ഹാഫിള് അമീൻ മുബാരിസ് നിലമ്പൂർ
കാല കാലങ്ങളായി താൻ
കാതങ്ങൾ താണ്ടി തൻ
കാരണവൻ തന്ന കാര്യത്തിനായി
വഴി പിഴച്ച വായാടികൾക്ക് ...വാതിൽ തുറക്കുവാൻ ...
തെളി ദീപമായ് താൻ നടന്നു നീങ്ങി ...
കാലങ്ങൾ നീങ്ങവെ ...
കാര്യങ്ങൾ തീർക്കവെ ...തൻ
കാര്യമെന്നും നിഷ്ഫലമായി ...
കണ്ണീർ ഒഴുക്കീ ...കഥനം നിർത്തീ
ഖാലിക്കിൻ മുമ്പിൽ കൈയ്യുയർത്തീ ....
കാലങ്ങൾക്കപ്പുറം ...ത്യാഗത്തിൻ സൽഫലം
കാരുണ്യവാൻ
കനിഞ്ഞു പൊൻ മുത്തിനാൽ
മതിയാത്ത മാധുര്യം നുണഞ്ഞു തീർക്കവെ ...
നാഥൻ അയച്ചു തൻ കല്പനയാൽ ...
വിരഹത്തിൻ തിരമാല തൻ കാലിനിടയിലെ
തരി മണ്ണുമായ് പോകവെ ...
മനസ്സില്ലാ മനസ്സോടെ കയത്തിൽ നിൽക്കയായ് ...
പൊൻ മുത്തിനെ തൻ ഹക്കീമിലേക്കയക്കാൻ
കണ്ണീരൊലിപ്പിച്ചു മുമ്പിൽ നിൽക്കെ ...
കരുണാമയൻ കൃപയോടെ നൽകി
വാനത്തു നിന്നു മൊരാടിനെ ...
അതു തന്നെ ഇന്നും ലോകർക്ക് ഓർമയായ് ...
കാത്തുസൂക്ഷിക്കുന്നു ബലിപെരുന്നാൾ..
കാല കാലങ്ങളായി താൻ
കാതങ്ങൾ താണ്ടി തൻ
കാരണവൻ തന്ന കാര്യത്തിനായി
വഴി പിഴച്ച വായാടികൾക്ക് ...വാതിൽ തുറക്കുവാൻ ...
തെളി ദീപമായ് താൻ നടന്നു നീങ്ങി ...
കാലങ്ങൾ നീങ്ങവെ ...
കാര്യങ്ങൾ തീർക്കവെ ...തൻ
കാര്യമെന്നും നിഷ്ഫലമായി ...
കണ്ണീർ ഒഴുക്കീ ...കഥനം നിർത്തീ
ഖാലിക്കിൻ മുമ്പിൽ കൈയ്യുയർത്തീ ....
കാലങ്ങൾക്കപ്പുറം ...ത്യാഗത്തിൻ സൽഫലം
കാരുണ്യവാൻ
കനിഞ്ഞു പൊൻ മുത്തിനാൽ
മതിയാത്ത മാധുര്യം നുണഞ്ഞു തീർക്കവെ ...
നാഥൻ അയച്ചു തൻ കല്പനയാൽ ...
വിരഹത്തിൻ തിരമാല തൻ കാലിനിടയിലെ
തരി മണ്ണുമായ് പോകവെ ...
മനസ്സില്ലാ മനസ്സോടെ കയത്തിൽ നിൽക്കയായ് ...
പൊൻ മുത്തിനെ തൻ ഹക്കീമിലേക്കയക്കാൻ
കണ്ണീരൊലിപ്പിച്ചു മുമ്പിൽ നിൽക്കെ ...
കരുണാമയൻ കൃപയോടെ നൽകി
വാനത്തു നിന്നു മൊരാടിനെ ...
അതു തന്നെ ഇന്നും ലോകർക്ക് ഓർമയായ് ...
കാത്തുസൂക്ഷിക്കുന്നു ബലിപെരുന്നാൾ..

0 Comments