലൂടെ അലഞ്ഞുതിരിയുന്ന തോണിയെ പോലെ ജീവിത നൗകയെ നങ്കൂരമിട്ട് നിർത്താൻ സമയമായി എന്ന് മനസ്സിലാക്കുന്ന തിരിച്ചറിയുന്ന ഒരു മാസമാണ് മുഹറം.
ഓരോ മുഅമിനും ചെയ്തുകൂട്ടിയ തെറ്റുകൾക്ക് അല്ലെങ്കിൽ തന്റെ കഴിഞ്ഞുപോയ ജാഹിലിയ്യ കാലഘട്ടത്തിലെ കരടുകളെ കണ്ണിൽ നിന്നും എടുത്തു മാറ്റണമെന്ന് മനസ്സിലാക്കുന്ന ഒരു സമയമാണ് മുഹറം.
മുഹറം ആഗതമാകുമ്പോൾ ഓരോ മുഅമിനും ഓരോ മുസ്ലിമും തന്റെ സൃഷ്ടാവായ റബ്ബിനെ ഓർക്കുന്നത് അവൻ ചെയ്തു വെച്ച മുഹറം മാസത്തിലെ അത്ഭുതങ്ങളെയാണ്.
താൻ അയച്ച തന്റെ ദൂതന്മാർ നന്മ തിന്മകൾ വേർതിരിച്ച് അവരുടെ ഉമ്മത്തുകൾക്ക് ഹാദിയായി നടക്കുമ്പോഴും അവർ നടന്നു നീങ്ങുന്ന ജീവിതയാത്രയിലെ കതനം നിറഞ്ഞ പാതയിൽ നിന്നും അവരെ കൈപിടിച്ച് എഴുന്നേൽപ്പിക്കാൻ അല്ലാഹു തിരഞ്ഞെടുത്തു മാസവുമാണ് മുഹറം. അതിന് ഉദാഹരണമാണ് ഇബ്രാഹിം(അ), നൂഹ് (അ), യൂനുസ് (അ), മൂസ (അ) ഇവരുടെയൊക്കെ കതന കഥകൾ അതുകൊണ്ടാണ് ഇന്നും ഈ ജനത ഈ മാസത്തെ വരവേൽക്കുന്നത്.
പ്രവാചകന്മാർ പകർന്നുകിയ പാഠങ്ങളും മാതൃകകളും ആവാഹിക്കുകയും അവരെ മാതൃകയാക്കി മുന്നോട്ടു എടുക്കേണ്ടത് ആണ് ഓരോന്നിനും സൂചിപ്പിച്ചു കൊണ്ടിരിക്കുന്നത്.ഒരു മുഅ മിനായ വിശ്വാസി തന്റെ ജീവിതസമര്യയിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പ്രതിസന്ധികൾക്ക് അവയെ എങ്ങനെ നേരിടാം എന്നും തന്റെ വിശ്വാസത്തെ ഏത് കഠിന പരീക്ഷണങ്ങൾക്കിടയിലും ഇങ്ങനെ മുറുകെ പിടിക്കാം എന്നും പ്രവാചകന്മാർ നമുക്ക് ജീവിച്ചു കാണിച്ചു തന്നിട്ടുണ്ട് വിശ്വാസിയെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങൾ അവനിക്ക് ലോകരക്ഷിതാവായ നൽകുന്ന അനുഗ്രഹങ്ങളാണ് പ്രതിസന്ധികൾ മറികടക്കാതെ ഒരു വിശ്വാസികൾ ജീവിതമെന്നത് സാധിക്കുകയില്ല പലതരം പ്രവേശനങ്ങളെ മറികടക്കാൻ പ്രവാചക കഥനങ്ങൾ നമുക്ക് ഒരു കദനങ്ങൾ പാഠമാകട്ടെ.

0 Comments