ആത്മവിചിന്തനത്തിന്റെ പുതുവത്സരം



ഹാഫിള്  റമീസ്  മാനന്തവാടി 




ചരിത്രമേന്മകളുടെ സ്വരമുഹൂർത്തം ഏകദൈവം അല്ലാഹുവാണെന്ന് സാക്ഷിയാക്കി പ്രവാചക പ്രബോധന മേഖലയിൽ സൃഷ്ടാവിന്റെ പരീക്ഷണ വിധേയ കാലങ്ങളിൽ നിന്നും വിജയവാസന കൈവരിച്ച പവിത്രമാക്കപ്പെട്ട മാസമാണ് മുഹറം.

 പരിശുദ്ധ ദീനിലെ പവിത്രതകളേ റിയ നാലു മാസങ്ങളിൽ ഒരു മാസവും യുദ്ധം ഹറാമാക്കുകയും വ്രതമനുഷ്ഠിക്കൽ പ്രത്യേക പ്രതിഫലവുമുള്ള ഈ മാസത്തെ മുൻഗാമികൾ ആദരവോടെ കാണുകയും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുകയും സൽകർമ്മങ്ങൾ കൊണ്ട് ധന്യമാക്കുകയും ചെയ്തുവെന്ന് ചരിത്രഗ്രന്ഥങ്ങൾ വിശദീകരിക്കുന്നു.

 ഹിജ്റ കലണ്ടർ അനുസരിച്ച് ഇസ്ലാമിക വിധി നിർണയിക്കപ്പെടുന്ന വിശ്വാസിയുടെ പുതുവത്സരം ഈ മാസത്തിലാണ്. വിശ്വാസിയുടെ പുതുവർഷം വ്യസനമാർന്നതും പ്രതീക്ഷയുടെ പൂക്കുടം നിറഞ്ഞൊഴുകിയ ശബ്ദം തലയടിക്കുന്നതുമായിരിക്കണം. വരുംദിന രാത്രികൾ കൂരിരുട്ടിന്റെ ഇരുട്ടിൽ അകപ്പെട്ടവർക്ക് വെള്ളിമൂങ്ങയുടെ നേത്രം സൂര്യതേജസ്സാകുന്നത് പോലെ ഇസ്ലാമിക സംസ്കാരത്തിന്റെ പാരമ്പര്യത്തിൽ തിളങ്ങിനിൽക്കാൻ സാധിക്കണം.

 ക്രിസ്തുവർഷാരംഭം യൂറോപ്പ്യൻ സംസ്കാരതീ പിന്തുടർന്ന് ആഘോഷ ആർഭാട ആഡംബര പ്രവർത്തനങ്ങളിലൂടെ ശരിതെറ്റന്നില്ലാതെ ചെയ്തുകൂട്ടുന്ന തെമ്മാടിത്തരങ്ങളിൽ മുസ്ലിം നാമധാരികൾ ഉൾപ്പെടുന്നു എന്നത് ഇസ്ലാമിക സംസ്കാരത്തിന് കോട്ടം സംഭവിക്കുന്ന കാര്യമാണ്.

 ഗാനമേളകളും ശബ്ദ കോലാഹലങ്ങളുമടങ്ങിയ ന്യൂ ഇയർ ന്യൂജനറേഷൻ പ്രോഗ്രാമുകൾ ഒക്കെയും ഇസ്ലാമിൽ അനുവദനീയമാവുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

 ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ മറ്റു ഇതര മതസ്ഥരുടെ സംസ്കാരത്തെ പിന്തുടർന്നാണ് പൊതുവേ നടക്കാറ്.

 റസൂൽ തങ്ങൾ അരുളി: من تشبّه" بقوم فهو منهم"

 ആരെങ്കിലും ഒരു സമുദായത്തോടെ സാദൃശ്യപ്പെട്ടാൽ അവൻ അവരിൽ പെട്ടവനാണ്. തിരുനബിയുടെ ഈ വചനങ്ങളോട് യോജിക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ നമ്മിൽ നിന്നും ഉണ്ടാകുന്നുണ്ടോ എന്ന് ഓരോ ജനുവരികൾ കടന്നു വരുമ്പോഴും സൂക്ഷിക്കുന്നത് ഉചിതമായിരിക്കും.ഓരോ പുതുവർഷങ്ങൾ കടന്ന് ആഗതമാവുമ്പോയൊക്കെ മനുഷ്യന് തന്റെ സൃഷ്ടാവിലേക്കുള്ള മടക്കയാത്ര അടുക്കുകയാണ്. പുതു പുരലികൾ നമ്മെ ആധുനികതയിലേക്കും ദേഹേച്ഛയുടെ കാഠിന്യം മൂലം തെറ്റുകളിലേക്കും ചെന്നെത്തിക്കുമ്പോൾ സ്വവിചാരണയിലൂടെ തിരിച്ചറിവ് സമ്മാനിച്ചുകൊണ്ട് സുപ്രഭാതങ്ങളെ സ്വാഗതാർഹനീയമാക്കണം. നബി(സ) തങ്ങൾ പറയുന്നു:"حاسبو قبل أن تحاسبو"

നിങ്ങൾ വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പ് നിങ്ങൾ സ്വയം വിചാരണ ചെയ്യുക. തന്റെ ഉമ്മത്തിന് നൽകാൻ കഴിയുന്ന ഉപദേശങ്ങളിൽ മികച്ച ഉപദേശമാണ് നബിയുടെ ഈ വചനം.

 സ്വയം വിചാരണ നമ്മെ ബോധവാന്മാരാക്കുകയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങാനുള്ള ഒരു ആയുധവുമാണ്.നാഥനിലേക്ക് പാശ്ചാത്തപിച്ച് മടങ്ങുന്നവരെ അല്ലാഹുവിന് വലിയ ഇഷ്ടമാണ് മാത്രമല്ല പാശ്ചാത്താപം സന്ദർഭങ്ങളും സാഹചര്യങ്ങളും നമുക്ക് എതിരാകുമ്പോൾ അതിൽനിന്ന് നമ്മെ തടയിടാനും നാഥന്നെ ഓർമ്മിക്കാനുള്ള ഒരു അവസരം കൂടി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

 ബഹുമാനപ്പെട്ട ഉമർ ചാട്ടവാർ കൊണ്ട് സ്വന്തത്തെ അടിച്ചുകൊണ്ട് ആത്മവിചിന്തനം ചെയ്തതായി ചരിത്രങ്ങളിൽ നമുക്ക് കാണാം. സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട ഉമർ(റ) ഇത്രമാത്രം സ്വയം വിചാരണ നടത്തിയിട്ടുണ്ടെങ്കിൽ നാം ഇക്കാര്യത്തിൽ എത്രമാത്രം ശുദ്ധ ശ്രദ്ധ പുലർത്തണമെന്ന് ഓർക്കാവുന്നതാണ്.നാം നമ്മെ അനുകരിക്കാൻ അപരനോട് ആജ്ഞാപിക്കുന്ന രൂപത്തിലേക്കായിമാറുമ്പോഴാണ് നമ്മിൽ നല്ല വ്യക്തിത്വം രൂപമാകുന്നത്. അത്തരമൊരു മുഹൂർത്തം  സമാഗതമാവാൻ നാം ഏറെ പണിപെടേണ്ടതുണ്ട്. തന്റെ സ്വത്തത്തിൽ മാത്രം വിശ്വാസമർപ്പിച്ച് തന്നിൽ ഉണ്ടാവുന്നതും താൻ ചെയ്യുന്നതുമായ വാക്കു പ്രവർത്തികൾ ഏക ഇലാഹിന് മാത്രം ആവുകയും അവയുടെ ലക്ഷ്യം അവന്റെ പ്രീതിയുമാകണം.

 ആ രീതിയിലുള്ള ഇച്ഛകൾ നമ്മിൽ നിന്നും പ്രകടമാകുമ്പോൾ മാത്രമാണ് അപരനതൊരു പാഠവും മാതൃകയുമാകുന്നത്.

 നമ്മിൽ പ്രകടമല്ലാത്ത ഒരു പ്രകൃതം മറ്റുള്ളവരോട് അനുകരിക്കാൻ കൽപ്പിച്ചാൽ അതൊരു  ആത്മ വഞ്ചനയും സ്വത്വത്തോട് തന്നെ ചെയ്യുന്ന ക്രൂരതയായും പരിണമിക്കും. ആത്മശുദ്ധിയോടെ കളങ്കമില്ലാത്ത ഹൃദയത്തോടെ മുഹറമിനെ സ്വാഗതം ചെയ്യാൻ വിശ്വാസിക്ക് സാധ്യമാവണം.

Post a Comment

0 Comments