പ്രതിസന്ധികളിൽ തളരാത്ത ഇബ്രാഹീമി പാരമ്പര്യം.




ഹാഫിള് മഹ്മൂദ് ആമിർ ചങ്ങരംകുളം 



മുസ്ലിംകൾ ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്ത ഉജ്ജ്വല വ്യക്തിത്വമാണ് മഹാനായ ഇബ്രാഹിം നബിയുടേത്.പരസഹസ്രങ്ങൾക്കിപ്പുറവും ഓര്മിക്കപ്പെടുന്ന പ്രോജ്ജ്വലമായ ആ ജീവിത രേഖയിൽ ത്യാഗങ്ങളുടെയും പ്രയാസങ്ങളുടെയും രു കൂട്ടം തന്നെ നമുക്ക് കാണാം.ഇലാഹീ ചിന്തയിൽ ജീവിതം ധന്യമാക്കിയ ത്യാഗിവൻ അതിനെയെല്ലാം സന്ദേഹമേതുമില്ലാതെ നേരിട്ടു.അത് കൊണ്ട് തന്നെയാണല്ലോ അദ്ദേഹം "ഖലീലുല്ലാഹ്"അല്ലാഹുവിന്റെ കൂട്ടുകാരൻ എന്ന പേര് സിദ്ധിച്ചത്.ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ ഹജ്ജ് കർമ്മത്തിലൂടെ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ജീവിതമാണല്ലോ അനുസ്മരിക്കപ്പെടുന്നത്.

കുട്ടിക്കാലം മുതൽക്കേ പ്രതിസന്ധിയുടെ നാടുവിലൂടെയാണ് അദ്ദേഹത്തെ വളർന്നത്.അദ്ദേഹത്തിന്റെ പിതാവ് ആസർ ദൈവരൂപത്തിൽ പ്രതിമ കൊത്തിയെടുത്ത് വിൽക്കുന്ന ആളായിരുന്നു എന്ന് ചരിത്ര ചരിത്രരേഖകളിൽ കാണാം.കുഞ്ഞു നാളിലേ  ഇബ്രാഹിം നബിക്ക്   ഈ പ്രതിമകൾ വെറും കല്ലുകൾ മാത്രമാണെന്നും യാതൊരു കഴിവും ഇല്ലാത്തതാണെന്നും ഗ്രാഹ്യമായിരുന്നു.ഇതിനാലൊക്കെത്തന്നെ എല്ലാത്തിനുമപ്പുറം ഉഗ്രപ്രതാപിയായ ഒരു ദൈവമുണ്ടെന്ന് അദ്ദേഹം ചെറുപ്പത്തിലേ വിശ്വസിച്ചു.പ്രതിസന്ധികളുടെ മൂശയിലിട്ടു വാർത്ത ജീവിതമായിരുന്നു ഇബ്രാഹിം നബിയുടേത്.ഇബ്നു സൈദ് എന്നവർ പറയുന്നു രാജ്യത്ത് ക്ഷാമം പിടികൂടിയ സമയം നംറൂദിന്റെ കൊട്ടാരത്ത് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.അക്കാലത്ത് സ്വോച്ഛാധിപതിയും താനാണ് ഇലാഹീന്ന് വീരവാദം മുഴക്കിയ ആളുമാണ് നംറൂദ് രാജാവ്.അങ്ങനെ ഇബ്രാഹിം നബി ഭക്ഷണം വാങ്ങാനെത്തുകയും പിന്നീട് ഇവർ തമ്മിൽ സംവാദം നടക്കുകയും ചെയ്തു.ഈ പ്രസിദ്ധമായ സംവാദം ഖുർആനിൽ പ്രതിപാദിക്കുന്നുണ്ട്.ഖുർആൻ പറയുന്നു "നിശ്ചയം ഇബ്രാഹിം നബി എന്റെ റബ്ബ് ജീവിപ്പിക്കുന്നവനെന്നും മരിപ്പിക്കുന്നവനെന്നും ആണെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ റബ്ബിനെ ധിക്കരിച്ചവനെ നീ കാണുന്നില്ലേ.അവൻ (നംറൂദ്)പറഞ്ഞു.ഞാൻ ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും ആണ്.അന്നേരം ഇബ്രാഹിം നബി പറഞ്ഞു.എന്റെ റബ്ബ് കിഴക്ക് നിന്ന് സുര്യനെ ഉദിപ്പിക്കുന്നവനാണ്.അത് കൊണ്ട് നീ പടിഞ്ഞാറിൽ നിന്നും സുര്യനെ ഉദിപ്പിക്കൂ.അപ്പോൾ ആ അവിശ്വാസി ആശ്ചര്യപ്പെട്ടു.അള്ളാഹു അക്രമികളെ സന്മാര്ഗത്തിലാക്കുകയില്ല".(വി.ഖു 2:258 ).ഇതോടെ അഹങ്കാരം മൂത്ത നംറൂദ് ഇബ്രാഹിം നബിക്ക് ഭക്ഷണം കൊടുത്തില്ലെന്ന് മാത്രമല്ല തന്റെ ദൈവത്വ വാദത്തിന് ഭീഷണിയാണെന്ന് കണ്ട അദ്ദേഹത്തെ തുറങ്കിലടിച്ചു.നബി നേരിട്ട കഠിനമായ പരീക്ഷണങ്ങളിൽ ഒന്ന് മാത്രമായിരുന്നു അത്.ക്രൂരനായ നംറൂദ് അത് കൊണ്ടെന്നും അടങ്ങിയില്ല.അയാൾ ഇബ്രാഹിം നബിക്ക് വിധിച്ചത് അഗ്നി പരീക്ഷയായിരുന്നു.നഗരമധ്യത്തിൽ  ഭയങ്കരമായ കുഴി കുഴിക്കപ്പെട്ടു.ജനങ്ങൾ രോഗ ശാന്തിക്കും ആഗ്രഹ സാഫല്യത്തിനും വേണ്ടി വിറകുകൾ നേര്ച്ച ചെയ്തു.അതിൽ വിറകുകൾ നിറയ്ക്കുക എന്നത്  ജനങ്ങൾ ഉത്തരവാദിത്വമായി കണക്കാക്കി.വിറക് നിറഞ്ഞപ്പോൾ അതിന് മുകളിലൂടെ നെയ്യ് ഒഴിച് തീ കൊടുത്തു.തീ ആളിപ്പടർന്നു.ചരിത്രം പറയുന്നു അതിന് മുകളിലൂടെ പറക്കാൻ പോലും സാധ്യമായിരുന്നില്ല.തീയിലേക്ക് എറിയപ്പെടാൻ ഇബ്രാഹിം നബിയെ ബന്ധസ്ഥനാക്കിയ നിലയിൽ കൊണ്ട് വരപ്പെട്ടു.നബിയെ അഗ്നി ദംശിക്കുന്നത് കാണാൻ രാജാവ് പരിവാര സമേതം വന്നെത്തി.എന്നാൽ അല്ലാഹു തീയോട് കല്പിച്ചു.ഓ അഗ്നിയെ!നീ നബിയുടെ മേൽ തണുപ്പും രക്ഷയും ആകട്ടെ (വി.ഖു 21:69 ).തീയുടെ കാഠിന്യത്താൽ ഇബ്രാഹിം നബിയുടെ മേലുള്ള ചങ്ങലകൾ വരെ ഉരുകി ഒലിച്ചു.പക്ഷെ അദ്ദേഹത്തിന് ഒരു പോറലും ഏറ്റില്ല എന്നത് ഏറെ വിസ്മയാവഹമത്രെ.

കഠിനമായ നിരവധി പരീക്ഷണങ്ങൾ നേരിട്ടിട്ടുണ്ട്.അദ്ദേഹം പലായനം ചെയ്യുക,സന്താന സൗഭാഗ്യം ഇല്ലാതിരിക്കുക,ഒടുവിൽ എണ്പത്തിയാറാം വയസ്സിലും നൂറാം വയസ്സിലുമായി രണ്ട കുട്ടികൾ ജനിക്കുക,ഒരു കുട്ടിയെ ബലി കൊടുക്കാൻ കല്പന വരിക തുടങ്ങി നിരവധി എണ്ണം.അതെല്ലാം അദ്ദേഹം ക്ഷമയോടെ മറികടന്നു.പ്രതിസന്ധികൾ വരുമ്പോൾ പാറ പോലെ ഉറച്ച നിൽക്കും എന്ന നമുക്ക് പുണ്യ മാസത്തിൽ പ്രതിജ്ഞയെടുക്കാം.    

Post a Comment

0 Comments