ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ
മഹാനായ പ്രവാചകൻ, അല്ലാഹുവിൻറെ തിരുദൂതർ മുഹമ്മദ് നബിയെ കുറിച്ചുള്ള ഓർമ്മ ,എന്റെ വകയായും വിശ്വാസി സമൂഹത്തിൽ സമർപ്പിക്കാനായി ഞാൻ ശ്രമിക്കുകയാണ് ഈ കുറിപ്പിലൂടെ,
ടോവിൻ വിയുടെ വിശ്വാസ പ്രപിതമായ വാക്യം ഞാനിവിടെ ഉദ്ധരിക്കട്ടെ."പടിഞ്ഞാറൻ ദിക്കാകെ അണ്ഡകാരത്തിലാണ്ട് മുങ്ങിയപ്പോൾ കിഴക്കിന്റെ നഭസ്ഥല ലയിൽ ഒരു ഉജ്ജ്വലതാരകം ഉയർന്നുപൊങ്ങി. ദുഖാർത്തമായലോകത്തിന് അതിപ്രകാശവും ആശ്വാസവും " ആ മതഗ്രന്ഥം 'ഖുർആൻ ' അവതീർണമായത് സർവ്വധാരണിയനായ പ്രവാചകന്‍ മുഹമ്മദ് നബിയിലൂടെയാണ് .
AD 571 ൽ അറേബ്യയിലെ മക്കയിൽ ജനിച്ച മുഹമ്മദ് നബിയുടെ സംഭവബഹുലമായ ജീവിതചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട ആ ബാലൻ അനാഥനായാണ് വളർന്നത്.നാൽപ്പതാം വയസ്സുവരെ വിദ്യാഭ്യാസപരമായ യാതൊരു മികവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല.മറ്റു മതസ്ഥരുമായി മതവിഷയങ്ങൾ ചർച്ച ചെയ്യുകയോ സംവാദങ്ങളിൽ ഏർപ്പെടുകയോ ചെയ്തിരുന്നില്ല.രാഷ്ട്ര മീ മാംസയിലോ സാമൂഹ്യശാസ്ത്രത്തിലോ അദ്ദേഹം ഗവേഷണം നടത്തിയിരുന്നില്ല.കാവ്യങ്ങൾ രചിക്കുകയോ, കവിതയിൽ താല്പര്യം പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല. ചെറുപ്പത്തിൽ ആടുമാടുമേക്കലും യൗവനത്തിൽ വ്യാപാരവുമായിരുന്നു അദ്ദേഹത്തിൻറെ തൊഴിൽ .നാല്പതാം വയസ്സോടുകൂടി അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നു തുടങ്ങി. ഏകനായി ചിന്തിക്കുക അദ്ദേഹത്തിൻറെ ഒരു പതിവായി തീർന്നു. മക്കയിലെ ഹിറാ ഗുഹയായിരുന്നു ധ്യാനത്തിനായി മുഹമ്മദ് തെരഞ്ഞെടുത്തത്.ധ്യാനത്തിന്റെ സുഖാസ്വാദനത്തിൽ എല്ലാം മറന്ന് മുഹമ്മദ് ദിനരാത്രങ്ങൾ അവിടെ കഴിച്ചു കൂട്ടി. അവിടെ നിന്നും ലഭിക്കുന്ന സ്വൈരവും സ്വസ്ഥതയും അനന്യലബമാണെന്ന് വീട്ടിൽ തിരിച്ചെത്തിയാൽ പത്നി ഖദീജയോട് പറയും. ഒരു സത്യാന്വേഷിയുടെ തപസ്സായിരുന്നു അത്. നാലും അഞ്ചും ദിവസം കഴിഞ്ഞാണ് മുഹമ്മദ് ചിലപ്പോൾ വീട്ടിലേക്ക് തിരിക്കുന്നത്. ഇത് മനസ്സിലാക്കിയ ഖദീജ വിഷമം കൊണ്ട് ഭക്ഷണപ്പൊതി പോലും ഗുഹയാത്രയിൽ മുഹമ്മദിൻ്റെ കൈയിൽ ഏൽപ്പിക്കുമായിരുന്നു.
ഒരു ദിവസം അദ്ദേഹം ഹിറാഗുഹയിൽ ധ്യാനനിരതനായിരിക്കവെ ജിബ്രീൽ എന്ന മാലാഖ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. തന്നെ സാത്ഭുതം ശ്രദ്ധിക്കുന്ന മുഹമ്മദിനോടു വായിക്കുക എന്ന് ആവശ്യപ്പെട്ടു.അക്ഷരമറിയാത്തവന് വായിക്കാൻ അറിയുമോ? സത്യസന്ധനായ മുഹമ്മദ് തന്റെ നിസ്സഹായാവസ്ഥ അറിയിച്ചു. മലക്ക് മുഹമ്മദിനെ ഗാഡാലിംഗനം ചെയ്തു കൊണ്ട് വീണ്ടും പഴയതുപോലെ ആവശ്യപ്പെട്ടു 'വായിക്കാൻ 'മുഹമ്മദിൻറെ പ്രതികരണം പഴയതുപോലെതന്നെ തുടർന്നു മലക്ക് ഇങ്ങനെ വിശദീകരിച്ചു വായിക്കുക. നിന്നെ സൃഷ്ടിച്ച ദൈവത്തിന്റെ നാമത്തിൽ വായിക്കുക. സർവ്വ ലോകസൃഷ്ടാവായ ഏക ദൈവത്തിൻറെ നാമത്തിൽ വായിക്കുക .മനുഷ്യനെ തൂലിക കൊണ്ട് എഴുതാൻ പഠിപ്പിച്ച അവനെ വിജ്ഞനാക്കിയ തിന്ദനാമത്തിൽ വായിക്കുക. മലക്ക് അപ്രത്യക്ഷനായി. മുഹമ്മദ് പരിഭ്രാന്തനായവിടത്തന്നെ ഇരുന്നു. എന്തു ചെയ്യണം എന്നറിയാതെ നന്നേ വിഷമിച്ചു .സ്വസ്ഥത നഷ്ടപ്പെട്ട ആത്മാവ് വിയർത്തു കുളിച്ചുകൊണ്ട് വീട്ടിലലേക്കോടി.
പരിഭ്രമചിത്തനായോടിയെത്തിയ മുഹമ്മദ് , എന്നെ പുതപ്പിക്കൂ എനിക്ക് വിറക്കുന്നു, എന്നെ പുതപ്പിക്കൂ എന്ന് പിറുപിറുത്തു കൊണ്ടേയിരുന്നു പുതപ്പിച്ചുകൊണ്ടു ആധർമ്മപത്നി ഖദീജ അദ്ദേഹത്തെ അശ്വസിപ്പിച്ചു .കുറച്ചു കഴിഞ്ഞപ്പോൾ ആ ചെറുപ്പക്കാരൻ ഹിറാ ഗുഹയിൽ വെച്ചു നടന്ന സംഭവങ്ങൾ ഖദീജയോട് വിശദീകരിച്ചു . ഇതു കേട്ട ഖദീജ തൻറെ ഭർത്താവിനെ സമാധാനിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.അങ്ങയിൽ ദൈവം സംപ്രീതനായിരിക്കയാണ്.നന്മ ചെയ്യുന്നവനാണ് താവൂർ .അങ്ങ് കുടുംബസ്ഥനാണ്, പാവങ്ങളെ സഹായിക്കുന്നവനാണ്.വേദനിക്കുന്നവർക്ക് ആശ്വാസം പകരുന്നവനാണ്. വിശ്വസ്തനുമാണ്. ദൈവം അങ്ങേക്കൊരപകടവും വരുത്തില്ല.
ആകസ്മികമായാണ് ഈ അനുഭവം മുഹമ്മദിനുണ്ടായതെങ്കിലും പിന്നീടും ജീവിതത്തിൽ പലതവണ ആവർത്തിക്കുകയുണ്ടായി. ലോകത്തിന് മാർഗ്ഗദർശനം നൽകുക പ്രസംഗത്തിൽ മാത്രമല്ല പ്രയോഗത്തിലും ദൈവനിതത്തിന് സാക്ഷ്യം വഹിക്കുക എന്ന ദൗത്യത്തിൽ വിജയകരമായ നിർവഹണത്തിലേക്ക് അദ്ദേഹത്തെ നയിച്ചു.
ഓരോ തവണയും കേൾപ്പിക്കപ്പെടുന്ന സന്ദേശങ്ങൾ അദ്ദേഹം ജനങ്ങളെ കേൾപ്പിച്ചു. അദ്ദേഹവും അനുയായികളും ആവർത്തിച്ചാവർത്തിച്ച് അവ പാരായണം ചെയ്തു. മനസ്സിലുറപ്പിക്കുകയും ചെയ്തു .പല നേരങ്ങളിലായി ലഭിച്ചിരുന്ന വെളിപാടുകളുടെയും ദിവ്യ വചനങ്ങളുടെയും സമാഹാരമാണ് ഖുർആൻ.
മനുഷ്യരാണ് ഖുർആൻറെ പ്രമേയം. ഹേ മനുഷ്യരെ എന്നാണ് അതിലെ അഭിസംബോധനം. മനുഷ്യജീവിതത്തെ ഗ്രസിക്കാവുന്ന എല്ലാ തിന്മകളെ കുറിച്ചും വ്യക്തമായ രീതിയിൽ അതിൽ പ്രതിപാദിച്ചിട്ടുണ്ട്. അത്തരം തിന്മകളിൽ നിന്നുള്ള മോചന മാർഗങ്ങളും താക്കീതും പരാമർശിച്ചിട്ടുമുണ്ട്. അജ്ഞതയുടെ അണ്ഡകാരത്തിലും, അനാചാരങ്ങളിലും മദ്യപാനത്തിലും ചൂതകളിയിലും ലൈംഗീകാരാജത്വങ്ങളിലും മുഴുകിയ ഒരു ജനതയെ,വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും ഉൾക്കാഴ്ചയുടെയും തലത്തിൽ ഒരാ ദർശസമൂഹത്തെ വാർത്തെടുക്കാൻ ആ മഹത്ഗ്രന്ഥത്തിന് സാധിച്ചു എന്നത് ഏറെ അത്ഭുതകരമാണ്.
കലയും ശാസ്ത്രവും സാഹിത്യവും ചരിത്രവും അടങ്ങിയ ഈ ഗ്രന്ഥം ആകാശഭൂമി ഉൾപ്പെടുന്ന സർവ്വ സ്ത മേഖലകളേയും വിഷയമാക്കിയിട്ടുണ്ട്. സ്ത്രീ സ്വാതന്ത്രതിൻ്റെ മധുര സന്ദേശമാവുകയാണ് ഖുർആൻ അവതീർണമായതെന്ന് ഇവിടെ എടുത്തു പറയേണ്ടതുണ്ട്.
15-ാം വർഷം മുമ്പ് യൂറോപ്പിലും അറേബ്യൻ രാജ്യങ്ങളിലും സ്ത്രീകളുടെ സ്ഥിതി അതി ദയനിയമായിരുന്നു. വിവേകവും വിശേഷ ബുദ്ധിയും ഇല്ലാത്ത നികൃഷ്ട്ടജീവിയായിട്ടാണ് അവർ സ്ത്രീയെ കണ്ടത് .വെറും ഭോഗ വസ്ഥവം അടിമയുമായ വളെ മുദ്രകുത്തി. വിശ്വസംസ്കാരത്തിൻ്റെ കളിത്തൊട്ടിൽ എന്ന് നാം പഠിച്ചു വെച്ച ഗ്രീസിൽ പോലും സ്ത്രീകളെ വിലക്കുറഞ്ഞ വില്പനച്ചരക്കായി മൃഗങ്ങളോടൊപ്പം ചന്തകളിൽ കൈമാറ്റം ചെയ്തതായി ചരിത്രം രേഖപ്പെടുത്തുന്നു. ആത്മാവില്ലാത്ത ഒരു മ്ല്യേച്ച ജീവിയായിട്ടാണ് റോമിലെ പണ്ഡിതന്മാരും ബുദ്ധിജീവികളും സ്ത്രീകളെ കണ്ടെത്തിയത്. സ്ത്രീ മനുഷ്യനോ മറ്റു ജന്തുവോ എന്നതായിരുന്നു ഫ്രാൻസിലെ ചർച്ച.
അറബി നാട്ടിലെ സ്ഥിതിയും ഒട്ടും ഭേദമായിരുന്നില്ല. അതിക്രൂരമായിട്ടാണ് അവർ സ്ത്രീയോട് പെരുമാറിയത്. ഒരു പെണ്ണ് കുഞ്ഞ് പിറന്നാൽ അതിനെ നാശത്തിന്റെ വിത്തായിട്ടാണ് ഒരു ജനത കരുതിപോന്നത്. പെൺകുഞ്ഞായാൽ അതിനെ ഉടനെ കുഴിച്ചുമൂടുക എന്ന ഒരു ഹീന സമ്പ്രധായവും അവിടെ നിലനിന്നിരുന്നു.
ഈ കാലഘട്ടത്തിലാണ് സ്ത്രീവർഗ്ഗ വില്ലാചനത്തിൻ്റെ മാർഗ്ഗദർശിയായി ഖുർആൻ അവതരിക്കുന്നത്.
സ്ത്രീക്കാത്മാവുണ്ടെന്ന് മാത്രമല്ല ,ഒരേ ആത്മാവിൽ നിന്നു തന്നെയാണ് സ്ത്രീയേയും പുരുഷനേയും സൃഷ്ടിച്ചതെന്നും, പല തരത്തില _____പുരുഷനുള്ള അവകാശങ്ങളും അംഗീകാരങ്ങളും സ്ത്രീക്കുമുണ്ടെന്നും മനുഷ്യരാശിയെ പഠിപ്പിക്കുകയാണ് ആ വിശിഷ്ടഗ്രന്ഥം ചെയ്തത് .പുരുഷന് നിർദ്ദേശിക്കപ്പെട്ടതപോലെ സ്ത്രീയും എങ്ങനെയൊക്കെ ജീവിക്കണമെന്നും, എങ്ങനെയൊക്കെ ജീവിക്കരുതെന്നും ആ വേദപുസ്തകം കൽപ്പനകളും താക്കീതുകളും നൽകിയിട്ടുമുണ്ട്.
ആ മഹിത ഗ്രന്ഥത്തിൻ്റെ പ്രചാരകനും പ്രബോധകനുമായിരുന്നു മുത്തു റസൂൽ എന്ന് കൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പിവിടെ അവസാനിപ്പിക്കട്ടെ.

0 Comments