ഹാഫിള് മുഫീദ് പുള്ളാവൂർ
കിഴക്കിൽ നിന്ന് സൂര്യൻ എത്തിനോക്കുന്ന ഒരു പ്രഭാതത്തിൽ പക്ഷികളെല്ലാം തന്നെ സൃഷ്ടിച്ച ദൈവത്തോട് നന്ദി പറയുന്ന മധുര ശബ്ദങ്ങൾ കേട്ടിട്ടാണ് അലി എന്ന പൊന്നുമോൻ യാത്ര തുടങ്ങുന്നത്. യാത്ര ഒരു വിനോദസഞ്ചാരമായിരുന്നില്ല. പിന്നെ എന്തിനാണ് അലി യാത്ര പോകുന്നത്.അതെ, ആ യാത്ര ജീവിതവിജയത്തിലെത്താനുള്ളതായിരുന്നു. ഈ അലി എന്ന കുട്ടി ഒരു അനാഥയായിരുന്നതിനാൽ അവന്റെ യാത്ര ആരും തടഞ്ഞില്ല.അങ്ങനെ അലി എന്ന കുട്ടി തന്നെ സമ്പാദ്യമെല്ലാം എടുത്ത് ദിവസങ്ങൾ യാത്ര ചെയ്തു.ആ ഗ്രാമത്തിലെ പല ആചാരങ്ങളും അവരുടെ വിശ്വാസങ്ങളും കണ്ട അലി അവരാണ് യഥാർത്ഥത്തിൽ വിജയിച്ചവരെന്ന് മനസ്സിലാക്കി അവരുടെ കൂടെ കൂടി. പിന്നീട് പ്രായവും ചിന്തകളും മാറി വന്നപ്പോൾ അലിക്ക് തോന്നി ഇവർ എത്രമാത്രം മോശമായവരാണ് ഇവരുടെ കൂടെ കൂടിയാൽ ഒരിക്കലും ജീവിതം വിജയിക്കുകയില്ലെന്ന് മനസ്സിലാക്കി അലി വീണ്ടും സഞ്ചരിച്ചുകൊണ്ടിരുന്നു. അങ്ങനെ കാരണങ്ങളോളം ജീവിതവിജയത്തിന് വേണ്ടി സഞ്ചരിക്കുന്നതിനിടയിൽ ഒരു യുവാവായും മധ്യവയസ്കനായും വാർദ്ധക്യത്തിലേക്കും അടുത്തുകൊണ്ടിരുന്നു ആ ഒരു കാലത്താണ് പച്ചപ്പ് നിറഞ്ഞ സുന്ദരമായ ഗ്രാമത്തിലേക്ക് അലി എത്തിച്ചേരുന്നത്. അലിക്ക് അവിടുത്തെ സംസ്കാരവും ജനങ്ങളെയും തൃപ്തിപ്പെട്ടു. അപ്പോഴാണ് ആ പട്ടണത്തിലെത്തിയ ഒരു മതപണ്ഡിതനെ കാണുന്നത്. അദ്ദേഹത്തോട് അലി തന്റെ ആഗ്രഹങ്ങളെല്ലാം പറഞ്ഞു. അലിക്ക് അദ്ദേഹം അറിവുകൾ നൽകി ജീവിത വിജയത്തിലേക്കുള്ള വഴി കാണിച്ചുകൊടുത്തു. അപ്പോഴും അരിയുടെ മനസ്സിൽ നഷ്ടപ്പെട്ട നല്ല കാലങ്ങളെ ഓർത്ത് ദുഃഖമായിരുന്നു. അലിയുടെ മനസ്സിൽ തീരാത്ത സങ്കടം. ഒരു അംശ നിമിഷം അലി ഓർത്തു. ഓർത്തുകൊണ്ടിരിക്കവെ അവന്റെ മനസ്സിൽ എനിക്ക് ഒരു വഴികാട്ടിയായി ഉമ്മ ഉണ്ടായിരുന്നുവെങ്കിൽ ഉപ്പ ഉണ്ടായിരുന്നുവെങ്കിൽ....
അതാണ് നാം മനസ്സിലാക്കേണ്ടത് ' കണ്ണില്ലാത്തവർക്കേ കണ്ണിന്റെ വില മനസ്സിലാവുകയുള്ളൂ' എന്ന് പറയുന്ന പോലെ മാതാപിതാക്കളല്ലാത്തവർക്കും നേർവഴി കാണിക്കാൻ ഉസ്താദുമാർ ഇല്ലാത്തവർക്കും ഒക്കെയാണ് അതിന്റെ സങ്കടം മനസ്സിലാകൂ. അങ്ങനെയാണെങ്കിൽ നാം എത്ര ഭാഗ്യവാന്മാരാണ് എന്ന് നാം മനസ്സിലാക്കാതെ പോകരുത്.

0 Comments