ഹാഫിള് ജുമൈൽ
ഇസ്ലാമിക കലണ്ടറിനെ ഹിജ്രി കലണ്ടർ എന്നാണ് വിശേഷിപ്പിക്കുന്നത്. അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചതുമുതൽ തന്നെ മുഹറം, സഫർ, റബീഹുൽ അവ്വൽ, എന്നിങ്ങനെ 12 മാസങ്ങളായി നിശ്ചയിച്ചിട്ടുണ്ട് എന്ന് വിശുദ്ധ ഖുർആനിൽ. "إنّ عدّة الشّهور عند الله اثنا عشرة" എന്ന സൂക്തത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് ഉമർ(റ)വിന്റെ കാലത്ത് ഇസ്ലാമിക കലണ്ടറിന് ഒരു പ്രത്യേക പേര് നിശ്ചയിക്കുകയാണ് ചെയ്തത്. പലരും പല പേരുകളും മുന്നോട്ടുവെച്ചെങ്കിലും ഉമർ(റ) സ്വീകരിച്ചത് ഹിജ്റ എന്ന പേര് മാത്രമാണ്.
ഈ പേര് സ്വീകാര്യമാവാൻ പ്രധാന കാരണങ്ങൾ രണ്ട് എണ്ണമായിരുന്നു.
1=ഹിജ്റക്ക് മുമ്പും ശേഷവും ഇറങ്ങിയ ആയത്തുകളിലെ പ്രതിപാദ്യവിഷയത്തിലും ഭാഷാപ്രയോഗങ്ങളിലും വന്ന മാറ്റം ഒരു വര വരച്ച പോലെ സ്വാഹാബികൾക്കിടയിൽ വ്യക്തമായിരുന്നു. ഹിജ്റക്ക് മുമ്പ് തൗഹീദും രിസാലതുമായിരുന്നു പ്രതിപാദ്യവിഷയമെങ്കിലും ഹിജ്റക്ക് ശേഷം വ്യക്തി ജീവിതം, സാമൂഹിക ക്രമം എന്നിങ്ങനെയുള്ളവയിലേക്ക് പരിണിതപ്പെട്ടു.
2=യഥാർത്തത്തിൽ ഇസ്ലാമിന്റെ അകക്കാമ്പ് എന്നത് ഹിജ്റ ആണ്.
ഹിജ്റ എന്നാ വാക്കിന്റെ അർത്ഥം 'വെടിയുക' എന്നതാണ്.സൃഷ്ട്ടി അവന്റെ സൃഷ്ട്ടാവിലേക്കുള്ള പലായാനത്തിൽ സകല ഭൗതിക ആസക്തികളെയും വെടിയലാണത്.ഹിജ്റ എന്ന് പറഞ്ഞാൽ പാലായനം എന്നാണ്.അപ്പോൾ സർവ്വവും വെടിഞ്ഞു കൊണ്ട് അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കുമുള്ള പാലായനമാണത്. ഇങ്ങനെ പാലായനം ചെയ്യുന്നവരെ സഹായിക്കാൻ അള്ളാഹു അൻസ്വാരികളെ നിയോഗിക്കും. ഈ ആശയങ്ങളുടെ പ്രായോഗിക വത്കരമായിരുന്നു നബി (സ)യുടെയും സ്വഹാബത്തിന്റെയും മദീനയിലേക്കുള്ള ഹിജ്റ.
ക്രിസ്താബ്ദം 622ൽ നബി(സ) സ്വഹാബത്തും മക്കാ മുശ്രിക്കീങ്ങളുടെ കൊടിയ പീഡനങ്ങൾ സഹിക്കാൻ വയ്യാതെ മദീനയിലേക്ക് ഹിജ്റ പോയി. ഹിജ്റ പോയവരെ മുഹാജിറുകൾ എന്നും മദീനയിലുള്ള സ്വഹാബത്തിനെ അൻസാറുകൾ എന്നും വേർതിരിച്ചു.ഈ അൻസാറുകളുടെ ചരിത്രം പരിശോധിച്ചാൽ നബിയുടെ ജനനത്തിന് ആയിരം വർഷങ്ങൾക്കു മുമ്പ് തുമ്പഅ എന്ന് പേരുള്ള രാജാവും, അദ്ദേഹത്തോടൊപ്പം നാലായിരം പരിവാരങ്ങളുയുള്ള ഒരു സംഘം യാത്ര കഴിഞ്ഞു മടങ്ങിവരവേ യസ്രിബിൽ തമ്പടിച്ചു ഒരു ദിവസം താമസിച്ചു. അന്നവിടെ ഒരു കിണർ അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.അന്ന് രാത്രി അദ്ദേഹത്തോടൊപ്പം ഉള്ള 400 പണ്ഡിതന്മാർ അദ്ദേഹത്തിന്റെ അടുത്ത് വന്ന് കൊണ്ട് അന്ത്യപ്രവാചകൻ ഇവിടെ വരുമെന്നും അതിനാൽ ഞങ്ങൾ ഇവിടെ നിൽക്കുകയാണ് എന്നും പറഞ്ഞു അങ്ങനെ രാജാവും അവരോടൊപ്പം ഒരു വർഷം അവിടെ നബിയുടെ ആഗമനവും കാത്തു നിന്നു.പിന്നീട് പോകൽ അനിവാര്യമായപ്പോൾ രാജാവ് നബി(സ)ക്ക് വേണ്ടി "അങ്ങില് ഞാന് വിശ്വസിച്ചിരിക്കുന്നു" എന്ന് എഴുതി സ്വർണ്ണം ഉരുക്കി മുദ്രവച്ച ഒരു കത്ത് പണ്ഡിതന്മാരുടെ നേതാവിനെ ഏൽപ്പിച്ചു. അദ്ദേഹത്തോട് നിങ്ങൾക്ക് ശേഷം നിങ്ങളുടെ മകനും മകന് ശേഷം അയാളുടെ മകനും കൈമാറി കത്ത് നബി(സ)യിലേക്ക് എത്തിക്കുവാൻ രാജാവ് വസിയ്യത്ത് ചെയ്തു.
ആയിരം വർഷങ്ങൾക്കുശേഷം നബി(സ) മദീനയിൽ ഒട്ടകം മുട്ടുകുത്തിയത് ഗോത്രത്തിലെ അന്നത്തെ നേതാവായ അബൂ അയ്യൂബുൽ അൻസാരി (റ)വിന്റെ വീടിന്റെ മുന്നിലായിരുന്നു!!
1000 വർഷങ്ങൾക്ക് മുമ്പ് തുമ്പഅ രാജാവ് കൈമാറാൻ ഏൽപ്പിച്ച കത്ത് കാലങ്ങളായുള്ള കൈമാറ്റങ്ങൾക്കു ശേഷം ബനൂ നജ്ജാർ ഗോത്രത്തിലെ അന്നത്തെ നേതാവായ അയ്യൂബുൽ അൻസാരി (റ)വിന്റെ അടുക്കൽ അന്ത്യ പ്രവാചകനായ മുഹമ്മദ് നബിക്കായി ബാക്കിയായിരുന്നു.
ഈ സംഭവത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാം മുഹാജിറുകളുടെ ആയിരം വർഷങ്ങൾക്ക് മുമ്പേ തന്നെ അല്ലാഹു മദീനയിൽ അൻസാറുകളെ നിയോഗിച്ചിട്ടുണ്ട് എന്നത് നമ്മുടെ കടമ. ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് മാത്രമല്ല തിന്മയിൽ നിന്നും നന്മയിലേക്ക് ചീത്ത ചിന്തയിൽ നിന്നും നല്ല ചിന്തയിലേക്കും അല്ലാഹുവിനെ ഓർക്കാത്ത ദിനങ്ങളിൽ നിന്നും അല്ലാഹുവിനെ ഓർക്കുന്ന ദിനങ്ങളിലേക്കും സ്വലാത്ത് ചൊല്ലാത്ത ജനങ്ങളിൽ നിന്നും സ്വലാത്ത് ചൊല്ലുന്ന ദിനങ്ങളിലേക്കും എല്ലാം ഹിജ്റ തന്നെയാണ്. അജ്ഞതയിൽ നിന്നും അനാചാരങ്ങളിൽ നിന്നും ഏകനായ ഇലാഹിൽ മാത്രം അഭയം പ്രാഭിച്ച് ഇലാഹി സ്മരണയിലേക്ക് ഭക്തിയോടെ പാലായനം ചെയ്തു അവന്റെ അടുക്കൽ സത്തയുള്ള അടിസ്ഥാനമുള്ള ഹാജറായും പരസ്പരാശ്രമമുള്ള അവനിലേക്ക് അടുക്കണംഹിജ്റ വർഷം 1445ൽ നിന്ന് 1446 കടക്കുമ്പോൾ കഴിഞ്ഞവർഷം സംഭവിച്ച പാപങ്ങളെ നന്മകളാക്കി മാറ്റണമെന്ന് പുതുവർഷത്തിൽ നമുക്ക് ഹിജ്റ പോകാം.

0 Comments