ഹാഫിള് സയ്യിദ് സ്വബീഹ് തിരൂർ
രണാമൃതമായ കാലാവസ്ഥയെ തൊട്ടേ കർക്കശമായി ശുദ്ധമാക്കപ്പെട്ട നാലു മാസങ്ങളിൽ സുപ്രധാനമായ ഒരു മാസമാണ് മുഹറം. ധാരാളം ശ്രേഷ്ഠതകൾ നിറഞ്ഞതും പ്രധാനപ്പെട്ട ചില സംഭവങ്ങൾ വെളിവായതുമായ മാസം കൂടിയാണിത്. നൂഹ് നബി(സ )ന്റെ കപ്പൽ കരക്കടിഞ്ഞത് മുതൽ ഇബ്രാഹിം നബി(സ) അതിഭീകരമായ തീകുണ്ടാരത്തിൽ നിന്നും ഒരു രോമത്തിന് പോലും അഖണ്ഡത സംഭവിക്കാതെ രക്ഷപ്പെട്ടത് കണ്ട് ജനങ്ങൾ അങ്കുരിച്ചു നിന്നത് വരെ ഈ മാസത്തിലാണ് എന്നത് ഇതിന്റെ ശ്രേഷ്ഠതയെ തെളിയിക്കുന്നതാണ്. നാം അടക്കമുള്ള മുഅ്മിനീങ്ങൾ അമാനത്തിന് ഉറപ്പ് വർദ്ധിപ്പിക്കാനുള്ള മാസമായും വിശ്വാസികൾ ഈ മാസത്തെ വിശേഷിപ്പിക്കാറുണ്ട്. ഇതൊരു വിശ്വാസിയുടെ ഉത്തമമായ യാത്രാതുടക്കം ആണെന്ന യാഥാർത്ഥ്യത്തോടെയാണ് ഹിജ്റ കലണ്ടറിൽ ഒന്നാമതായി ഈ മാസത്തെ കണക്കാക്കപ്പെടുന്നത്.
മുഹറം അടക്കമുള്ള മുഴുവൻ മാസങ്ങളും അന്നുതന്നെ പ്രസിദ്ധമായതാണ്. പക്ഷേ അത് അന്ന് ക്രോഡീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം.പിന്നീട് ഉമ്മർ (റ)ന്റെ കാലത്ത് മുസ്ലിം പ്രവിശ്യകൾ വർധിക്കുകയും കൃത്യമായ കാലഗണനയില്ലാത്ത തിനാൽ പല കാര്യങ്ങളിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. ഈ സമയത്താണ് ക്രോഡീകരിച്ചതും പ്രസിദ്ധമായതുമായ ഒരു കാലഗണന മുസ്ലിം ലോകത്തിന് വേണമെന്ന് അഭിപ്രായം ഉയർന്നുവന്നത്. ഈ സമയത്ത് ഉമർ (റ)വിന് അശ്അരി (റ) എഴുതുന്ന ഒരു കത്തുണ്ട്." ബഹുമാനപ്പെട്ടവരെ അങ്ങ് എഴുതിയത് മുഴുവൻ ഞാൻ വായിച്ചു പക്ഷേ ഇതിൽ ആദ്യം ഏതിന് നടപടിയെടുക്കണമെന്ന് എനിക്കറിയുന്നില്ല". ഇത് ചർച്ചക്കുള്ള പ്രാധാന്യം വർദ്ധിച്ചു വിശ്വപണ്ഡിതരായ സ്വഹാബികളെ ഒരുമിച്ച് കൂട്ടി ചർച്ച തുടങ്ങി. നബി(സ)യുടെ വഫാത്ത്,നുബുവ്വത്ത്,ജനനം എന്നിങ്ങനെ പല കാര്യത്തിൽ ഏതിന് അടിസ്ഥാനമാക്കിയാ യിരിക്കണം കലണ്ടർ തുടങ്ങേണ്ടത് എന്ന് സ്വഹാബികൾക്കിടയിൽ സംശയമായി. ഇതിനിടയിലാണ് അലി (റ)വിന്റെ അഭിപ്രായം അവരെ ആകൃഷ്ടരാക്കിയത്. ഹിജ്റയിൽ അടിസ്ഥാനമാക്കിയാകാം. അതായത് അസ്ഥിത്വം ഇല്ലാത്ത ആളുകളായി അഭിനയിക്കുന്ന ധൂളികളുടെ ആക്രമണത്തിന്റെ അതിരുകടന്നപ്പോൾ ആരോരുമറിയാതെ അതിർത്തികടന്ന് അയൽപട്ടണത്തിലേക്ക് പാലായനം ചെയ്ത സംഭവമാണ് ഹിജ്റ. ഈ സംഭവത്തോട് കൂടിയാണ് സത്യവും അസത്യവും വേർപിരിഞ്ഞത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം ഈ അംഗീകൃത അഭിപ്രായത്തോട് കൂടിയാണ് കലണ്ടർ ഹിജറയിൽ അടിസ്ഥാനമാക്കപ്പെട്ടത്.
ആദ്യമാസത്തെ തെരഞ്ഞെടുക്കാനുള്ള ചർച്ചയിലും സമാനരീതി ആവർത്തിക്കപ്പെട്ടു. റമദാൻ റബീഉൽ അവ്വൽ ദുൽഹിജ്ജ എന്നിങ്ങനെ പലവിധ അഭിപ്രായവും മുന്നോട്ടുവച്ചു. ശ്രേഷ്ഠതകളാൽ നിറഞ്ഞ മാസമായതിനാൽ ഇവയിൽ നിന്ന് മുഹറമിനെ തിരഞ്ഞെടുക്കപ്പെട്ടു . യുദ്ധം വിലക്കപ്പെട്ട മാസം വ്രതമനുഷ്ഠിക്കൽ സുന്നത്തായ മാസം മുസ്ലിമീങ്ങൾ ഹജ്ജ് കഴിഞ്ഞ് തിരികെ വന്നാൽ ശേഷമുള്ള ആദ്യ മാസം ധാരാളം ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ മാസം എന്നിങ്ങനെ തുടങ്ങി പല ശ്രേഷ്ഠതകൾ പോലും ഈ മാസത്തെ ഒന്നാമതാക്കി. ഹിജ്റ റബീഉൽ അവ്വലിൽ ആയിരുന്നുവെങ്കിലും യാത്ര തീരുമാനം മുഹറം മാസത്തിൽ ആയിരുന്നുവെന്ന് പ്രബലാഭിപ്രായമുണ്ട്. റബീഉൽ അവ്വലും തീരുമാനിക്കപ്പെട്ട മുഹറം മാസവും തമ്മിൽ രണ്ട് മാസത്തെ വ്യത്യാസമുണ്ട്. പക്ഷേ ശ്രേഷ്ഠതകളാൽ മുഹറമിനെ തന്നെ തീരുമാനിക്കപ്പെട്ടു. അറബി കലണ്ടർ അടിസ്ഥാനമാക്കുന്നത് ചന്ദ്രനീഗങ്ങളെയാണ് ഇതും സൂര്യ ടിസ്ഥാനമാക്കിയുള്ള കാലഗണനയും തമ്മിൽ പത്തോ പതിനൊ ദിവസത്തെ വ്യത്യാസമുണ്ടാകും ഹിജ്റ സംഭവിച്ച് 17 വർഷങ്ങൾക്ക് ശേഷമാണ് ഹിജറാടിസ്ഥാനത്തിൽ ഹിജ്രി കലണ്ടർ തുടങ്ങുന്നത്.
ഇതിനാൽ ഈ മാസത്തിലെ ദിനരാത്രങ്ങൾ പവിത്രതകളാൽ പ്രത്യേകമായതാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു ഇമാം ഖതാദ(റ) പറയുന്നു: والفجر എന്ന ഖുർആനിക വാക്യം കൊണ്ട് ഉദ്ദേശിക്കുന്നത് മുഹറം ഒന്നിന്റെ പ്രഭാതത്തെയാണ്. അല്ലാഹു സത്യം ചെയ്യാൻ ഉപയോഗിച്ചവർക്ക് പ്രത്യേക പ്രാധാന്യമുണ്ട് എന്ന് ഫത്ഹുൽ ബാരിയിലൂടെ ഇബ്നു ഹജറുൽ അസ്കഖലാനി തങ്ങൾ പറയുന്നുണ്ട്.
മുഅ്മിനീങ്ങൾ ഈ മാസത്തെ വ്രതമനുഷ്ഠിച്ചും അമലുകൾ വർധിപ്പിച്ചും സ്വാലിഹായ സൽകർമ്മങ്ങളാൽ അലങ്കരിക്കാറുണ്ട്. ഈ മാസത്തിലെ ഒമ്പത് പത്ത് ദിവസങ്ങളിൽ പ്രത്യേകം നോമ്പ് സുന്നത്താണ് അവയിലും അമലുകളാൽ സസൂക്ഷ്മം ശ്രദ്ധിക്കുന്നതാണ് പതിവ്. ശോഭയാർന്ന മുഹർറമിന്റെ ശോഭ ശോഷിച്ചു പോകാതിരിക്കാൻ ശ്രദ്ധിക്കാൻ നാം വിഘ്നം കാണിക്കരുത്.
മുഅമിനിന്റെ പുതുവത്സരമായ മുഹറമ്മിൽ അവന്റെ കർമ്മങ്ങൾക്ക് പുതു ഭാവം നൽകാനും കൂടുതൽ ആത്മീയത കൈവരിക്കാനും ഏറെ അനുയോജ്യമായതും ഇഖ്ലാസിലും ഭക്തിയിലും അധിഷ്ഠിതമായ ആരാധന കർമ്മങ്ങൾ മുഖേന സൃഷ്ടാവിലേക്ക് അടുക്കാനും ഏറെ മഹത്തരമായ ദിനങ്ങളാണത്. ഒരു വിശ്വാസിക്ക് അവന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ഭൗതികവും അഭൗതികവുമായ പ്രശ്നങ്ങളെയും ബുദ്ധിമുട്ടുകളെയും പരീക്ഷണങ്ങളെയും നേരിടാനും അവയെ ഇഖ്ലാസെന്ന ആയുധം കൈയിലേന്തി നേരിടാനും ഉതകുന്ന നിരവധി പാഠങ്ങൾ മുഹറം നമുക്ക് നൽകുന്നുണ്ട്.
മാലോകരിൽ വെളിച്ചമേകിയ പ്രകാശവാഹകരായ പ്രവാചക ഹൃത്തുക്കൾ ജീവിച്ചു പ്രകടമാക്കി നമുക്ക് കാണിച്ചുതന്ന ക്ഷമയും സഹനവും ആത്മസമർപ്പണവും മനസ്സിൽ ഉൾക്കൊണ്ട് അതിൽനിന്നും പാഠമുൾക്കൊണ്ട് ശിഷ്ട ജീവിതത്തെ പരിതാവന പൂർണമാക്കാൻ ഈ പുതുവത്സരം ഒരു ഹേതുവാകട്ടെ.....
.jpg)
0 Comments