ഹാഫിള് രിള്വാൻ മഞ്ചേരി
നാലായിരത്തി ഒരുന്നൂറ് വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ ഇറാഖിലെ,അമോലു കുടുംബത്തിൽ ജനിച്ചു വളർന്ന ഇബ്രാഹീം എന്ന പ്രവാചകൻ്റെ ജീവിതം നിരന്തര പരീക്ഷണങ്ങളുടെയും ത്യാഗങ്ങളുടേതുമായിരുന്നു.ഒടുവിൽ പുത്രബലിക്ക് പോലും തയ്യാറായ അദ്ദേഹത്തിൻ്റെ സമർപ്പണ സന്നദ്ധത അംഗീകരിച്ച് വിടുതൽ നൽകി പകരം ആടിനെ അറുക്കാൻ നൽകിയതിൻ്റെ സ്മരണയാണ് ബലികർമ്മം.ഇസ്ലാം മൃഗങ്ങളോട് ഒരു തരത്തിലും ക്രൂരത കാണിക്കുന്നില്ല.അവയുടെ പിൻഭാഗം ഇരിപ്പിടമാക്കരുതെന്നും താങ്ങാവുന്നതിലപ്പുറം ചുമപ്പിക്കരുതെന്നുമാണ് ഇസ്ലാമിക തത്വം.ഇസ്ലാമിക വീക്ഷണക്കോണിൽ പ്രബഞ്ചം മനുഷ്യകേന്ദ്രീകൃതമാണ്.പ്രപഞ്ചം ഒരു ചാക്രികത്വ വ്യനസ്ഥിതിയിലാണ്.ഇതിൽ ചിലത് മറ്റു ചിലതിനെ ഭക്ഷണമാക്കുന്നു.ബലിദാനം പുണ്യമായി ഗണിക്കുന്നെങ്കിലും മൃഗങ്ങളെ പ്രയാസപ്പെടുത്തുന്ന രീതികളെ ഇസ്ലാം വിലക്കുന്നുണ്ട്.അറവിന് പ്രത്യേക ശൈലിയുണ്ട്.മൃഗത്തെ നിലത്ത് കിടത്തി മൂർച്ചയുള്ള കത്തികൊണ്ട് സൂക്ഷമതയോടെയും വേഗത്തിലും അറുക്കണം.കത്തി പ്രഷ്ഠാസ്ഥി വരെയെത്തുന്നതിനാൽ മസ്തിഷ്ക്കത്തിലേക്കുള്ള രക്തപ്രവാഹം നിലക്കുകയും രക്തം വാർന്ന് ഉടനെ നിർജീവമാവുകയും ചെയ്യുന്നു.യൂറിക് അമ്ലലുള്ള രക്തം മൃഗ രക്തം മാംസത്തിൽ കലർന്നാൽ അത് പലരോഗങ്ങൾക്കും കാരണമാകും.എന്നാൽ അതിനെ തടയാൻ ശർഅ് ഗളനാഡി കൂടെ അറുക്കാൻ കൽപ്പിക്കുന്നു.എന്നാലിന്ന് യൂറോപ്യൻ രാജ്യങ്ങളിലെ യന്ത്ര സഹായത്തോടെ നടത്തുന്ന പുള്ളിമെത്തേടും,മസ്തിഷ്കം തുളച്ചു കൊല്ലുന്ന ബോറിംഗ് മെത്തേഡും,വൈദ്യുതിയുപയോഗിച്ച് കെല്ലുന്ന കാപ്റ്റീവ് ബോൾട്ട് സ്റ്റണിംഗ് രീതിയുമെല്ലാം അശാസ്ത്രീയവും ക്രൂരതയുമാണ്.രക്തം കട്ടപിടിച്ച് മാംസത്തിൽ അലിഞ്ഞ് ചേരുകയും ചെയ്യുന്നു.
ജീവൻ വെടിയുമ്പോഴുണ്ടാകുന്ന ജീവിയുടെ പിടച്ചിൽ കണ്ടാണ് പലരും അറവിനെ ക്രൂരകൃത്യമാക്കുന്നത്.എന്നാൽ ഈ വിഷയത്തിൽ ഗവേഷണം നടത്തിയ പലപണ്ഡിതന്മാരും ഇസ്ലാമിക അറവാണ് ഏറെ മാനുഷികമെന്ന് കണ്ടെത്തിയിട്ടുണ്ട്.മ്യൂണിക് യൂണിവേഴ്സിറ്റിയിലെ പ്രൊഫ.ഷൂൾട്സും ഡോ,ഹാതിമും അതിൽ പെടുന്നു.മൃഗത്തിൻ്റെ മുന്നിൽ വെച്ച് കത്തി മൂർച്ചകൂട്ടരുതെന്നും അറവ് പെട്ടന്നാക്കണമെന്നും മൃഗങ്ങളോട് കരുണ കാണിച്ചാൽ ദൈവം നിങ്ങളോട് കരുണ കാണിക്കുമെന്നതുമെല്ലാം പ്രവാചകാധ്യപനങ്ങളാണ്.ഒട്ടകത്തെ അറുക്കും മുന്നെ പൂഞ്ഞ മുറിച്ചെടുത്തിരുന്ന അറബികളോട് അത് ശവമാണെന്നും ഭക്ഷിക്കൽ നിശിദ്ധമെന്നും പറഞ്ഞ് പ്രവാചകൻ വിലക്കി അടിച്ച് കൊന്നതും വെടിവെച്ച് കൊന്നതും നെക്കിക്കൊന്നതുമെല്ലാം ഭക്ഷിക്കൽ നിഷിദ്ധമെന്ന് പ്രഖ്യാപിച്ച് പ്രവാചകൻ കാരുണ്യത്തിൻ്റെ മാർഗമാണ് കാണിച്ചിരിക്കുന്നത്.മിണ്ടാപ്രാണിയെ പീഡിപ്പിച്ചതിനാൽ നരകവും വെള്ളം നൽകിയതിനാൽ പരിപൂർണ വിജയവും വാഗ്ദാനം ചെയ്യുന്ന മറ്റേത് പ്രത്യയ ശാസ്ത്രമാണ് ഇന്ന് നിലവിയുള്ളത്.അതിനു പുറമേ ഉള്ഹിയ്യത് പാവപ്പെട്ടവനെ ഭക്ഷിപ്പിക്കാനുള്ള ദാനമാണ്.
ദുൽഹിജ്ജ പത്താം പുലരിയുടെ സൂര്യൻ കുന്തം കണക്കെ ഉയർന്നശേഷം രണ്ട് നേരിയ റക്അത്തിനും ഖുതുബകൾക്കും മതിയാവുന്ന സമയ ശേഷം 13ൻ്റെ സൂര്യൻ അസ്തമിക്കുംവരെയാണ് ഉള്ഹിയ്യത്തിൻ്റെ സമയം
അഞ്ച് വയസ്സ് പൂർത്തിയായ ഒട്ടകമോ രണ്ട് വയസ്സ് തികഞ്ഞ മാടോ കോലാടോ ഒരു വയസ്സ് പൂർണ്ണമായ നെയ്യാടോ ആണ് അറുക്കപ്പെടേണ്ടത്.ഇതിൽ ആണും പെണ്ണും സമമാണ്.ഒരാൾ ഒരാടിനെ പൂർണ്ണമായി അറുക്കേണ്ടതുണ്ട്.അതിനാൽ രണ്ട് പേർ കൂടി ഒരു ആടിനെ അറുത്താൽ അത് മതിയാകുല്ല.പക്ഷെ ഒരു ഒട്ടകത്തുലും മാടിലും 7 ആളുകൾക്ക് വരെ കൂറാകാം.അതിന്മേൽ എട്ട് പേർ ചേർന്ന് ഒരു മാടിനെ ഏഴ് പേരെന്ന് ഭാവിച്ച് അറുത്താൽ അതിൽ ഒരാളെ തൊട്ടും അത് മതിയാവില്ല.ഇനി ഏഴ് പേർ ചേർന്നറുക്കുമ്പോൾ ഓരോരുത്തരും അവരുടെ വിഹിതത്തിൽ നിന്ന് ദാനംചെയ്യണം,എല്ലാവർക്കും പകരം ഒരാൾ ചെയ്താൽ മതിയാവുന്നതല്ല.പ്രവാചകൻ (സ്വ) അറവിൻ്റെ സമയത്ത് اللهم هذا عق محمد وزمه محمد എന്ന് പറഞ്ഞത് കൂലിയുടെ കാര്യത്തിൽ എത്രയാളുകളെ വേണമെങ്കിലും പങ്കുചേർക്കാം എന്നതിനു തെളിവായി സ്വീകരിക്കാം.അതിനാൽ മരണപ്പെട്ടവർക്ക് വേണ്ടി ദാനം ചെയ്യുന്നതുപോലെ അവർക്ക് പ്രതിഫലം കിട്ടാൻ അറുക്കാവുന്നതാണ്
ഒട്ടകം,മാട്,നെയ്യാട്,കോലാട്,ഈ ക്രമത്തിലാണ് അറുക്കുന്നതിൻ്റെ ശ്രേഷ്ഠത.ഏഴാടുകൾ ഒരു മാടിനു സമമാണെങ്കിലും ഏഴാടുകളെ അറുക്കുന്നതാണ് ഒരു മാടിനെ അറുക്കുന്നതിനേക്കാൾ നല്ലത്.അപ്രകാരം ഒരു മാടിൻ്റെ ഏഴിലൊന്നിൻ്റെ ഷെയറിനേക്കാൾ നല്ലത് ഒരാടിനെ അറുക്കുന്നതാണ്.തടിച്ചതും വെളുത്തതുമാണ് അതല്ലാത്തതിനേക്കാൾ ഉത്തമം.
അറുക്കപ്പെടുന്ന മൃഗം ഇറച്ചി ചുരുക്കുന്ന ന്യൂനതകളിൽ നിന്നൊഴിവാകണം. അപ്പോൾ ഇറച്ചി കുറഞ്ഞിട്ടില്ലെങ്കിലും ഭാവിയിൽ കുറയാൻ സാധ്യത ഉള്ളതായാലും തഥൈവ.അതിനാൽ വ്യക്തമായ മുടന്തുള്ളതോ ചെവി മുറിഞ്ഞതോ ഭ്രാന്തുള്ളതോ അന്ധതയുള്ളതോ വ്യക്തമായ ചൊറിയോ രോഗമോ ഉള്ളതോ മതിയാവില്ല.മറ്റു അറവുകളിൽ പാലിക്കുന്ന മര്യാദകളും മറ്റും ഉള്ഹിയ്യത്തിലും വ്യത്യാസമില്ല.അറവിൻ്റെ ഇറച്ചിയിൽ നിന്ന് അവന് ഭക്ഷിക്കാവുന്നതാണ്.എന്നാലത് മൂന്നിലൊന്നിനേക്കാൾ അധികരിക്കരുത്.ബാക്കിയുള്ളത് അവൻ ദാനം ചെയ്യണം,ഈ ദാനം സമ്പന്നർക്കായാലും ംതിയാവുല്ലതുമാണ്.സമ്പന്നരെ പച്ചയായോ വേവിച്ചോ ഭക്ഷിപ്പിക്കാലെങ്കിലും വർക്ക് കച്ചവടത്തിനോ മറ്റോ ഉപകരിക്കുന്ന രീതിയിൽ ഉടമസ്ഥതയിലാക്കി നൽകാവുന്നതല്ല.അപ്രകാരം തന്നെ അമുസ്ലിമീങ്ങൾക്കും ഉള്ഹിയ്യത്തിൻ്റെ വഹിതം നൽകാൻ പാടില്ല.ബറക്കത്തിനായി അൽപ്പം മാംസമൊഴിച്ച് മുഴുവനും ദാനം ചെയ്യലാണുത്തമം,അതുപോലെ മൃഗത്തിൻ്റെ തൊലിയും എല്ലുമെല്ലാം പാവപ്പെട്ടവർക്ക് ദാനം ചെയ്യുകയോ,സ്വയം ഉപയോഗിക്കുകയോ ചെയ്യാം,അറവുപണിക്കാരന് കൂലികൊടുക്കാനോ വിൽക്കാനോ പാടില്ല.കാരണം ഉള്ഹിയ്യത്തോടെ അതിൻ്റെ ഉടമസ്ഥത നീങ്ങുന്നതാണ്.
കണ്ണിൽ കണ്ടതിനെയെല്ലാം വെടിവെച്ചും മറ്റും കശാപ്പു ചെയ്യുന്ന ആധുനിക കാലത്ത് ഇസ്ലാമിക അറവിന് മൂല്യമുണ്ട്.അതിന് ധർമ്മപരമായ വശംകൂടെ ഉള്ഹിയ്യത്ത് നൽകുന്നു.പശുവിനെ കടത്തിയതിൻ്റെ പേരിൽ പച്ചമനുഷ്യനെ ചുട്ടുകൊല്ലുന്നവരുടെ വിമർശനങ്ങൾക്ക് നാം മറുപടിപറയേണ്ടതില്ല.മേൽപറഞ്ഞതും അല്ലാത്തതുമായ നിരവധി മര്യാദകളോടെയാണ് ഉള്ഹിയ്യത്ത് നടക്കുന്നത്.അതിനാൽ ഇതൊരിക്കലും ഇച്ഛാവൈകൃതങ്ങളെ ശമിപ്പിക്കാമുള്ള ഹത്യയല്ല.മറിച്ച് അടിമ തൻ്റെ ദൈവത്തിന് വേണ്ടിയർപ്പിക്കുന്ന അവൻ്റെ പൂർവ്വപിതാവിൻ്റെ ത്യാഗസ്മരണകളിൽ പങ്കുചേരലാണ്.

0 Comments