ഹാഫിള് ഹാഷിം മേലാറ്റൂർ
സ്നേഹം കൊണ്ടും സഹിഷണക്കുന്നതുകൊണ്ടും മനുഷ്യ മാനവികത മതിയോളം ചരിത്രം കുറിച്ചിട്ടും മാനവികതയുടെ പ്രവാചകൻ നിറകുടം പോലെ തുള്ളുകയാണ് 23 വർഷത്തിൽ സാമൂഹിക ഇടപെടലുകൾ കൊത്തിവെച്ചതല്ല പകരം ഒഴുകുന്ന പുഴ പോലെ വിശാലമായ വ്യക്തി ജീവിതവും ആണ് ഇത്രയും മനോഹാരിത ഇവിടെയും ഒഴുകുന്നത് തൻറെ ബാല്യജീവിതം മുതൽ സത്യസന്ധനായ വ്യക്തി എന്ന പേരിന് സാക്ഷിയായതും അവിടുത്തെവിടവാങ്ങൽപ്രസംഗവും അടക്കം തൻറെ ജീവിതത്തിൽ ഒരു കളവും പറയാതെ ഒരു ഉപദ്രവം ഏൽപ്പിക്കാതെ ജീവിതം കഴിച്ചുകൂട്ടിയതാണ് മാനവികത മറ്റുള്ളവരുടെ സംതൃപ്തി ആശിച്ചു അവരോടൊപ്പം ആയി കഴിഞ്ഞുകൂടിയ നാളുകൾ ചരിത്രം രേഖപ്പെടുത്തുമ്പോൾ അതും ലോകചരിത്രത്തിലെ ശ്രദ്ധേയമായ മാനവികത വിളിചോദുന്നഏടുകൾകളായി തീരുന്നു എന്നതാണ് സത്യം . ഖുർആനിൽ പറയുന്നത് കാണുക ,"നിങ്ങൾക്കിടയിൽ നിന്ന് തന്നെ ഇതാ ഒരു ദൈവദൂതൻ ആഗതനായിരിക്കുന്നു നിങ്ങൾ വിഷമിക്കുന്നത് അദ്ദേഹത്തിന് അസഹ്യമാണ് നിങ്ങളുടെ സൗഭാഗ്യത്തിൽ അതീവ താല്പരയ നാണ് അദ്ദേഹം സത്യവിശ്വാസികളോട് അങ്ങേയറ്റം അലിവും കരുണയും ഉള്ളവനും.'33:45'മാനവിക ദർശനങ്ങൾ കുഴിച്ചുമൂടപ്പെട്ടിരുന്ന ഒരു ജനതയിലാക്കാൻ പ്രവാചകൻ നിയോഗിക്കപ്പെട്ടതങ്കിലും നുബുവ്വത്തിന്റെ മുമ്പ് തന്നെ നിലവിലുള്ള സാമൂഹിക അസമത്വങ്ങളില് അസ്വസ്ഥനും ആ സന്തുഷ്ടനായിരുന്നു .പിന്നീട് നുബുവ്വത്തിന് ശേഷം ശേഷം മനുഷ്യത്വം ആദരിക്കപ്പെടേണ്ടതാണെന്നും അത് പവിത്രമാണെന്നുംപ്രവാചകൻ പ്രഖ്യാപിച്ചു അന്യന്റെ രക്തവും സമ്പത്തും അഭിമാനവും മറ്റൊരാൾക്ക് നിഷിദ്ധ മാണെന്നും പ്രവാചകൻ ഉപദേശിച്ചു. മതവും ജാതിയും കുലവും നോക്കാതെ എല്ലാവർക്കും തുല്യനീതിയും പ്രവാചകൻറെ ഭരണാധിയാപനങ്ങൾ ഉറപ്പുവരുത്തി അറബിയേക്കാൾ അനർബിക്കോ കറുത്തവനെക്കാൾ വെളുത്തവനോ എന്നീവേറിട്ട നോട്ടത്തിൽ കാണാതെ എല്ലാവരെയും ഒരേ കണ്ണിൽ കാണാനും പറഞ്ഞപ്രവാചക അധ്യാപനങ്ങൾ ഇന്നും ലോകത്ത് ശ്രദ്ധേയമാണ് . കൊലവിളിച്ച് വരുന്ന ശത്രുവിനെ സ്നേഹോഷ്മളമായ പെരുമാറ്റത്തിലൂടെ കീപ്പെടുത്തിയതും തൻറെ അവസരങ്ങളെക്കാൾ മനുഷ്യജീവനും രക്തത്തിനും സ്ഥാനം നൽകിയതും മാനവികത ലോകത്തിൻറെ മുന്നിൽ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് കൊടിയ പീഡനങ്ങൾക്കു വിധേയമായ പ്രവാചകരും അനുയായികളും മക്കവിട്ട് മദീനയിൽ എത്തി കാലങ്ങൾക്ക് ശേഷം മക്കയിലേക് വരുന്ന സദർഭം ചരിത്രത്താളുകളിൽ വർണ്ണിക്കാൻ കഴിയാത്തതിലുമപ്പുറമാണ് " പോകൂ നിങ്ങൾ സ്വതന്ത്രരാണ്"ലോകർക് മാനവികത മനസ്സിലാക്കാൻ ഇതിലും സാരമായ നിലപാടില്ല എന്നു തന്നെ പറയാം റബിൻ്റെ മുമ്പിൽ എല്ലാവരും തുല്യരാണ് ഓരോരുത്തരും ചെയുന്ന സുകൃതങ്ങൾ മാത്രമാണ് പടച്ചവൻ്റെ അടുത്ത് അവൻ്റെ സഥാനംനിർണയിക്കുന്ന അൽവുകോലെന്നുംപ്രവാചകൻ നമ്മെ നിരന്തരം പഠിപ്പിച്ചു.

0 Comments