ഹാഫിള് സയ്യിദ് സ്വബീഹ്
ധാർമികതയിലൂടെ അധാർമികതയെയ്യും സമത്വത്തിലൂടെ അസമത്വത്തെയും ആചാരങ്ങളിലൂടെ അനാചാരങ്ങളെയും വിവേകത്താൽ വിവേചനത്തെയും വഴിതിരിച്ചു വിട്ടത് ആ സമുദായത്തിൽ തന്നെ ജനിച്ച ഒരു പ്രകാശ സ്തൂപമായിരുന്നു. അണഞ്ഞു പോയിരുന്ന പല ഇരുളറകളിലേക്ക് പകർന്നെത്തിയതും ഈ നന്മയുടെ പ്രകാശ കിരണങ്ങളായിരുന്നു . അത് എല്ലാ മേഖലകളിലും എല്ലായിപ്പോഴും നിഴലിച്ചുകൊണ്ടേയിരുന്നു . സന്തോഷങ്ങളായിട്ടും സ്നേഹങ്ങളായിട്ടും സങ്കടങ്ങളായിട്ടും അനാഥമായിട്ടും ആരോരുമില്ലാത്ത ബാല്യമായിട്ടും അമീറായിട്ടും കിരീടമണിയാത്ത രാജാവായിട്ടും വഹ്ദാനിയ്യത്തിനെ തെളിയിച്ച തനിമയായിട്ടും സാന്ത്വനമുറപ്പിച്ച ഭർത്താവായിട്ടും എല്ലാത്തിലുമുപരി ഒരു നല്ല ഗുരുനാഥനായിട്ടും . നിരവധി പാഠങ്ങളാൽ ആ സമൂഹം കലാവാസാനം വരെ പഠിച്ചുകൊണ്ടേയിരുന്നു .ഇന്നും ആ പ്രകാശം ഈ സമൂഹത്തെ തെളിയിച്ചുകൊണ്ടേയിരിക്കുന്നു .അതിന്റെ അനന്തര ഫലങ്ങൾ മറകൾക്കപ്പുറത്തും അല്ലാതെയും വ്യക്തമായിക്കൊണ്ടിരിക്കുന്നു . ആ തനിമയുടെ തമ്പി സ്വരൂപമായിരുന്നു പ്രവാചകൻ നബി (സ ).
എല്ലാ വ്യവസ്ഥകളിലും അതിന്റെതായ രീതിയിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രവാചകൻ നമുക്ക് കൈമാറിയിട്ടുണ്ട് . ഓരോ അവസ്ഥകളിലും നാമോരോരുത്തരും തുടർന്നുവരേണ്ട വ്യവസിത രൂപത്തെകൊണ്ടാണ് സ്വഹാബത്തിനെ പ്രവാചകൻ തർബിയ്യത് ചെയ്തിരുന്നത് .അതിൽ പ്രധാനമായിരുന്നു പ്രവാചകന്റെ അധ്യാപന മാതൃക . പ്രവേശകത്വത്തിന്ന് സമാനമാണ് അധ്യാപനവും . തനിക്ക് ലഭിക്കുന്ന ദിവ്യബോധനത്തെ അനുയായികൾക്ക് പഠിപ്പിച്ചു നൽകലായിരുന്നു പ്രവാചക ദൗത്യം .ഞാനൊരു അധ്യാപകനായിട്ടാണ് നിയോഗിപ്പെട്ടിരിക്കുന്നത് എന്ന നബിവചനം ഇവിടെയാണ് പ്രസക്തമാകുന്നത് .നബിയുടെ അധ്യാപന ദൗത്യത്തെ തെളിയിക്കുന്ന ധാരാളം ഖുർആനിക വചനങ്ങളും നമുക്ക് കാണാൻ സാധിക്കും ." അക്ഷരജ്ഞാനമില്ലാത്തവര്ക്കിടയില്, തന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പ്പിക്കുകയും അവരെ സംസ്ക്കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്" .”നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ അദ്ദേഹം പഠിപ്പിക്കുന്നു".ഈ വചനങ്ങെളെല്ലാം അതിന്റെ സ്ഫുടമായ മാതൃകകളാണ് .
മുഹമ്മദ് നബി(സ)യുടെ അധ്യാപക വ്യക്തിത്വം ശ്രദ്ധേയമാകുന്ന മൂന്ന് ഘടകങ്ങളാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. സംസ്കരണമാണതില് പ്രധാനം.പഠിതാക്കളുടെ മനസ്സും ചിന്തയും ഒരു സദ്പ്രവർത്തിക്കുള്ള മുന്നൊരുക്കമായി നന്നാക്കിയെടുക്കൽ ഏതൊരു അധ്യാപകന്റെയും ആദ്യപടിയാണ് .മനസ്സിനെ മെരുക്കിയെടുക്കാന്‍ അറിവ് ആവശ്യമാണെന്നത് പോലെ അറിവുകള്‍ സൂക്ഷിച്ചു വിജ്ഞാനം വര്‍ധിപ്പിക്കുവാന്‍ നല്ല മനസ്സും അനിവാര്യമാണ്. മനുഷ്യസഹജമായ ദൈവബോധം ഉണര്‍ത്തിയെടുത്ത് മനസ്സിനെ ശക്തിപ്പെടുത്തുകയെന്നതാണ് ഇതിനാവശ്യം. ”ആരെങ്കിലും അല്ലാഹുവില്‍ വിശ്വസിച്ചാല്‍ അവന്റെ ഹൃദയത്തെ അല്ലാഹു നേര്‍വഴിക്ക് നയിക്കും” എന്ന ഖുര്‍ആന്‍ വചനം വിശ്വാസാധിഷ്ഠിത വൈജ്ഞാനിക പ്രയാണത്തിന്റെ പ്രസക്കതിയാണറിയിക്കുന്നത്. നിങ്ങൾ നേബിയേക്കാൾ ശബ്ദമുയർത്തരുതെന്ന ദൈവീക വചനം ജിബ്രീൽ മുഖേനെ ഭൂമിലോകത്തിറങ്ങിയപ്പോൾ സ്വഹാബികൾ വായ പൊത്തിപ്പിടിച്ചിരുന്നു എന്ന് ചരിത്രം പറയുന്നു. അതിലൊരുവലിയ ശബ്ദമുള്ള ഒരു സ്വഹാബി അടുത്ത ദിവസത്തെ ക്ലാസ്സിന് വന്നില്ല.കാണാതിരുന്നപ്പോൾ നബി അന്വേഷിച്ചു.വിളിച്ചപ്പോൾ പേടിച് സ്വഹാബി പറഞ്ഞു ഞാൻ വരുകയില്ല. പിന്നീട് അടുത്ത് വിളിച്ചായിരുന്നു അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മാറ്റിക്കൊടുത്തത്. ആ സമയപ്പോയേക്കും അത്ര മേലായിരുന്നു നബിയോടുള്ള ബഹുമാനം.
പ്രവാചകധ്യാപനത്തിന്റെ രണ്ടാം ഘടകം പാഠ്യവിഷയങ്ങളാണ്. തന്റെ കാലഘട്ടവും സമൂഹങ്ങളും മാറിതിരിയുന്നതനുസരിച് പാഠ്യവിഷയത്തെ പരിഷ്കരിച്ചു . എന്നാല്‍ അടിസ്ഥാനപരമായ വിഷയങ്ങള്‍ അതുപോലെ തുടരുകയും ചെയ്തു . സംസ്ക്കരണത്തിനാവശ്യമായ ധര്‍മ മൂല്യങ്ങളാണ് അതില്‍ പ്രധാനം. പഠിതാക്കളുടെ വളര്‍ച്ചയുടെ എല്ലാ ഘട്ടത്തിലും ഇത് ആവര്‍ത്തിക്കപ്പെടണം. വേദഗ്രന്ഥ തത്വജ്ഞാനങ്ങളുടെ ലക്ഷ്യം ധര്‍മമൂല്യങ്ങളുടെ സംസ്ഥാപനമാണ്. ധാര്‍മികാധിഷ്ഠിത വഴികളിലേക്ക് തിരിച്ചുവരാന്‍ നബി(സ)യുടെ അധ്യാപനം അവരെ സഹായിക്കുകയും പഠിതാവെന്ന നിലക്ക് അവരെ അതിലേക്ക് ഉൽകൃഷ്ടരാക്കുകയും ചെയ്തു . സമൂഹത്തില്‍ സ്വാധീന ഘടകങ്ങളായി മാതാപിതാക്കള്‍, മുതിര്‍ന്നവര്‍, കൂട്ടുകാർ തുടങ്ങി പലരുമുണ്ടെങ്കിലും അധ്യാപകര്‍ക്ക് മാത്രമേ ഇത്തരത്തിൽ ഇതിനെ നിർവഹിക്കാൻ സാധിക്കുകയുള്ളൂ.
നബി (സ ) തങ്ങൾ മൂന്നാമതായി ശ്രദ്ധിച്ചത് അറിയാത്ത കാര്യങ്ങൾ പഠിപ്പിച്ചു കൊടുത്തു എന്നതാണ്.എല്ലാ കാര്യങ്ങളും പഠിപ്പിക്കുക എന്നത് ഒരു അധ്യാപകനെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. പക്ഷെ, വിദ്യ സന്ദേശത്താൽ മാനവപ്പിറവി മുതൽ വരാനിരിക്കുന്ന നാശ ദിവസവും അതിനിടയിൽ മറഞ്ഞു കിടക്കുന്ന പല ദൃഷ്ടാന്തങ്ങളും തുടങ്ങി പലതിനെയും അന്നത്തെ അസ്ഹാബിന്ന് പഠിപ്പിച്ചു. നിലച്ചു പോകാത്ത വൈജ്ഞാനിക താല്പര്യം പഠിതാകളിൽ നിലനിർത്താൻ അദ്ധ്യാപകന് സാധിക്കണം
ഇത് മുത്ത് നബി പ്രേത്യേകം ശ്രദ്ധിച്ചിരുന്നു എന്ന് ചരിത്രം പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാകും.
നബി അവരെ ഒരുമിച്ചു കൂട്ടി യിരുത്തുന്നതും അവരോട് പെരുമാറുന്ന ശൈലിയും വളരെ സരളവും വിദഗ്ധവുയിരുന്നു.അബു സുലൈമാൻ മാലിക് ഇബ്നു ഹുവൈരിസ് (റ )നിവേദനം ചെയ്യുന്നു. ഞങ്ങൾ സമപ്പ്രായക്കാരായ 20പേര് നബി (സ ) തങ്ങളുടെ അടുക്കൽ വിദ്യ നുകരുന്നതിനുവേണ്ടി എത്തുകയും അവിടെ അവിടെ കുറച്ചുദിവസം താമസിക്കുകയും ചെയ്തു. അപ്പോഴൊക്കെ നബി (സ ) വളരെ സൗഹൃദത്തോടുകൂടിയും സ്നേഹത്തോടുകൂടിയും ആയിരുന്നു പെരുമാറിയിരുന്നത്. ഞങ്ങൾക്ക് വീട്ടിൽ പോകണം എന്ന് തോന്നിയപ്പോൾ നബി (സ ) അടുത്തു വിളിക്കുകയും വീട്ടിലെ വിശേഷങ്ങൾ ചോദിക്കുകയും ചെയ്തു. പിന്നീട് കുറച്ചുദിവസത്തേക്ക് വീട്ടിൽ പോകാൻ അനുമതി നൽകുകയും ചെയ്തു. ഇത്രയും സരളമായിരുന്നു നബിയുമായുള്ള ഗുരുത്വ ബന്ധം.
നബി(സ ) പഠിതാക്കൾക്ക് മടുപ്പ് വരാത്ത രീതിയിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമായിരുന്നു ക്ലാസ് എടുക്കാൻ മാറ്റിവെച്ചിരുന്നത്. ഇതേ രീതിയാണ് പിന്നീട് അനുയായികളും പകർന്നുവന്നത്. ഇബ്നു മസ് ഊദിനോട് ഒരു ശിഷ്യൻ ചോദിക്കുകയുണ്ടായി നിങ്ങൾക്ക് ആഴ്ചയിൽ എല്ലാ ദിവസവും ക്ലാസ് എടുത്തുകൂടെ? അപ്പോൾ അദ്ദേഹം മറുപടി നൽകി : നബി (സ) ആഴ്ചയിൽ നിശ്ചിത ദിവസം ആണല്ലോ മാറ്റിവെച്ചത് അതിനാൽ നാമും ആ പാദ പിന്തുടരുകയാണ്.അങ്ങനെ നബിതങ്ങൾ ക്ലാസ് എടുത്തിരുന്നത് പഠിതാക്കൾക്ക് മടുപ്പും വിദ്യ ഒരു ഭാരമായി തോന്നുകയും ചെയ്യാതിരിക്കാൻ വേണ്ടിയായിരുന്നു.
മാതൃകാ യോഗ്യനായ അധ്യാപകൻ ആരായിരിക്കണം എന്ന് നബി തങ്ങൾ പറഞ്ഞു തരുന്നുണ്ട് "ഞാൻ നിങ്ങളെ പിതാവിന്റെ സ്ഥാനത്ത് നിന്നുകൊണ്ട് പഠിപ്പിക്കുന്നു" എന്ന നബി വചനം അധ്യാപകന്റെ ആർഷകമായ വ്യക്തിത്വമാണ് അനാവരണം ചെയ്യുന്നത്. എല്ലാ രക്ഷിതാക്കൾക്കും മികവുള്ള അധ്യാപകനാകാൻ സാധിക്കണമെന്നില്ല.എന്നാൽ എല്ലാ അധ്യാപകർക്കും പിതാവിന്റെ സ്ഥാനത്ത് നിന്നുകൊണ്ട് അധ്യാപനം നടത്താൻ കഴിയണം. അങ്ങനെ പിതൃവാത്സല്യത്തോടു കൂടെ അധ്യാപകൻ പകരുമ്പോഴാണ് പഠിതാക്കൾക്ക് അറിവുകൾ പ്രിയപ്പെട്ടതാകുന്നത്. ഒരു നിശ്ചിത സമയമാണെങ്കിലും അധ്യാപകന്റെ പിതൃവത്സല്യം അനശ്വരം ആയിരിക്കണം. ആ വിദ്യാർത്ഥിയുടെ ജീവിതത്തിൽ ആ അധ്യാപകന്റെ വ്യക്തിജീവിതം എന്നും ഓർമിക്കും വിധമായിരിക്കണം അധ്യാപകന്റെ പെരുമാറ്റങ്ങൾ. ഇത് പുണ്യ നബിയുടെ അധ്യാപന ജീവിതത്തിൽ നമുക്ക് കാണാൻ സാധിക്കും.
മുഹമ്മദ് നബിയുടെ അധ്യാപനം ശിഷ്യന്മാർക്ക് രണ്ടുകാര്യങ്ങളാണ് നേടിക്കൊടുത്തത് സ്വയം പഠിക്കാനും മറ്റുള്ളവരെ പഠിപ്പിക്കുവാനും അവർ പ്രാപ്തരായിരുന്നു മറ്റൊരാളിൽ നിന്ന് കേട്ട് പഠിക്കുന്നതിനേക്കാൾ സമ്പാദനത്തിന് ഉതകിയത് പഠിപ്പിക്കുക എന്നത് തന്നെയായിരുന്നു. ഇത് ജീവിതത്തിൽ നിന്ന് പോകാതിരിക്കാൻ നബി അവരെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നുണ്ട്. "നിങ്ങളിൽ സ്ഥലത്തുള്ളവർഇല്ലാത്തവർക്ക് പറഞ്ഞുകൊടുക്കുക"എന്ന നബി വചനം ഇതിന്ന് പ്രസക്തിയാർജിക്കുന്നു. പറയുന്നതും കേൾക്കുന്നതും എല്ലാം അവർ ഹൃദയപൂർവ്വം ഏറ്റെടുത്തു. മറ്റുള്ളവരുമായി പങ്കുവെച്ചു. വിജ്ഞാനങ്ങളുടെ എല്ലാം ആദ്യകാല സൂക്ഷിപ്പുകാർ നബി തങ്ങളുടെ ശിഷ്യന്മാരായിരുന്നു. പിന്നീട് നടന്ന ഹദീസ് ക്രോഡീകരണങ്ങളും ഖുർആൻ വിജ്ഞാനങ്ങളും അവയുടെ അവലംബന സ്രോദസ് ആയി കണ്ടതും നബിയിൽ നിന്ന് കേട്ടതും അവർ പരസ്പരം പഠിപ്പിച്ചതുമായ കാര്യങ്ങളാണ് പരശതം വാല്യങ്ങൾ ഉള്ള ഗ്രന്ഥശേഖരമായി ഇന്ന് നാം വായിക്കുന്നതും പഠിപ്പിക്കുന്നതും. നൂറ്റാണ്ടുകൾക്ക് പുറത്തേക്ക് ബാക്കി നിൽക്കുന്ന വിജ്ഞാനം ആയിരുന്നു നബിയുടെ അധ്യാപനത്തിലൂടെ ലോകത്തിന് ലഭിച്ചത് നബിയുന്ന അധ്യാപകൻ അതുല്യനായി നിൽക്കുന്നതും ഇതുകൊണ്ട് തന്നെയാണ്. മുആവിയ ഇബ്നു ഹകം പറയുന്നു :നബിക്ക് മുമ്പ് ശേഷമോ അദ്ദേഹത്തെകാൾ മികച്ച അധ്യാപകനെ ഞാൻ കണ്ടിട്ടില്ല.
നബി പഠിപ്പിച് വിട്ട ശിഷ്യന്മാരുടെ പിൻതലമുറക്കാരായിരുന്നു ഹിജ്റ മൂന്നും നാലും നൂറ്റാണ്ടുകളിൽ വിവിധ ശാസ്ത്ര വിജ്ഞാനങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ചത്. സൈദ്ധാന്തികതലത്തിൽ മാത്രം കൈമാറിപ്പോയ പല വിജ്ഞാനങ്ങളെയും പ്രായോഗിക തലത്തിൽ പരീക്ഷണം നടത്തി ലോകത്തെ ബോധ്യപ്പെടുത്തിയതും അവരായിരുന്നു. നബി വളർത്തിയെടുത്ത അറിയാനുള്ള ജിജ്ഞാസ യുഗാന്തരങ്ങളിലൂടെ അവർ കൈമാറി എന്നർത്ഥ. പ്രസിദ്ധ പണ്ഡിതനായ അബൂ ഹനീഫയോട് ചോദിക്കുകയുണ്ടായി: താങ്കൾ എങ്ങനെയാണ് ഇത്രയും അറിവ് നേടിയത്? അദ്ദേഹം മറുപടി പറഞ്ഞു: അറിയാവുന്ന കാര്യം മറ്റുള്ളവർക്ക് പങ്കുവെക്കുന്നതിൽ ഞാൻ അല്പം പിശുക്ക് കാണിച്ചിട്ടില്ല സ്വയം പഠിക്കുന്നത് എനിക്കറിയില്ല ഭാരമായിട്ടുമില്ല.ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ഇത്രമേൽ അധ്യാപന മാതൃകയല്ല പരിശുദ്ധ റസൂൽ. എല്ലാ കാര്യത്തിലും നാം മാതൃകയാകുന്നതോടൊപ്പം അധ്യാപന രംഗത്തും വിജ്ഞാനം നേടുന്ന കാര്യത്തിലും പരിശുദ്ധ റസൂലിനെ പിൻപറ്റാൻ ശ്രമിക്കണം. അതിലൂടെയാണ് യഥാർത്ഥ അധ്യാപകനെയും യഥാർത്ഥ ശിഷ്യനെയും രൂപപ്പെടുത്താൻ സാധിക്കുക. മരണാസന്ന സമയത്ത് ഈ ഉമ്മത്തിന്വേണ്ടി കരഞ്ഞ ആ അധ്യാപകന്റെ അധ്യാപന മാതൃകയെ നാം പിൻപറ്റണം.
എങ്ങനെ നാമം യഥാർത്ഥ അധ്യാപകനായി നമ്മുടെ ശിഷ്യന്മാരും യഥാർത്ഥ ശിഷ്യന്മാരായി മാറും. അടുത്ത ഒരു സമൂഹം വിലമതിക്കാനാവാത്ത വിജ്ഞാന വീഥിയെ വിവരിക്കുന്നവരാകുമെന്ന് ആശിക്കുന്നു.

0 Comments